ക്രിസ്റ്റ്യാനോക്ക് നല്ല സമയം
text_fieldsമിലാൻ: കാലത്തിനൊപ്പം കരുത്തുകാട്ടി മുന്നേറുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 34ാം വ യസ്സിലും കളിക്കളത്തിൽ ചടുലചലനങ്ങളുമായി നിറയുന്ന ഗോളടി വീരെൻറ മികവിൽ അതി ശയിച്ചുനിൽക്കുന്നു ഫുട്ബാൾ ലോകം. അതുകൊണ്ടുതന്നെ ‘ടീം ഓഫ് ദ ഇയർ 2019’ൽ മുൻ ലോക ഫു ട്ബാളറെ ഉൾപ്പെടുത്താൻ ഫോർമേഷൻതന്നെ മാറ്റിയിരിക്കുകയാണ് യൂറോപ്യൻ ഫുട്ബാ ളിെൻറ ഭരണകർത്താക്കളായ യുവേഫ. ഓൺലൈൻ വോട്ടിങ്ങിൽ മുൻനിരക്കാരുടെ ലിസ്റ്റിൽ റൊണാൾഡോ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ നാലു സ്ട്രൈക്കർമാരെ ടീമിൽ ഉൾപ്പെടുത്തി 4-2-4 ഫോർമേഷനിൽ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് യുവേഫ.
ലയണൽ മെസ്സി, സാദിയോ മാനെ, റോബർട്ട് ലെവൻേഡാവ്സ്കി, റൊണാൾഡോ എന്നിവരാണ് ടീം ഓഫ് ദ ഇയറിലെ മുൻനിരക്കാർ. െകവിൻ ഡിബ്രൂയിനും ഫ്രാങ്ക് ഡി ജോങ്ങും മിഡ്ഫീൽഡർമാർ. ട്രെൻറ് അലക്സാണ്ടർ ആർനോൾഡ്, മാത്യൂസ് ഡി ലിറ്റ്, വിർജിൽ വാൻഡൈക്, ആൻഡ്രൂ റോബർട്സൺ എന്നിവരാണ് പിൻനിരയിൽ. ഗോളി അലിസൺ ബെക്കർ. രണ്ടു ലക്ഷത്തിലേറെ പേർ പെങ്കടുത്ത ഓൺലൈൻ വോട്ടിങ്ങിനൊപ്പം കളത്തിലെ മികവും കണക്കിലെടുത്താണ് ടീമിനെ പ്രഖ്യാപിച്ചതെന്ന് യുവേഫ പ്രതികരിച്ചു.
പോർചുഗൽ നിരയിൽ കഴിഞ്ഞ വർഷം മിന്നുന്ന ഫോമിലായിരുന്നു റൊണാൾഡോ. 2003ൽ രാജ്യത്തിനുവേണ്ടി അരങ്ങേറിയ ക്രിസ്റ്റ്യാനോ പറങ്കിപ്പടക്കുേവണ്ടി ഏറ്റവുമധികം ഗോളുകൾ (14) നേടിയ വർഷമാണ് 2019. 2016ൽ 13 ഗോളുകൾ നേടിയതായിരുന്നു ഇതിനുമുമ്പത്തെ മികച്ച പ്രകടനം. 2017ൽ 11ഉം 2013ൽ പത്തും ഗോൾ നേടി. 2019ൽ പ്രഥമ യുവേഫ നാഷൻസ് ലീഗിൽ പോർചുഗൽ ജേതാക്കളായപ്പോൾ സെമിയിൽ സ്വിറ്റ്സർലൻഡിനെതിരെ ഹാട്രിക് നേടിയിരുന്നു.
യുവൻറസ് നിരയിലും അത്യുജ്ജ്വല ഫോമിലാണ് റൊണാൾഡോ. 2014നുേശഷം ആദ്യമായി തുടരെ ആറു ലീഗ് മത്സരങ്ങളിൽ ഗോൾ കണ്ടെത്തി. എ.എസ്. റോമക്കെതിരെ കഴിഞ്ഞ കളിയിൽ യുവൻറസ് 2-1ന് ജയിച്ചപ്പോൾ വല കുലുക്കിയ റൊണാൾഡോ കഴിഞ്ഞ ആറു മത്സരങ്ങളിൽ നേടിയത് ഒമ്പതു ഗോളുകൾ. എ.സി. മിലാനെതിരെ 1-0ത്തിന് ജയിച്ച കളിയിൽ 55ാം മിനിറ്റിൽ പിൻവലിച്ചശേഷമാണ് പിന്നീട് തെൻറ യഥാർഥ ഫോം പുറത്തെടുത്തത്. ഗ്രൗണ്ടിൽനിന്ന് 2.56 മീറ്റർ ഉയരത്തിൽ ഉയർന്നുചാടി സാംപ്ദോറിയക്കെതിരെ തൊടുത്ത കിടിലൻ െഹഡറും ഈ കുതിപ്പിനിടയിൽ പിറന്നു.
ചൈനയിൽ ഓൺലൈൻ റേറ്റിങ്ങിൽ ലയണൽ മെസ്സിയെ പിന്തള്ളി കഴിഞ്ഞ ദിവസം റൊണാൾഡോ ഒന്നാംസ്ഥാനത്തെത്തി. ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസിയായ മെയിൽമാെൻറ വാർഷിക ‘റെഡ്കാർപറ്റ്’ റിപ്പോർട്ടിലാണ് റൊണാൾഡോ മെസ്സിയെയും നെയ്മറെയും പിന്നിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.