പെനാല്‍റ്റിയില്‍ ബാഴ്സക്ക് പിഴക്കുന്നു
text_fieldsമഡ്രിഡ്: മെസ്സിയുടെ ദാനമായി സുവാരസിലത്തെിയ പെനാല്‍റ്റി പാസായിരുന്നു കഴിഞ്ഞ കുറെ നാളുകള്‍ ഫുട്ബാള്‍ ലോകത്തെ ചര്‍ച്ച. ഫെബ്രുവരി 15ന് സെല്‍റ്റ വിഗോക്കെതിരായ ഗോളിന്‍െറ ധാര്‍മികതയും നിയമവശവും ഫുട്ബാള്‍ ലോകത്ത് വലിയ ചര്‍ച്ചയായി. മെസ്സിക്ക് പെനാല്‍റ്റി സ്കോര്‍ ചെയ്യാന്‍ കഴിവില്ളെന്നായിരുന്നു വിമര്‍ശകരുടെ പ്രധാന ആരോപണം. മെസ്സിക്ക് മാത്രമല്ല, സഹതാരങ്ങളായ നെയ്മര്‍, സുവാരസ് എന്നിവരും പെനാല്‍റ്റി ഗോളാക്കുന്നതില്‍ 50ശതമാനം മാര്‍ക്കിനേ യോഗ്യതയുള്ളൂ എന്ന ആരോപണം കഴിഞ്ഞ ദിവസം റയോ വയ്യകാനോക്കെതിരായ ജയത്തോടെ ശക്തമായി. സുവാരസ് പെനാല്‍റ്റി നഷ്ടപ്പെടുത്തിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. പെനാല്‍റ്റി ഗോളാക്കാന്‍ ബാഴ്സ താരങ്ങള്‍ ഇനിയും പഠിക്കണമെന്നായിരുന്നു കോച്ച് ലൂയി എന്‍റിക്വെുടെ പരാമര്‍ശം. അപരാജിത കുതിപ്പില്‍ റെക്കോഡ് കുറിച്ച ബാഴ്സക്ക് മറ്റൊരു അപൂര്‍വ റെക്കോഡ് കൂടി പിറന്നു. കൂടുതല്‍ പെനാല്‍റ്റി നഷ്ടമാക്കിയവര്‍. ലാ ലിഗ സീസണില്‍ ഏഴു പെനാല്‍റ്റികളാണ് നഷ്ടപ്പെടുത്തിയത്. മെസ്സി, സുവാരസ്, നെയ്മര്‍ എന്നിവര്‍ രണ്ടു വീതം പാഴാക്കി. തീര്‍ന്നില്ല. സീസണില്‍ ബാഴ്സക്ക് ലഭിച്ച 18ല്‍ ഒമ്പതെണ്ണം മാത്രമേ വലയിലേക്ക് കയറ്റിവിടാന്‍ കഴിഞ്ഞുള്ളൂവെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.
പെനാല്‍റ്റി സ്കോറിങ്ങില്‍ മികച്ച റെക്കോഡുള്ള ഇവാന്‍ റാകിടിച്ചിനെയാണ് പ്രതിസന്ധിക്ക് പരിഹാരമായി ചൂണ്ടിക്കാണിക്കുന്നത്. സെവിയ്യയിലെ മൂന്ന് സീസണില്‍ ക്രൊയേഷ്യന്‍ താരമായിരുന്നു ക്ളബിന്‍െറ മുഖ്യ പെനാല്‍റ്റി ടേക്കര്‍. പക്ഷേ, ബാഴ്സയില്‍ മെസ്സിയും സുവാരസും നെയ്മറും മതിയെന്ന പക്ഷക്കാരനാണ് റാകിടിച്.
‘ഞങ്ങളുടെ ഫോര്‍വേഡില്‍ വിശ്വാസമുണ്ട്. പെനാല്‍റ്റി പാഴാവാനും സാധ്യതയുള്ളതാണ്. ഞാനും ഒട്ടേറെ നഷ്ടപ്പെടുത്തിയിട്ടുണ്ട്’ -റാകിടിച് പറയുന്നു. അതേസമയം, റയോക്കെതിരെ സുവാരസ് കിക്കെടുക്കും മുമ്പ് യാവിയര്‍ മഷറാനോയോട് ആവശ്യപ്പെട്ടിരുന്നതായി ജെറാര്‍ഡ് പിക്വെവെളിപ്പെടുത്തി. എന്നാല്‍, സഹതാരങ്ങളുടെ ആവശ്യത്തോട് ആത്മവിശ്വാസം പ്രകടിപ്പിക്കാതെ മഷറാനോ നിരസിക്കുകയായിരുന്നു. ബാഴ്സയില്‍ 2010 മുതലുള്ള മഷറാനോക്ക് ഇതുവരെ ഒരുഗോള്‍ പോലും നേടാന്‍ കഴിഞ്ഞിട്ടില്ളെന്ന പ്രത്യേകതയുമുണ്ട്. ഗോളടിച്ചുകൂട്ടുമ്പോഴും പെനാല്‍റ്റി സ്പോട്ടില്‍ കിക്കെടുക്കാന്‍ ബാഴ്സയില്‍ ആത്മവിശ്വാസമുള്ളവര്‍ ഇല്ളെന്നും ആരോപണമുയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.