ഇതിഹാസങ്ങൾ അണിനിരക്കുന്ന മുംബൈ ഇന്ത്യൻസിെൻറ ഓൾസ്റ്റാർ ഇലവൻ
text_fieldsക്രിക്കറ്റിെൻറ ഇന്നത്തെ രീതിയിലുളള ജനപ്രീതിക്ക് കാരണമായ ട്വൻറി20 ക്രിക്കറ്റ് ലീഗാണ് ഐ.പി.എൽ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ പ്രീമിയർ ലീഗ്. ക്രിക്കറ്റിൽ വിപ്ലവങ്ങൾക്ക് വിത്തുപാകി ബി.സി.സി.ഐ ഐ.പി.എല്ലുമായി വന്നിട്ട് 12 സീസൺ പിന്നിട്ടു കഴിഞ്ഞു. കോവിഡ് മൂലം ഈ സീസണിെൻറ ഭാവി അനിശ്ചിതത്വത്തിലാണെങ്കിലും ഐ.പി.എൽ ആരവം ഇക്കുറിയുമുണ്ടാകുമെന്നാണ് ആരാധക പ്രതീക്ഷ. ഐ.പി.എല്ലിെൻറ ചരിത്രം പരിശോധിച്ചാൽ നാല് കിരീടങ്ങളുമായി ഏറ്റവും മികച്ച വിജയ ചരിത്രമുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. ഐ.പി.എൽ ചരിത്രത്തിലെ മുംബൈയുടെ ഏറ്റവും മികച്ച ഇലവൻ തെരഞ്ഞെടുത്തിരിക്കുകയാണ് ഒരുദേശീയ മാധ്യമം.
നായകൻ: രോഹിത് ശർമ
ആദ്യ നാല് സീസണിൽ ഇന്ത്യൻ ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറിന് കീഴിൽ കളത്തിലിറങ്ങിയ ടീമിന് കാര്യമായ നേട്ടങ്ങൾ അവകാശപ്പെടാനില്ലായിരുന്നു. 2013ന് ശേഷമാണ് കളി മാറിയത്. 2013ൽ മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങിെൻറ ക്യാപ്റ്റൻസിക്ക് കീഴിലാണ് മുംബൈ കളി തുടങ്ങിയത്. എന്നാൽ പാതി വഴിയിൽ പോണ്ടിങ് സ്ഥാനമൊഴിഞ്ഞതോടെ രോഹിത് പുതിയ നായകനായി അവരോധിക്കപ്പെട്ടു.
മുംബൈയുടെ ചരിത്രത്തിലെ അപ്രതീക്ഷിത വഴിത്തിരിവെന്ന് തന്നെ ആ തീരുമാനത്തെ വിശേഷിപ്പിക്കാം. കന്നി സീസണിൽ തന്നെ ടീമിന് കിരീടം സമ്മാനിച്ച രോഹിത് 2015ലും നേട്ടമാവർത്തിച്ചു. ആദ്യ മൂന്ന് സീസണിൽ രണ്ട് കിരീടങ്ങൾ. ഐ.പി.എൽ അങ്കങ്ങളിൽ അസാമാന്യ ക്യാപ്റ്റൻസി മികവ് കാണിച്ച രോഹിത് കഴിഞ്ഞ സീസണിലേതടക്കം രണ്ട് ട്രോഫികൾ കൂടി ടീമിെൻറ അലമാരയിലെത്തിച്ചു.
ഓപണർമാർ: സചിൻ ടെണ്ടുൽക്കർ, ക്വിൻറൺ ഡികോക്ക്
ട്വൻറി20യെന്ന ക്രിക്കറ്റിെൻറ ചെറു പതിപ്പിനോട് വളരെ പെട്ടെന്നാണ് സചിൻ ഇണങ്ങിചേർന്നത്. ആദ്യ സീസണുകളിൽ മുംബൈ ജഴ്സിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സചിൻ 2010 സീസണിൽ മികച്ച റൺവേട്ടക്കാരനുളള ഓറഞ്ച് തൊപ്പി സ്വന്തമാക്കി. 2008-13 സീസണിൽ മുംബൈക്കായി 78 മത്സരങ്ങൾ കളിച്ച സചിൻ 119.81 പ്രഹരശേഷിയിൽ 2334 റൺസ് അടിച്ചുകൂട്ടി.
സനത് ജയസൂര്യ, ലെൻഡൽ സിമ്മൺസ് എന്നിവർ ഓപണിങ് വിക്കറ്റിൽ മുംബൈക്കായി നന്നായി കളിച്ചിരുന്നു. എങ്കിലും വെടിക്കെട്ട് ബാറ്റിങ്ങിെൻറയും മികച്ച വിക്കറ്റ് കീപ്പിങ്ങിെൻറയും മികവിൽ ദക്ഷിണാഫ്രിക്കൻ താരം ക്വിൻറൺ ഡികോക്ക് ആണ് ടീമിലെ രണ്ടാം ഒാപണറുടെ സ്ഥാനം നേടിയെടുത്തത്. 2019ൽ 16 മത്സരങ്ങളിൽ നിന്ന് 529 റൺസ് അടിച്ചുകൂട്ടിയ ഡികോക്കിെൻറ പ്രകടനം ടീമിെൻറ കിരീട വിജയത്തിൽ നിർണായകമായിരുന്നു.
