ഇന്ത്യ കണ്ടെത്തേണ്ടത് ഭാവി ടീമിനെ –സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍
text_fieldsകൊച്ചി: ഭാവിയിലേക്കുള്ള ടീമിനെയാണ് ഇന്ത്യ കണ്ടെത്തേണ്ടതെന്ന് ഇന്ത്യന്‍ ഫുട്ബാള്‍ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍. ആഭ്യന്തര കളിക്കാരെ മാത്രം ആശ്രയിക്കാതെ വിദേശീയരെ ഉള്‍പ്പെടുത്തുന്ന പാശ്ചാത്യരീതി പിന്തുടരണം. ഐ.എസ്.എല്‍, ഐ ലീഗ് എന്നിവക്കൊപ്പം ആഭ്യന്തര ലീഗ്, കാമ്പസ്, ആര്‍മി എന്നിവിടങ്ങളില്‍നിന്നുള്ള താരങ്ങളും ഉള്‍പ്പെടുത്തി 40 അംഗ ടീമാണ് സാഫ് കപ്പിനുള്ള ഇന്ത്യന്‍ ക്യാമ്പെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ഇന്ത്യന്‍ ടീമിന്‍െറ പരിശീലന ക്യാമ്പിലത്തെിയ കോണ്‍സ്റ്റന്‍ൈറന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ ഫുട്ബാളിനെക്കുറിച്ച് മനസ്സുതുറന്നത്.
സാഫ് കപ്പിനുള്ള ഇന്ത്യന്‍ ക്യാമ്പില്‍ യുവതാരങ്ങള്‍ക്കാണ് അവസരം. ഐ.എസ്.എല്‍, ഐ ലീഗ് ഉള്‍പ്പെടെ വലിയ മത്സരങ്ങളില്‍നിന്നുള്ളവരെ മാത്രമല്ല തെരഞ്ഞെടുത്തിരിക്കുന്നത്. കാമ്പസുകളില്‍നിന്നും ആര്‍മിയില്‍നിന്നും ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍െറ അണ്ടര്‍ 19 എലൈറ്റ് പാനലില്‍നിന്നുള്ള കളിക്കാരും ക്യാമ്പിലുണ്ട്. അണ്ടര്‍ 17, 19 കളിക്കാരില്‍നിന്ന് മികച്ച പ്രകടനം നടത്തുന്നവരെ കണ്ടത്തെി, നാളെയുടെ താരങ്ങളെ വളര്‍ത്തണം. ഇന്ത്യക്കാര്‍ എന്ന ഒറ്റ ലേബലിലാണ് കളിക്കാരെ പരിശീലിപ്പിക്കുന്നത്.
യൂറോപ്യന്‍ രാജ്യങ്ങള്‍ മികച്ച ടീമുകളെ വാര്‍ത്തെടുക്കുന്നത് വിദേശികളെ ഉള്‍പ്പെടുത്തിയാണ്. കളിക്കാരെ കൂടുതല്‍ പ്രഫഷനലാക്കുകയാണ് ലക്ഷ്യം. അഞ്ചോ ആറോ വര്‍ഷം മുന്നില്‍ക്കണ്ടാകണം ടീം തെരഞ്ഞെടുപ്പ്. മത്സരപ്രാധാന്യമുള്ള ലീഗ് മത്സരങ്ങളുണ്ടാകണം. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനായില്ളെങ്കില്‍ ഇന്ത്യന്‍ ഫുട്ബാളിന് നാശമാകും ഫലമെന്നും കോണ്‍സ്റ്റന്‍ൈറന്‍ പറഞ്ഞു. സാഫ് കപ്പില്‍ ഇന്ത്യ ഫേവറിറ്റുകളല്ല. അഫ്ഗാനിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍ ടീമുകള്‍ മികച്ചതാണ്. മത്സരം കടുപ്പമായിരിക്കും. ടീമില്‍ തികഞ്ഞ വിശ്വാസമുണ്ട്. കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം.എ. മത്തേര്‍, ക്യാമ്പിലെ മലയാളി താരവും ആര്‍മി ഇലവന്‍ അംഗവുമായ ജെയ്ന്‍ പുഞ്ചക്കാടന്‍, മിസോറം താരം നികോ മിസോളയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.