Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2018 11:13 PMUpdated On
date_range 8 Oct 2018 11:13 PMഏഷ്യ കപ്പ്: തയാറെടുപ്പിൽ പിഴച്ച് ഇന്ത്യ
text_fieldsbookmark_border
ന്യൂഡൽഹി: എട്ടു വർഷത്തിനുശേഷം ഏഷ്യ കപ്പ് ഫുട്ബാൾ ടൂർണമെൻറിന് യോഗ്യത നേടിയ ഇന് ത്യയുടെ തയാറെടുപ്പുകൾ ആവശ്യമായ രൂപത്തിലാണോ? രാജ്യത്തെ കാൽപന്തുകളി ആരാധകരുടെ മനസ്സിൽ ഏറെ ആശങ്കകൾക്കിടയാക്കുന്ന ഇൗ ചോദ്യത്തിൽ കാര്യമുണ്ടെന്ന രീതിയിലാണ് ഇന്ത്യയുടെ തയാറെടുപ്പുകൾ പുരോഗമിക്കുന്നത്. ജനുവരി അഞ്ചു മുതൽ ഫെബ്രുവരി ഒന്നു വരെ യു.എ.ഇയിലാണ് ടൂർണമെൻറ്. 2011ൽ ഖത്തറിൽ നടന്ന ടൂർണമെൻറിൽ കളിച്ച ഇന്ത്യ 2015ൽ ആസ്ട്രേലിയയിൽ നടന്ന ടൂർണമെൻറിന് യോഗ്യത നേടിയിരുന്നില്ല. സമീപകാലത്തായി ഏറെ മെച്ചപ്പെട്ട ഇന്ത്യ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
24 ടീമുകൾ ആറ് ഗ്രൂപ്പുകളിലായി പ്രാഥമിക റൗണ്ടിനിറങ്ങുന്ന ടൂർണമെൻറിൽ എ ഗ്രൂപ്പിൽ ആതിഥേയരായ യു.എ.ഇ, ബഹ്റൈൻ, തായ്ലൻഡ് എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യ. കരുത്തരായ ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ഇറാൻ, ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ ടീമുകളുടെ കൂടെയല്ലെന്നത് ആശ്വാസകരമാണെങ്കിലും ഇന്ത്യയുടെ ഗ്രൂപ്പിലെ എതിരാളികൾ ചില്ലറക്കാരല്ല. കഴിയാവുന്നത്ര അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിച്ചാണ് ഇൗ ടീമുകൾ തയാറെടുക്കുന്നതെങ്കിൽ അക്കാര്യത്തിൽ ഇന്ത്യ പിന്നിലാണ്. ഇൗ ആഴ്ചയിലെ അന്താരാഷ്ട്ര കളിജാലകത്തിൽ ഇന്ത്യ ചൈനയുമായി മാത്രമാണ് സൗഹൃദ മത്സരം കളിക്കുന്നത്. സൗദി അറേബ്യയുമായി കളിക്കാനുള്ള നീക്കമുണ്ടായിരുന്നെങ്കിലും അത് റദ്ദായി. ഇനി നവംബർ അന്താരാഷ്ട്ര കളിജാലകത്തിൽ ജോർഡനുമായി കളിക്കും.
മറ്റു ടീമുകളിൽ മിക്കവയും ഇൗ രണ്ടു ജാലകങ്ങളിലും രണ്ടു വീതം മത്സരങ്ങൾ കളിക്കുേമ്പാഴാണ് ഇന്ത്യ ഒാരോന്നു മാത്രം കളിക്കുന്നത്. ഒക്ടോബർ ജാലകത്തിൽ ഗ്രൂപ്പിലെ ഇന്ത്യയുടെ എതിരാളികളായ യു.എ.ഇ ഹോണ്ടുറസുമായും വെനിസ്വേലയുമായും ബഹ്റൈൻ സിറിയയുമായും ഫലസ്തീനുമായും തായ്ലൻഡ് ഹോേങ്കാങ്ങുമായും ട്രിനിഡാഡ്-ടുേബഗോയുമായും കളിക്കും. ഇന്ത്യയുടെ സൗഹൃദ എതിരാളികളായ ചൈനപോലും രണ്ടു കളികൾ കളിക്കുന്നുണ്ട്. ഇന്ത്യക്കുശേഷം അവർ സിറിയയുമായി ഏറ്റുമുട്ടും.
ആദ്യമായല്ല ഇന്ത്യ മികച്ച തയാറെടുപ്പിനുള്ള അവസരം നഷ്ടപ്പെടുത്തുന്നത്. സെപ്റ്റംബറിലെ അന്താരാഷ്ട്ര കളിജാലക സമയത്ത് ഇന്ത്യയുടെ അണ്ടർ 23 ടീം സാഫ് കപ്പിൽ കളിക്കുകയായിരുന്നു. എന്നാൽ, മത്സരപരിചയം നേടേണ്ട സീനിയർ ടീം ആ സമയത്ത് ഒരു കളിപോലും കളിച്ചില്ല. യു.എ.ഇയെപ്പോലുള്ള ടീമുകൾ ആ സമയത്ത് രണ്ടു മത്സരങ്ങളാണ് കളിച്ചത്. അന്താരാഷ്ട്ര കളി ജാലകത്തിനായി െഎ.എസ്.എൽ അടക്കമുള്ള ആഭ്യന്തര മത്സരങ്ങൾ നിർത്തിവെച്ചിട്ടും ആ സമയം വേണ്ടത്ര ഉപേയാഗിക്കപ്പെടുത്താൻ അധികൃതർ തയാറാവാതിരിക്കുന്നതാണ് സങ്കടകരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story