ഒാപ്പറേഷൻ കംഗാരു
text_fieldsമെൽബൺ: എത്ര മികച്ച ബാറ്റിങ് നിരയുണ്ടെങ്കിലും വിജയം കൈവരിക്കണമെങ്കിൽ 20 വിക്കറ്റ് വീഴ്ത്താൻ കെൽപുള്ള ബൗളർമാർ ടീമിലുണ്ടാവണമെന്നത് ടെസ്റ്റ് ക്രിക്കറ്റിലെ അടിസ് ഥാന പാഠങ്ങളിലൊന്നാണ്. ടീമിെൻറ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പേസ് ബൗളിങ് ത്ര യവുമായി ഇന്ത്യ ഏത് മത്സരവും ജയിക്കാവുന്ന അവസ്ഥയിലേക്ക് ഉയർന്നപ്പോൾ എതിരാളിക ളെ പഠിച്ച് ആസൂത്രണ മികവോടെ തന്ത്രങ്ങൾ കളത്തിൽ നടപ്പാക്കുന്നതിനും മെൽബൺ ക്രിക്ക റ്റ് ഗ്രൗണ്ട് സാക്ഷിയായി.
പ്ലാൻ 1: ഫിഞ്ച് പി (പ്ലാൻ) ധനഞ്ജയ് സി അഗർവാൾ ബി ഇശാന് ത്
ആരോൺ ഫിഞ്ചിെൻറയും ഷോൺ മാർഷിെൻറയും വിക്കറ്റുകൾ ഇതിന് ഉദാഹരണമായിരുന്നു. ഏകദിനത്തിൽ ഒാപണറാണെങ്കിലും ടെസ്റ്റിൽ ആ സ്ഥാനത്ത് ബാറ്റ് ചെയ്യാനുള്ള സാേങ്കതികത്തികവില്ലെന്ന ആക്ഷേപം നേരിടുന്ന ഫിഞ്ച് അബൂദബിയിൽ പാകിസ്താനെതിരെ ഒൗട്ടായത് ടീമിെൻറ അനലിസ്റ്റ് സി.കെ.എം. ധനഞ്ജയ് ശ്രദ്ധയിൽപെടുത്തിയത് പ്രകാരമാണ് ഇന്ത്യ കെണിയൊരുക്കിയത്. ഇൻസ്വിങ്ങിങ് ബാളിൽ മിഡ്വിക്കറ്റിലൂടെ വായുവിൽ ഫ്ലിക് ചെയ്യുന്ന ഫിഞ്ചിെൻറ ശൈലിക്ക് അനുസൃതമായി ഷോർട്ട് മിഡ്വിക്കറ്റിൽ മായങ്ക് അഗർവാളിനെ നിർത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് പിഴച്ചില്ല. ഇശാന്ത് ഒന്നിനുപിറകെ ഒന്നായി പാഡിലേക്ക് ഇൻസ്വിങ്ങറുകൾ എറിഞ്ഞപ്പോൾ ഒരിക്കൽ ഫിഞ്ചിന് പിഴച്ചു. ഇന്ത്യക്ക് അത് മതിയായിരുന്നു.
പ്ലാൻ 2: മാർഷ് പി രോഹിത്, എൽ.ബി.ഡബ്ല്യു ബി ബുംറ
പ്രതിരോധ ബാറ്റിങ്ങുമായി ട്രാവിസ് ഹെഡും ഷോൺ മാർഷും 17 ഒാവർ പിടിച്ചുനിന്നപ്പോൾ ഇന്ത്യ വിയർത്തു. ലഞ്ചിന് മുമ്പുള്ള അവസാന ഒാവർ ജസ്പ്രീത് ബുംറ എറിയാനെത്തിയപ്പോൾ മിഡ്വിക്കറ്റിൽനിന്ന് െഎ.പി.എല്ലിലെ താരത്തിെൻറ നായകൻ കൂടിയായ രോഹിത് ശർമ തന്ത്രമോതി. അത് ബുംറയുടെ തന്നെ വാക്കുകളിൽ, ‘‘ഒന്നും നടക്കുന്നുണ്ടായിരുന്നില്ല. ലഞ്ചിനു മുമ്പുള്ള അവസാന പന്ത്. മിഡ് ഒാഫിലുണ്ടായിരുന്ന രോഹിത് പറഞ്ഞു, ഏകദിനത്തിലെ പോലെ ഒരു സ്ലോ ബാൾ എറിയൂ. അത് പരീക്ഷിച്ചു. വിജയിക്കുകയും ചെയ്തു.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.