പോരാട്ടം 8 - സിമ്പ്ളാണ് പവർഫുളാണ്
text_fieldsറഷ്യൻ മണ്ണിലെത്തിയവരിൽ 24 പേർ നാട്ടിേലക്ക് വിമാനം കയറി. ചാമ്പ്യന്മാരുടെ പോരാട്ടം എട്ടിലേക്ക് ചുരുങ്ങി. കിരീട ഫേവറിറ്റുകളുമായെത്തിയ മുൻനിര റാങ്കുകാരും ചാമ്പ്യന്മാരും ഗ്രൂപ് റൗണ്ടിലേ മടങ്ങി. അവർക്കു പിന്നാലെ മറ്റൊരു സംഘം നോക്കൗട്ടിെൻറ ആദ്യ പരീക്ഷണത്തിലും ആയുധംവെച്ച് കീഴടങ്ങി. ഇനി റഷ്യയിൽ കാത്തിരിക്കുന്നത് എട്ടിെൻറ കളിയാണ്. കരുത്തും പ്രതിഭയും ആസൂത്രണമികവും മാത്രം പോരാ. ഭാഗ്യം കൂടിയുണ്ടെങ്കിലേ ഇനി മുന്നോട്ടുപോവൂ. ക്വാർട്ടർ ഫൈനലിെൻറ അഗ്നിപരീക്ഷക്ക് വെള്ളിയാഴ്ച കിക്കോഫ് കുറിക്കും മുേമ്പ റഷ്യൻ മണ്ണിൽ ഇതുവരെ കണ്ട പ്രകടനം അടിസ്ഥാനമാക്കിയാൽ ടീം നിലവാരം എങ്ങനെ വിലയിരുത്താം.
* ഗ്രൂപ് റൗണ്ട് കഴിഞ്ഞപ്പോഴത്തെ റാങ്കാണ് ബ്രാക്കറ്റിനുള്ളിൽ
1. ഫ്രാൻസ് (6)
ഗ്രൂപ് റൗണ്ടിൽ കണ്ട ഫ്രാൻസിനെയല്ല അർജൻറീനക്കെതിരെ കണ്ടത്. വേഗവും ഒത്തിണക്കവും കൊണ്ട് അവർ വിസ്മയിപ്പിച്ചപ്പോൾ പുറന്തള്ളപ്പെട്ടത് മെസ്സിയുടെ അർജൻറീനയായിരുന്നു. 19കാരൻ കെയ്ലിയൻ എംബാപെ സൂപ്പർതാരമായി മൂല്യമുയർത്തി. മധ്യനിരയിൽ അേൻറായിൻ ഗ്രീസ്മാനും പോൾപൊഗ്ബയും ജിറൗഡും ഫോമിലേക്കുയർന്നപ്പോൾ ഫ്രാൻസ് മുൻനിരയിൽ ഇരിക്കേണ്ട ടീമായി മാറി.
എന്നാൽ, പ്രീക്വാർട്ടറിൽ മുട്ടിയ അർജൻറീനയെ പോലെയല്ല, ക്വാർട്ടറിലെ എതിരാളി ഉറുഗ്വായ് എന്നത് കോച്ച് ദെഷാംപ്സിെൻറ ജോലി കഠിനമാക്കും.
●
2. ബ്രസീൽ (3)
ഒാരോ കളി കഴിയുേമ്പാഴും കൈയടി കൂടുകയാണ് ബ്രസീലിന്. ഗ്രൂപ് റൗണ്ടിൽ മൂന്നാമതായിരുന്ന അവർ ഇപ്പോൾ ഒരു പടി കൂടി കയറി. മെക്സികോക്കെതിരായ ജയത്തോടെ ടീം എന്ന സമവാക്യം കൂടുതൽ ശരിപ്പെടുത്തിയാണ് സാബാം താളമിടുന്നത്. നെയ്മർ, കുടീന്യോ, ഗബ്രിയേൽ ജീസസ്, വില്യൻ എന്നിവർ ഒരു ടീമായി മാറിക്കഴിഞ്ഞു. പ്രതിരോധവും ഗോൾ കീപ്പിങ്ങും നിലവാരമുയർത്തി. ക്വാർട്ടറിൽ കരുത്തരായ ബെൽജിയമാണ് എതിരാളി.
●
3. ഉറുഗ്വായ് (5)
യൂറോ ചാമ്പ്യന്മാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലിനെ നിലംപരിശാക്കിയ ഉറുഗ്വായ്യെ അവഗണിക്കുന്നതെങ്ങനെ. എഡിസൻ കവാനി-ലൂയി സുവാരസ് കൂട്ട് ഏത് പ്രതിരോധത്തെയും വിറപ്പിക്കാൻ കെൽപുള്ളവരാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഡീഗോ ഗോഡിൻ, ജോസ് ഗിമിനസ്, ഡീഗോ ലക്സൽറ്റ് എന്നിവരുടെ പ്രതിരോധവും ഒന്നിനൊന്ന് മെച്ചം. ഗോള മുസ്ലേരയും മിന്നുന്ന ഫോമിൽ. ക്വാർട്ടറിൽ ഫ്രാൻസിനെ നേരിടും മുമ്പ് കവാനി പരിക്ക് മാറി തിരിച്ചെത്തിയാൽ ഉറുഗ്വായ്ക്ക് പവർ കൂടും.
