അൽവാരസ് അത്‍ലറ്റികോയിലേക്ക്; സിറ്റിയിൽനിന്ന് സ്വന്തമാക്കുന്നത് റെക്കോഡ് തുകക്ക്
text_fieldsമാഡ്രിഡ്: അർജന്റീനയുടെയും മാഞ്ചസ്റ്റർ സിറ്റിയുടെയും മുന്നേറ്റത്തിലെ നിർണായക സാന്നിധ്യമായ ഹൂലിയൻ അൽവാരസ് സ്പാനിഷ് ക്ലബ് അത്‍ലറ്റികോ മാഡ്രിഡിലേക്ക്. 95 ദശലക്ഷത്തോളം യൂറോയാണ് (81.5 ദശലക്ഷം പൗണ്ട്) അത്‍ലറ്റിക്കോ താരത്തിനായി മുടക്കുന്നത്. 70 മില്യൺ ട്രാൻസ്ഫർ ഫീയും ഒപ്പം 25 മില്യണോളം ആഡ് ഓണും ആയിരിക്കും നൽകുകയെന്ന് സ്പാനിഷ് മാധ്യമം ‘ദ അത്‍ലറ്റിക്’ റിപ്പോർട്ട് ചെയ്തു. അത്‍ലറ്റികോ മാഡ്രിഡിന് പുറമെ പി.എസ്.ജിയാണ് 24കാരനായി രംഗത്തുണ്ടായിരുന്നത്. അൽവാരസും അത്‍ലറ്റികോ മാഡ്രിഡും തമ്മിൽ വേതനത്തിൽ തീരുമാനം ആയാൽ ട്രാൻസ്ഫർ യാഥാർഥ്യമാകും.
ലോകകപ്പും കോപ അമേരിക്കയുമെല്ലാം നേടിയ അർജന്റീ ന ദേശീയ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ഹൂലിയൻ അൽവാരസ്. 2022ൽ റിവർ േപ്ലറ്റിൽനിന്ന് 14.1 പൗണ്ടിനാണ് സിറ്റി അൽവാരസിനെ സ്വന്തമാക്കിയത്. ഇതുവരെ 106 മത്സരങ്ങളിൽനിന്ന് സിറ്റിക്കായി 36 ഗോളുകൾ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റ നിരയിൽ എർലിങ് ഹാലണ്ടിന്റെ പകരക്കാരന്റെ റോളായിരുന്നു അൽവാരസിന്. പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ 36 മത്സരങ്ങളിൽ നിന്ന് 11 ഗോളും 9 അസിസ്റ്റുമായിരുന്നു സമ്പാദ്യം.
ട്രാൻസ്ഫർ യാഥാർഥ്യമായാൽ സിറ്റിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ തുകക്ക് വിൽക്കുന്ന താരമാകും അൽവാരസ്. 2022ൽ റഹീം സ്റ്റർലിങ്ങിനെ 50 ദശലക്ഷം പൗണ്ടിന് വിറ്റതായിരുന്നു ഇതുവരെയുള്ള റെക്കോഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.