ഡി.ആർ.എസിൽ ഇന്ത്യക്ക് പിഴക്കുന്നു
text_fieldsപുണെ: ക്രിക്കറ്റിലെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ ഡിസിഷൻ റിവ്യൂ സിസ്റ്റത്തിെൻറ (ഡി.ആർ.എസ്) പങ്ക് അനുദിനം വർധിക്കുകയാണ്. എന്നാൽ, ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുെട ഡി.ആർ.എസ് തീരുമാനങ്ങളിൽ ഭൂരിപക്ഷവും പിഴക്കുകയാണെന്ന് കണക്കുകൾ പറയുന്നു. ഡി.ആർ.എസ് ഏർപെടുത്തിയ ശേഷം നടന്ന ഏഴ് ടെസ്റ്റുകളിലായി ഇന്ത്യ നൽകിയ 55 ഡി.ആർ.എസിൽ 38 എണ്ണവും പാഴാവുകയായിരുന്നു.
പുണെ ടെസ്റ്റിെൻറ രണ്ടാം ഇന്നിങ്സിൽ ആദ്യ ആറോവറിൽ തന്നെ രണ്ട് ഡി.ആർ.എസും പാഴാക്കിയത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. വിരാട് കോഹ്ലിയെ പോലുള്ള താരങ്ങൾക്ക് നിർഭയമായി ബാറ്റ് ചെയ്യാനുള്ള അവസരമാണ് ഇതോടെ നഷ്ടമായത്. എൽ.ബി.ഡബ്ല്യൂ തീരുമാനങ്ങൾ പ്രധാനമായും തേഡ് അമ്പയർക്ക് വിടേണ്ടത് ബൗളറും വിക്കറ്റ് കീപ്പറുമാണ്. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ ഇക്കാര്യത്തിൽ പരാജയമാണെന്ന് കണക്കുകളിൽനിന്ന് വ്യക്തം. ബൗളിങ് സമയത്ത് ഇന്ത്യ നൽകിയ 42ൽ 32 ഡി.ആർ.എസും പാഴായിരുന്നു.
അതേസമയം, ഏകദിനത്തിൽ വിക്കറ്റ് കീപ്പർ ധോണിയുടെ തീരുമാനങ്ങളിൽ 95 ശതമാനവും ശരിയാണെന്ന് നായകൻ കോഹ്ലി തന്നെ സമ്മതിച്ചിട്ടുണ്ട്. ടെസ്റ്റിൽ ബാറ്റ്സ്മാന്മാർ പിന്നെയും ഭേദമാണ്. ബാറ്റ്സ്മാന്മാരുടെ 13 തീരുമാനങ്ങളിൽ ഏഴും ശരിയായിരുന്നു. പുണെ ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാർ നൽകിയ നാല് ഡി.ആർ.എസും പരാജയപ്പെട്ടു. ബാറ്റ്സ്മാന്മാർ നൽകിയ മൂന്നെണ്ണത്തിൽ ഒരെണ്ണം ഇന്ത്യക്ക് അനുകൂലമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.