അത് ഗോളായിരുന്നില്ലേ ?
text_fields66ാം മിനിറ്റില്‍ ഗോള്‍വര കടന്ന എക്വഡോറിന്‍െറ മുന്നേറ്റം റഫറി നിഷേധിച്ചതോടെ പുതിയൊരു വിവാദത്തിന് കിക്കോഫ് കുറിച്ചു. ഇടതുവിങ്ങില്‍നിന്നത്തെിയ പന്ത് ഗോള്‍ലൈനില്‍നിന്നും മിലര്‍ ബൊലാനസ് ചത്തെിയിട്ടപ്പോള്‍ ഗാലറിയും പൊട്ടിത്തെറിച്ചു. കോച്ച് ഗുസ്താവോ ക്വിന്‍െററോസും ആരാധകരും ഗോള്‍ ആഘോഷം തുടങ്ങുകയും ചെയ്തു. പക്ഷേ, കാഴ്ചപ്പുറത്തിനപ്പുറമായിരുന്ന ലൈന്‍ റഫറി ഗോള്‍ നിഷേധിച്ചതോടെ ഉറപ്പിച്ച വിജയം എക്വഡോറിന് നഷ്ടമായി.
വിഡിയോ ദൃശ്യങ്ങളിലും ഗോള്‍വ്യക്തമായെങ്കിലും, പന്ത് പായിക്കുംമുമ്പ് ഗ്രൗണ്ട്ലൈന്‍ കടന്നുവെന്നായിരുന്നു റഫറിയുടെ പിന്നീടുള്ള വാദം. എന്നാല്‍, ഇതിനെ വിമര്‍ശിച്ചുകൊണ്ട് എക്വഡോര്‍ കോച്ച് രംഗത്തത്തെി. ‘25 ലേറെ തവണ ദൃശ്യം കണ്ടുകഴിഞ്ഞു. പന്ത് മുഴുവനായും ഗ്രൗണ്ട് ലൈന്‍ കടന്നില്ളെന്ന് വ്യക്തമാണ്. മഴവില്ല് കണക്കെ പറന്നപന്താണ് ഗോളി അലിസനെയും കടന്ന് ഗോള്‍ലൈന്‍ കടന്നത്. എന്നാല്‍, ഗോള്‍ നിഷേധിച്ച ലൈന്‍ റഫറി 50 മീറ്ററെങ്കിലും അകലെനിന്ന് കണ്ടുവെന്ന് പറയുന്നത് വിശ്വസിക്കനാവില്ല.’ -കൈപ്പിടിയിലെ വിജയം തട്ടിയകറ്റിയതിന്‍െറ നിരാശ കോച്ച് മറച്ചുപിടിച്ചില്ല. എന്നാല്‍, താന്‍ ആ കാഴ്ച കണ്ടില്ളെന്നായിരുന്നു ബ്രസീല്‍ കോച്ച് ദുംഗയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.