നമ്പർ 3: അമ്പാട്ടി റായുഡു
ചെന്നൈ സൂപ്പർ കിങ്സിൽ നിന്ന് മുഖ്യ എതിരാളികളായ മുംബൈയുടെ പാളയത്തിലെത്തിയ റായുഡു മൂന്നുതവണ ടീമിനൊപ്പം കിരീടമുയർത്തി. 114 മത്സരങ്ങളിൽ 125 റൺസ് പ്രഹരശേഷിയിൽ 2416 റൺസ് നേടിയ ഹൈദരാബാദ് ബാറ്റ്സ്മാെൻറ സേവനം വിലമതിക്കാനാവാത്തതാണ്.
മധ്യനിര: രോഹിത് ശർമ, സൂര്യകുമാർ യാദവ്
മുംബൈ ബാറ്റിങ്നിരയിൽ നാലാമനായി ഇറങ്ങുന്ന രോഹിതാണ് പട്ടികയിലും നാലാമൻ. 143 മത്സരങ്ങളിൽ നിന്ന് 3728 റൺസാണ് രോഹിത്തിെൻറ സമ്പാദ്യം. ഏറെക്കാലമായി അഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനവുമായി സീനിയർ ടീമിെൻറ വാതിലിൽ മുട്ടുന്ന സൂര്യകുമാർ യാദവ് മുംബെയുടെ ആവനാഴിയിലെ മികച്ച ഒരു അസ്ത്രമാണ്. കഴിഞ്ഞ സീസണിൽ 424 റൺസാണ് സൂര്യകുമാർ അടിച്ചെടുത്തത്.
ഓൾറൗണ്ടർമാർ: ആേന്ദ്ര റസലും പാണ്ഡ്യ സഹോദരൻമാരും
ഇൗ സ്ഥാനങ്ങളിലെ ഏറ്റവും മികച്ച കളിക്കാരാണ് ആന്ദ്രേ റസലും ഹർദിക് പാണ്ഡ്യയും. അസാധ്യമെന്ന് തോന്നുന്ന ലക്ഷ്യങ്ങൾ വരെ ഇവരിലൊരാൾ ക്രീസിലുണ്ടെങ്കിൽ പ്രാപ്യമെന്ന് തെളിയിച്ച നിരവധി മത്സരങ്ങൾ നാം കണ്ടു. അത്യാവശ്യം ബാറ്റിങ്ങും കൈവശമുള്ള ഹർദികിെൻറ സഹോദരനും ഇടൈങ്കയ്യൻ സ്പിന്നറുമായ ക്രുണാൽ പാണ്ഡ്യയാണ് മൂന്നാമത്തെ ഓൾറൗണ്ടർ. 55 മത്സരങ്ങളിൽ നിന്ന് 891 റൺസും 40 വിക്കറ്റുകളും ക്രുണാലിെൻറ നേട്ടമാണ്.
സ്പിന്നർ: ഹർഭജൻ സിങ്
2018ൽ ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചുവടുമാറുന്നത് വരെ മുംബൈ ഇന്ത്യൻസിെൻറ മുഖ്യ സ്പിന്നറായിരുന്നു ഹർഭജൻ. തുടക്കം മുതൽ ടീമിെൻറ ഭാഗമായിരുന്ന ഹർഭജെൻറ കീഴിലാണ് ടീം 2011ൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിരുന്നത്. 6.95 റൺസ് ശരാശരിയിൽ 136 മത്സരങ്ങളിൽ നിന്ന് ഹർഭജൻ 127 വിക്കറ്റ് വീഴ്ത്തി.
പേസർമാർ: ലസിത് മലിംഗ, ജസ്പ്രീത് ബൂംറ
ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളറെന്ന് നിശ്ചയമായും അവകാശപ്പെടാവുന്ന താരമാണ് ലസിത് മലിംഗ. ലങ്കൻ താരത്തിെൻറ ശിഷ്യനായ ബുംറയും തെൻറ വ്യത്യസ്തമായ ആക്ഷൻ കൊണ്ടും റൺസ് വിട്ടുകൊടുക്കുന്നതിലെ കണിശത കൊണ്ടും ആഗോള തലത്തിൽ പേരെടുത്തു. ബൂംറയുടെ കരിയർ മാറ്റിമറിച്ചത് ഐ.പി.എല്ലാെണന്ന് സംശയമേതുമില്ലാതെ പറയാം.
നിർണായക സമയങ്ങളിൽ ടീം ആവശ്യപ്പെടുന്ന പ്രകടനം പുറത്തെടുക്കുന്ന ജോഡി നിരവധി സന്ദർഭങ്ങളിലാണ് ടീമിനെ തോൽവിയിൽ നിന്നും കരകയറ്റിയത്. കഴിഞ്ഞ സീസണിെൻറ ഫൈനലിൽ ചെന്നൈക്കെതിരെ മലിംഗയുടെ അവസാന ഓവർ ഉദാഹരണം. മീഡിയം േപസർമാരായ ഹർദികിനും പൊള്ളാർഡിനുമൊപ്പം മലിംഗയും ബൂംറയും ചേരുന്ന മുംബൈ ബൗളിങ് ഡിപാർട്മെൻറ് എതിർ ടീമിെൻറ ബാറ്റിങ് നിരയെ അനായാസം പിഴുതെറിയാൻ ശേഷിയുള്ളവരാണ്.
മുംബൈ ഇന്ത്യൻസ് ഓൾടൈം ഇലവൻ: സചിൻ ടെണ്ടുൽക്കർ, ക്വിൻറൺ ഡികോക്ക് (വിക്കറ്റ് കീപ്പർ), അമ്പാട്ടി റായുഡു, രോഹിത് ശർമ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, കീറൺ പൊള്ളാർഡ്, ഹർഭജൻ സിങ്, ലസിത് മലിംഗ, ജസ്പ്രീത് ബൂംറ, ക്രുനാൽ പാണ്ഡ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.