മുങ്ങിത്താഴുന്ന ക്രിക്കറ്റ് വൻകര
text_fieldsഭൂപടത്തിലെന്നപോലെ ക്രിക്കറ്റിലും ആസ്ട്രേലിയ ഒരു വൻകരയാണ്. കരീബിയൻ ക്രിക്കറ് റിെൻറ പ്രതാപകാലത്തിനുശേഷം ഇടക്ക് ഏഷ്യൻ രാജ്യങ്ങൾ നടത്തിയ മിന്നലാട്ടങ്ങളൊഴി ച്ചുനിർത്തിയാൽ ഏറക്കുറെ ക്രിക്കറ്റിൽ ആസ്ട്രേലിയയുടെ അപ്രമാദിത്വമായിരുന്നു. യ ൂറോപ്പുകാർ ഫുട്ബാളിനെ സമീപിച്ചതുപോലെ ക്രിക്കറ്റിനെ പ്രഫഷനലായി നോക്കിക്കണ് ടവർ.
പുതിയ പരീക്ഷണങ്ങളുടെ സൂര്യൻ ആദ്യമുദിച്ചതും കളിയുടെ ഒാരോ നിമിഷവും വിജയ ത്തിലേക്കുള്ള പടികളാെണന്ന് മനസ്സിലാക്കിയതും ആസ്ട്രേലിയയായിരുന്നു. തുടരെ മൂന് ന് ഏകദിന ലോകകപ്പുകളും തുടരെ എട്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളും മെൽബണിലെ ക്രിക്കറ്റ് ആസ്ഥാനത്തെത്തി. എന്നാൽ, ഇപ്പോൾ ക്രിക്കറ്റ് ഭൂപടത്തിൽനിന്ന് മുങ്ങിത്താഴുന്ന വൻകരയാണ് ഒാസീസ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിയോടെ (2-1) ഇൗ പതനത്തിെൻറ വേഗം ലോകമറിഞ്ഞുതുടങ്ങി.
പ്രതാപം മങ്ങുന്നു
ആസ്ട്രേലിയൻ ക്രിക്കറ്റ് എന്നാൽ എന്നും സാക്ഷാൽ ഡോൺ ബ്രാഡ്മാനാണ്. കൊടുമുടികളെല്ലാം കീഴടക്കി, 99.94 ശരാശരിയിൽ കരിയർ അവസാനിപ്പിച്ച ബ്രാഡ്മാനോളും ലോക ക്രിക്കറ്റ് ഇന്നും വളർന്നിട്ടില്ല.
അലൻ ബോർഡർ, ഡെന്നിസ് ലില്ലി, ചാപ്പൽ സഹോദരങ്ങൾ, ഡേവിഡ് ബൂൺ, ജെഫ് തോംസൺ തുടങ്ങിയ മുൻകാല സൂപ്പർതാരങ്ങൾ മുതൽ തുടങ്ങിയ പാരമ്പര്യം പുതുനൂറ്റാണ്ടിൽ ആഡം ഗിൽക്രിസ്റ്റ്, മാത്യു ഹെയ്ഡൻ, മൈക്കൽ ബെവൻ, ഡാമിയൻ മാർട്ടിൻ, ആൻഡ്രൂ സൈമണ്ട്്സ്, െഗ്ലൻ മഗ്രാത്ത്, െബ്രറ്റ്ലീ, ജേസൺ ഗില്ലസ്പി, നഥാൻ ബ്രാക്കൻ എന്നിവരിലൂടെ ഇൗ നൂറ്റാണ്ടിലും ആ പ്രതാപം നിലനിന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലുമായി ഏതു പിച്ചിലും അവർ മുടിചൂടാമന്നന്മാരായിരുന്നു.
