അലിയും അലി ഫൈസലും ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിന്
text_fieldsമഞ്ചേരി: ഹൈദരാബാദില്‍ 2022 ഫെബ്രുവരി 22 മുതല്‍ 25 വരെ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ എടവണ്ണ പത്തപ്പിരിയം സ്വദേശി നീരുല്‍പ്പന്‍ അലിയും വേങ്ങൂര്‍ സ്വദേശി അലി ഫൈസലും അര്‍ഹത നേടി. രണ്ട് ദിവസങ്ങളിലായി കോഴിക്കോട് മെഡിക്കല്‍ കോളജ് സിന്തറ്റിക് ഗ്രൗണ്ടില്‍ നടന്ന മലയാളി മാസ്റ്റേഴ്സ് വെറ്ററന്‍ അത്ലറ്റിക് മത്സരങ്ങളിലാണ് ഇരുവരും ഒന്നാം സ്ഥാനത്തെത്തി യോഗ്യത നേടിയത്.
400 മീറ്റര്‍, 100 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ 63കാരനായ അലി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 40കാരനായ അലി ഫൈസല്‍ 110 മീറ്റർ ഹര്‍ഡില്‍സ്, 1500 മീറ്റര്‍ ഓട്ടമത്സരം എന്നിവയിലാണ് ജേതാവായത്. 2002 മുതല്‍ 2019 വരെ നിരവധി തവണ നീരുല്‍പ്പന്‍ അലി കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ മീറ്റില്‍ പങ്കെടുത്തിട്ടുണ്ട്. 2017ല്‍ തെലങ്കാനയിലെ ദാബാതില്ല് നടന്ന ദേശീയ മീറ്റില്‍ 400, 100 മീറ്റര്‍ റിലേയില്‍ സ്വർണം നേടിയ ഇദ്ദേഹം ചൈനയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്സ് മീറ്റിലും പങ്കെടുത്തിരുന്നു.
ഫുട്ബാള്‍ കളിക്കാരന് കൂടിയായ അലി സെവന്‍സ് ഫുട്ബാള്‍ മത്സരങ്ങളില്‍ റഫറിയായിട്ടുമുണ്ട്.
മഞ്ചേരി കനറ ബാങ്ക് മെയിന്‍ ശാഖയില്‍ ഡെപ്പോസിറ്റ് കലക്ടര്‍ ആയ ഇദ്ദേഹം ബോഡി ഫിറ്റ്നസ് ക്ലാസുകളും നടത്തി വരുന്നു. കെ.എഫ്.എ റഫറി കൂടിയായ മകന് സല്മാന് ഫാരിസാണ് തെൻറ പരിശീലനത്തിന് പ്രചോദനം നല്‍കുന്നതെന്ന് അലി പറഞ്ഞു. 2018ല്‍ ബംഗളൂരുവില്‍ നടന്ന മാസ്റ്റേഴ്സ് ദേശീയ മീറ്റില്‍ പങ്കെടുത്ത അലി ഫൈസല്‍ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ അസി. എൻജിനീയറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.