ഇന്ത്യൻ ബാസ്കറ്റ്ബാളിൽ പെൺകുതിപ്പ്
text_fieldsഫിബ ഏഷ്യകപ്പ് വനിത ബാസ്കറ്റ്ബാൾ ബി ഡിവിഷൻ ഫൈനലിൽ പൊരിഞ്ഞ പോരിനൊടുവിൽ കസാഖ്സ്താനെ കീഴടക്കിയ ഇന്ത്യൻ ടീമിന് എ ഡിവിഷൻ യോഗ്യത. ബംഗളൂരു ശ്രീകണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 75-73 എന്ന സ്കോറിനാണ് ഇന്ത്യയുടെ ജയം. ആവേശകരമായ പോരാട്ടം കണ്ട ഫൈനൽ അവസാനിക്കാൻ 21 സെക്കൻഡുകൾ ശേഷിക്കെ 73-73 എന്ന സ്കോറിൽ തുല്യനിലയിലായിരുന്നു ഇരു ടീമും. അവസാന നിമിഷങ്ങളിൽ പന്തുമായുള്ള പുണെക്കാരി ഷിറീൻ ലിമായയുടെ കുതിപ്പ് കസാഖ്സ്താെൻറ കൊട്ടയിൽ പന്തെത്തിച്ചാണ് അവസാനിച്ചത്.
കാണികളെ ത്രസിപ്പിച്ച ഫൈനലിെൻറ അവസാന വിസിൽ നിലക്കാത്ത ആരവത്തിൽ മുങ്ങിപ്പോയി. ‘അത് ൈദവത്തിെൻറ കൈ’ ആയിരുന്നെന്നാണ് ഇതേക്കുറിച്ച് മത്സരശേഷം ഷിറീെൻറ കമൻറ്. ഷിറീനൊപ്പം മലയാളി താരങ്ങളായ ജീന സ്കറിയയും ഗ്രിമ മെർലിൻ ജോസും ഇന്ത്യൻ വിജയത്തിൽ മുഖ്യപങ്കുവഹിച്ചു. ജീന 20ഉം ഗ്രിമ 14ഉം പോയൻറാണ് ടീമിന് നേടിക്കൊടുത്തത്. പുണെക്കാരിയായ ഷിറീൻ ലിമായെ 17 പോയൻറും നേടി.
നോക്കൗട്ട് റൗണ്ടിൽ ആദ്യമത്സരത്തിൽ ഫിജിയെ 93-51ന് അനായാസം കീഴടക്കിയെങ്കിലും സെമി, ഫൈനൽ മത്സരങ്ങൾ ഇന്ത്യക്ക് കടുത്തതായിരുന്നു. സെമിയിൽ ലെബനാനെതിരെ 79-69 നായിരുന്നു ജയം. 2015ൽ ചൈനയിൽ നടന്ന ഏഷ്യകപ്പിലാണ് ഇന്ത്യ അവസാനമായി ഒന്നാം ഡിവിഷനിൽ കളിച്ചത്.
‘‘ഇൗ വിജയം ഏറെ ഉൗർജം നൽകുന്നു. ഒന്നാം ഡിവിഷനിലേക്ക് യോഗ്യത നേടുക എന്നതിലുപരി വിജയിക്കുകയാണ് ലക്ഷ്യം. ആസ്ട്രേലിയയും ന്യൂസിലൻഡുമൊക്കെയടങ്ങുന്ന എ ഡിവിഷനിൽ വിജയിക്കുക എന്നത് ഏറെ കടുപ്പമാണ്. വേഗതയിലും കരുത്തിലും സാേങ്കതികതയിലും അവർ ഞങ്ങളേക്കാൾ മുന്നിലാണ്.
എന്നാൽ, വൈകാതെ ഞങ്ങൾ പരിശീലനം ആരംഭിക്കും. രണ്ടു വർഷത്തിനകം അവരെ തോൽപിക്കാൻ കരുത്തുനേടുകയെന്നത് അപ്രാപ്യമൊന്നുമല്ല...’’- ക്യാപ്റ്റൻ അനിത പോൾ ദുൈര പറഞ്ഞു.
സെർബിയൻ താരമായിരുന്ന സൊരാൻ വിസിച്ചിെൻറ പരിശീലന തന്ത്രങ്ങളാണ് ഇന്ത്യൻ വനിതകളുടെ വിജയം എളുപ്പമാക്കിയത്. ടൂർണമെൻറിെൻറ ഒരു മാസം മുമ്പു മാത്രം പരിശീലകസ്ഥാനെത്തത്തിയ സൊരാൻ വിസിച് കളിക്കാരുടെ ശേഷിയളന്നാണ് കോർട്ടിൽ തന്ത്രങ്ങൾ മെനഞ്ഞത്. പരിശീലന കാലാവധി പൂർത്തിയായ അദ്ദേഹം വൈകാതെ നാട്ടിലേക്ക് മടങ്ങും. ഒന്നാം ഡിവിഷൻ യോഗ്യത നേടിയ ഇന്ത്യൻ ടീമിന് ബാസ്കറ്റ്ബാൾ ഫെഡറേഷൻ 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.