2007 കരീബിയൻ ലോകകപ്പിനുശേഷം ആസ്േട്രലിയയുടെ സുവർണ തലമുറയിലെ പലരും പടിയിറങ്ങിത്തുടങ്ങിയത് മുതൽതന്നെ ആസ്ട്രേലിയൻ ടീമിൽ പ്രതിഭാവരൾച്ച ദൃശ്യമായിരുന്നു. ഗിൽക്രിസ്റ്റു ഹെയ്ഡനും സൈമണ്ട്സും മഗ്രാത്തു ലാംഗറും വോണും ഒഴിച്ചിട്ട ഇടങ്ങളിലേക്ക് പകരക്കാരെത്തിയില്ല. അതിെൻറ ദൗർബല്യങ്ങൾ ഏകദിനത്തിലും ടെസ്റ്റിലും ആദ്യം മുതൽ വ്യക്തമായിരുന്നു. എങ്കിലും മൈക്കൽ ക്ലാർക്ക്, മിച്ചൽ ജോൺസൺ, ഷെയ്ൻ വാട്സൺ തുടങ്ങിയവരിലൂടെ തങ്ങളുടെ പ്രതാപകാലത്തിെൻറ ആയുസ്സ് അൽപം നീട്ടാൻ അവർക്കായി. കൂടെ സ്റ്റീവൻ സ്മിത്ത്, ഡേവിഡ് വാർണർ, സ്റ്റാർക് തുടങ്ങിയവരുംകൂടി ചേർന്നപ്പോൾ ഇടവേളക്കുശേഷം 2015 ലോകകപ്പ് തിരിച്ചുപിടിക്കാനുമായി.
പ്രശ്നം ഉള്ളിൽതന്നെ
കളിക്കളത്തിലെ േപാരാട്ടവീര്യവും ആക്രമേണാത്സുകതയുംതന്നെയാണ് ആസ്േട്രലിയൻ ടീമിെൻറ മുഖമുദ്ര. എന്നാൽ, സമീപകാലത്ത് അതിെന തകർക്കുന്ന നിരവധി സംഭവങ്ങൾ ആഭ്യന്തരമായി ടീമിനെ ബാധിച്ചു. വേതനതർക്കത്തിൽ കളിക്കാർ ബോർഡുമായി നേരിേട്ടറ്റുമുട്ടി. ആഭ്യന്തര ക്രിക്കറ്റിലെ 200ഒാളം താരങ്ങൾ കരാർ പുതുക്കാതെ തൊഴിൽരഹിതരാകുന്ന സാഹചര്യം വരെ എത്തി. ഏതാനും വർഷങ്ങളിലായി കൊള്ളാവുന്ന ഒരു താരംപോലും ആഭ്യന്തര ക്രിക്കറ്റിൽനിന്ന് ടീമിലേക്കെത്തിയില്ല. ഇതിെൻറ കൂടെ പന്തുചുരണ്ടൽ വിവാദവുംകൂടിയായപ്പോൾ പതനം പൂർത്തിയായി. ഇപ്പോൾ സ്ഥിരമായ ബാറ്റിങ്ലൈനപ്പോ ക്യാപ്റ്റനോപോലുമില്ല.
ഏതു ടീമിനും തോൽപിക്കാവുന്ന സ്ഥിതിയിലേക്കെത്തി. ഇംഗ്ലീഷുകാരും ദക്ഷിണാഫ്രിക്കയും പാകിസ്താനും ഇന്ത്യയും നാണംകെടുത്തിവിട്ടു. റാങ്കിങ്ങിൽ ചരിത്രത്തിലെ മോശം നിലയിലാണ്. ലോകകപ്പ് അടുത്തിരിക്കെ ഇനിയും കൃത്യമായ ഒരു ടീംലൈനപ്പുപോലും ആയിട്ടില്ല. കരീബിയൻ ക്രിക്കറ്റിനെപ്പോലെ കങ്കാരുക്കളും മനോഹര ഗൃഹാതുരതയാകുമോ അതോ വീഴ്ചകളിൽനിന്ന് തിരിച്ചെത്തുമോ എന്ന് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.