●
4. ബെൽജിയം (4)
രണ്ട് ഗോളിന് പിന്നിൽനിന്ന ശേഷം ഉജ്ജ്വലമായി തിരിച്ചുവന്ന് ബെൽജിയം വ്യക്തിഗത പ്രഭാവമല്ല, ടീമാണിതെന്ന് അടിവരയിടുന്നു. ജപ്പാനെതിരെ സൂപ്പർ സബ്സ്റ്റിറ്റ്യൂഷനായെത്തിയ രണ്ടുപേരുടെ ഗോളുകളിലൂടെയായിരുന്നു ബെൽജിയത്തിെൻറ വിജയം. ഇതോടെ, പ്ലാൻ ‘ബി’യുമായി കോച്ച് മാർട്ടിനസ് കൈയടി നേടി.
●
5. ക്രൊയേഷ്യ (1)
ഗ്രൂപ് റൗണ്ടിൽ കണ്ട ക്രൊയേഷ്യ പ്രീക്വാർട്ടറിൽ കൂടുതൽ താഴോട്ടുപോയി. ഡെന്മാർക്കിന് മുന്നിൽ വിറച്ചുപോയ ക്രൊയേഷ്യ ഷൂട്ടൗട്ടിലെ ഭാഗ്യ പരീക്ഷണം ജയിച്ചാണ് മുന്നേറിയത്. മോഡ്രിച് പെനാൽറ്റി പാഴാക്കിയതും മാൻസുകിചും റാകിടിചും അവസരങ്ങൾ പാഴാക്കിയതും നെഗറ്റിവ് മാർക്കുകളായി. എന്നാൽ, ഗോളി ഡാനിയേൽ സുബാസിച് അവരുടെ രക്ഷക വേഷത്തിൽ അവതരിച്ചു.
●
6. ഇംഗ്ലണ്ട് (7)
കൊളംബിയൻ വെല്ലുവിളി മറികടന്ന ഇംഗ്ലണ്ട് ഗ്രൂപ് റൗണ്ടിലെ നിലവാരം കാത്തു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ ജയം നേടിയതോടെ ഇൗ ലോകകപ്പിന് സൗത് ഗേറ്റിെൻറ കുട്ടികൾ ആത്മവിശ്വാസം നിറച്ചു കഴിഞ്ഞു. നേരത്തെ, കണ്ടതിനേക്കാൾ പ്രതിരോധവും മെച്ചപ്പെടുത്തി. ഫൽകാവോയെയും, യുവാൻ ക്വഡ്രാഡോയെയും പ്രതിരോധിച്ചു നിൽക്കാൻ കഴിഞ്ഞത് ശുഭസൂചന. ഹാരി കെയ്ൻ ഗോളടി തുടരുന്നതും, മികച്ച സബ്സ്റ്റിറ്റ്യൂഷൻ തീരുമാനങ്ങളും ഇംഗ്ലണ്ടിന് ഇനിയും ഉൗർജമേകും.
●
7. റഷ്യ (15)
ആതിഥേയർ ഏറെ മുന്നേറിക്കഴിഞ്ഞു. ഗ്രൂപ് റൗണ്ടിൽ ഇൗജിപ്തിനെയും സൗദിയെയും വിറപ്പിച്ചവർ, മുൻ ലോക ചാമ്പ്യന്മാർക്കു മുന്നിലെത്തിയപ്പോൾ യഥാർഥ പോരാളികളുടെ വേഷമണിഞ്ഞു. കരുത്തുറ്റ സ്പാനിഷ് മുന്നേറ്റത്തെ ഗോളടിക്കാൻ അനുവദിക്കാതെ 1-1ന് തളച്ചിടുകയും ഷൂട്ടൗട്ടിൽ വീഴ്ത്തുകയും ചെയ്തവർ ടൂർണമെൻറിലെ കറുത്ത കുതിരകളായി മാറിക്കഴിഞ്ഞു. അഞ്ചു പേരുടെ പ്രതിരോധം എതിരാളികൾക്കൊരു ചക്രവ്യൂഹമാണ്. എന്നാൽ, മറുതന്ത്രം മെനയുന്ന ക്രൊയേഷ്യയാണ് അവരുടെ അടുത്ത എതിരാളി.
●
8. സ്വീഡൻ (12)
ചരിത്രമെഴുതാനുള്ള യാത്രയിലാണ് സ്വീഡൻ. മെക്സികോയെ ഗ്രൂപ് റൗണ്ടിൽ 3-0ത്തിന് വീഴ്ത്തിയവർ പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ ഒരു ഗോളിന് ഞെട്ടിച്ചാണ് മുന്നേറിയത്. മികച്ച സ്ട്രൈക്കിങ് ടാലൻറുകളും കേളികേട്ട പ്രതിരോധവുമില്ലാതെയാണ് സ്വീഡെൻറ ജൈത്രയാത്ര. ടീം എന്ന കൂട്ടായ്മയും ഭാഗ്യവും സ്വീഡന് എല്ലാം മധുരമാക്കിമാറ്റി.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.