മാറിനിൽക്കേണ്ടവരല്ല താരങ്ങൾ
text_fieldsഗുണ്ടൂർ: അന്തർ സംസ്ഥാന അത്ലറ്റിക് മീറ്റിൽ കേരളം കിരീടം ചൂടിയെങ്കിലും ഉത്തരങ്ങളില്ലാതെ ചില ചോദ്യങ്ങൾ മുഴച്ചുനിൽക്കുന്നു. ഭുവനേശ്വറിലെ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കണ്ട പല മലയാളി മുഖങ്ങളും ഗുണ്ടൂരിൽ കേരളത്തിനായി ട്രാക്കിലിറങ്ങാത്തതെന്തുകൊണ്ടാണെന്ന് വിവരിക്കാൻ മാനേജ്മെൻറിന് പോലും കഴിയുന്നില്ല. ഭുവനേശ്വറിൽെവച്ച് അസുഖബാധിതരായ ടിൻറു ലൂക്ക, ജിസ്ന മാത്യു, ഇർഫാൻ, മുഹമ്മദ് അനസ് തുടങ്ങി നിരവധി താരങ്ങളാണ് ഗുണ്ടൂരിൽ കേരളത്തിനായി മത്സരിക്കാതെ മാറിനിന്നത്.
ചില താരങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്കും അത്ലറ്റിക് ഫെഡറേഷനും വേണ്ടി ട്രാക്കിലിറങ്ങി. സ്വന്തം ടീമിനെ സംരക്ഷിക്കുന്നതിലും മത്സരിപ്പിക്കുന്നതിലുമുള്ള കേരള കായികരംഗത്തിെൻറ പാളിച്ചയായി ഇതിനെ വിശേഷിപ്പിക്കാം. മാർച്ച്പാസ്റ്റിൽ ജഴ്സി പോലുമില്ലാതെ കേരള ടീമിന് പെങ്കടുക്കേണ്ടിവന്നത് മാനേജ്മെൻറിെൻറ നിരുത്തരവാദിത്തത്തിെൻറ ഉദാഹരണമാണ്. ഇത്തരം മീറ്റുകൾ ഒഴിവാക്കി ലോകോത്തര മീറ്റുകളിൽ പങ്കെടുക്കാനുള്ള താരങ്ങളുടെ താൽപര്യവും കേരളത്തിന് തിരിച്ചടിയാകുന്നുണ്ട്. താരങ്ങൾക്ക് വേണ്ട സൗകര്യവും സാമ്പത്തിക സഹായവും നൽകി അവരെ ഇവിടെത്തന്നെ പിടിച്ചുനിർത്തേണ്ടത് കേരളത്തിലെ കായികമേഖല കൈകാര്യം ചെയ്യുന്നവരുടെ ഉത്തരവാദിത്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.