രാശിയുള്ള പേര്: ചെന്നൈ
text_fieldsഇന്ത്യൻ സ്പോർട്സിെൻറ ആസ്ഥാനമാവുകയാണ് ചെന്നൈ. ക്രിക്കറ്റും ഫുട്ബാളും ബാഡ് മിൻറണും വോളിബാളുമായി ഇന്ത്യയിലെ ലീഗ് ടൂർണമെൻറുകളുടെയെല്ലാം കിരീടങ്ങൾ ഇൗ തമി ഴ് മണ്ണിലുണ്ട്. െഎ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് മൂന്ന് കിരീടവും, െഎ.എസ്.എല്ലിൽ ച െന്നൈയിൻ എഫ്.സി രണ്ടു കിരീടവും ഏറ്റവും ഒടുവിൽ ബാഡ്മിൻറൺ, വോളി ലീഗുകളിലും ചെന്നൈ ട ീമുകൾ കിരീടമണിഞ്ഞു.
അതിനുശേഷം െഎ ലീഗിൽ കോയമ്പത്തൂർ ആസ്ഥാനമായ ചെന്നൈ സിറ്റി എഫ്.സിയും കിരീടമണിഞ്ഞതോടെ ഇന്ത്യൻ സ്പോർട്സിലെ ചെന്നൈ രാശിക്ക് സുവർണതിളക്കമാവുന്നു. വിജയങ്ങൾക്ക് ചെന്നൈ എന്ന പേരിനോട് ഒരിഷ്ടംപോലെയാണ് ഇൗ കിരീടമെല്ലാമെത്തുന്നത്. ഏത് കളിയെയും അകമഴിഞ്ഞ് പിന്തുണക്കാനുള്ള തമിഴ്ആരാധക മനസ്സും നേട്ടങ്ങൾക്ക് അടിത്തറയാവുന്നു. െഎ ലീഗിൽ തങ്ങളുടെ അരങ്ങേറ്റ സീസണായ 2016-17ൽ ചെന്നൈയിലാണ് കളിച്ചതെങ്കിലും തുടർന്നുള്ള രണ്ട് സീസണിലും ഹോം ഗ്രൗണ്ട് കോയമ്പത്തൂരേക്ക് മാറ്റി. എങ്കിലും ക്ലബിെൻറ പേരും മേൽവിലാസവും ചെന്നൈ തന്നെയായിരുന്നു.
76 വർഷത്തെ പാരമ്പര്യം
െഎ ലീഗ് ചുറ്റുവട്ടങ്ങളിൽ ചെന്നൈ സിറ്റി നവാഗതരാണെങ്കിലും 76 വർഷം പാരമ്പര്യമുള്ളവരാണ് ഇൗ തമിഴ് സംഘം. 1946ൽ അഞ്ച് സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച നേതാജി സ്പോർട്സ് ക്ലബിൽ നിന്നും ഉയർന്ന് ഇന്ത്യയിലെ മുൻനിര ചാമ്പ്യന്മാരും, സ്വിസ് ക്ലബ് എഫ്.സി ബാസൽ സഹഉടമകളായെത്തിയതും വരെയുള്ള വളർച്ചയിൽ അതുല്യമായൊരു ഫുട്ബാൾ പ്രണയമുണ്ട്. കാൽപന്ത് പ്രിയം അണയാതെ ജ്വലിപ്പിച്ചു നിർത്തിയ മുക്കാൽ നൂറ്റാണ്ടോളം കാലം അവർ സംസ്ഥാനത്തിനകത്ത് ഒതുങ്ങി. സംസ്ഥാന- ജില്ലാതല പോരാട്ടങ്ങളിൽ സ്വപ്നങ്ങൾ ഒതുക്കിയവർ 2016ൽ െഎ ലീഗിലേക്ക് നേരിട്ട് പ്രവേശനം നേടുകയായിരുന്നു.
ഇന്ത്യൻ ബാങ്കിനു ശേഷം തമിഴ്നാട്ടിൽ നിന്ന് ദേശീയ ലീഗിലേക്ക് പ്രവേശനം നേടിയ ആദ്യ സംഘമായി അവർ. ആദ്യ രണ്ട് സീസണിൽ എട്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടവർ ഇക്കുറി കിരീടകുതിപ്പ് നടത്തുേമ്പാഴാണ് സ്വിസ് ക്ലബിെൻറ പങ്കാളിത്തമെത്തുന്നത്. 26 ശതമാനം ഒാഹരി സ്വന്തമാക്കിയ ബാസൽ എഫ്.സി കളിക്കാരെ കൈമാറാനും, പരിശീലനം നൽകാനും ഒപ്പുവെച്ചേതാടെ ചെന്നൈ സിറ്റി ഇന്ത്യൻ ഫുട്ബാളിെൻറ സൂപ്പർ പവറാവുകയാണ്.
21 ഗോളടിച്ച സ്പാനിഷ് താരം പെഡ്രോ മാൻസിയാണ് ടീമിെൻറ എൻജിൻ. സാൻഡ്രോ റോഡ്രിഗസ് (9), നെസ്റ്റർ ഗോർഡിലോ (8) എന്നിവരാണ് മറ്റു സ്കോറർമാർ. ചാമ്പ്യൻ ടീമിെൻറ പടയണിയിൽ നാല് മലയാളികളുമുണ്ട്. പ്രതിരോധതാരം മലപ്പുറത്തിെൻറ മഷ്ഹൂർ ശെരീഫ്, തിരുവനന്തപുരത്തുനിന്നുള്ള ഷൈൻ ജോൺ , ഷൈൻ മാർട്ടിൻ, ക്ലിൻറ് ക്ലീറ്റസ് എന്നിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.