അഭിമാനം, സന്തോഷം; ബേസിലിന് അർഹിച്ച അംഗീകാരം
text_fieldsരഞ്ജി ട്രോഫിയിൽ കേരളത്തിെൻറ ക്വാർട്ടർ ഫൈനൽ പ്രവേശന നേട്ടത്തിെൻറ ആഹ്ലാദത്തിനിടെയാണ് ഇരട്ടി മധുരം പോലെ ബേസിൽ തമ്പിയുടെ ഇന്ത്യൻ ടീമിലേക്കുള്ള വിളിയെത്തുന്നത്. നാളെ ആരംഭിക്കുന്ന രഞ്ജി മത്സരത്തിനായി സൂറത്തിലെ പരിശീലനത്തിരക്കിലാണ് ഞങ്ങൾ. കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ജയേഷ് ജോർജ് സന്തോഷ വാർത്ത ഫോണിൽ അറിയിക്കുേമ്പാൾ ബേസിൽ പരിശീലനം കഴിഞ്ഞ് റൂമിലേക്ക് മടങ്ങുകയായിരുന്നു. വാർത്ത കേട്ടതോടെ ക്യാമ്പ് അത് ആഘോഷമാക്കി മാറ്റി. കളിക്കാരും കോച്ച് ഡേവ് വാട്മോർ ഉൾപ്പെടെ പരിശീലക സംഘത്തിനും ഇത് അഭിമാന നിമിഷം കൂടിയാണ്.
ഒരു വർഷത്തിലേറെയായി സ്ഥിരതയാർന്ന പ്രകടനം നിലനിർത്തുന്ന ബേസിലിന് അർഹതക്കുള്ള അംഗീകാരമാണ് ഇൗ വിളി. സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെ െഎ.പി.എല്ലിലെ വിലയേറിയ താരമായി മാറിയ മലയാളി താരം, പ്രീമിയർ ലീഗിൽ മികച്ച പന്തുകളുമായി എതിരാളികളെ അമ്പരപ്പിച്ചിരുന്നു. എമർജിങ് െപ്ലയർ പുരസ്കാരമായിരുന്നു ഇൗ മികവിന് ലഭിച്ചത്. ശേഷം, ദക്ഷിണാഫ്രിക്കൻ പര്യടനം, ദുലീപ് ട്രോഫി, രഞ്ജി ട്രോഫി, ന്യൂസിലൻഡിനെതിരായ ‘എ’ ടീം എന്നിവയിൽ മിന്നുന്ന ഫോമിൽ കളിച്ച ബേസിലിനെ തേടി അർഹിച്ച സമയത്തു തന്നെയാണ് ഇന്ത്യൻ ടീമിലേക്കുള്ള വിളിയെത്തുന്നത്. നല്ല റിഥം, മികച്ച വേഗം, യോർക്കറുകൾ -ഇവയാണ് അവെൻറ മിടുക്ക്. ഇപ്പോൾ അവസരം ലഭിച്ചു, ഇനി മികച്ച പന്തുകളെറിഞ്ഞ് മതിപ്പ് നേടുക. ബാക്കിയെല്ലാം പിന്നാലെ വരും.സന്ദീപ് വാര്യർ, എം.ഡി. നിധീഷ് തുടങ്ങിയ ഭാവിതാരങ്ങൾക്കും പ്രചോദനകരമാണ് ഇൗ നേട്ടം. ’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.