ആടിയുലഞ്ഞ് ബ്ലാസ്റ്റേഴ്സ്; കളം മാറാൻ താരങ്ങളും
text_fieldsകൊച്ചി: ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ പ്രധാന കളിക്കാർ ഉൾപ്പെടെ കേരള ബ്ലാസ്റ്റേ ഴ്സിനെ വിട്ടുപോയേക്കുമെന്ന് സൂചന. സീസണിലെ മോശം പ്രകടനത്തിനു പിന്നാലെ പരിശീലകൻ ഡേ വിഡ് ജെയിംസിനെ പുറത്താക്കിയതു ടീമിനെയാകെ അമിത സമ്മർദത്തിലാക്കിയിട്ടുണ്ട്. ടീം ഒ ത്തിണക്കത്തെ ബാധിക്കുന്ന തീരുമാനത്തെ ഉൾക്കൊള്ളാൻ കഴിയാത്ത മലയാളി താരങ്ങൾ ഉൾപ് പെടെ പുതിയ താവളം തേടിയേക്കുമെന്നാണ് സൂചനകൾ. സീസണിലെ മോശം പ്രകടനത്തിനൊപ്പം ആരാധകരും കൈവിട്ടത് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറിനെ നിരാശപ്പെടുത്തിയിരുന്നു. കളിക്കാരും മാനസിക സമ്മർദത്തിലായി. അതിനിടെയാണ് ഡേവിഡ് ജെയിംസിനെ ഒഴിവാക്കുന്നത്. മികച്ച പ്രകടനം നടത്താനായില്ലെങ്കിലും ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നതിൽ ജെയിംസ് വിജയിച്ചിരുന്നു. പ്രത്യേകിച്ചും ആഭ്യന്തര താരങ്ങൾക്ക് ജെയിംസിെൻറ സാന്നിധ്യം തുണയായിരുന്നു. ഇക്കാര്യമെല്ലാം ചില താരങ്ങൾ മാനേജ്മെൻറിനെ അറിയിച്ചതായാണ് വിവരം. അതൃപ്തി അറിയിച്ചവരിൽ മലയാളി താരങ്ങളുമുണ്ട്.
അതേസമയം, ഏതാനും പേരെ വിട്ടയച്ചു പുതിയ കളിക്കാരെ ഉൾക്കൊള്ളാൻ ടീം മാനേജ്മെൻറും ലക്ഷ്യമിടുന്നുണ്ട്. പ്രതീക്ഷിച്ച പ്രകടനം നടത്താതിരുന്നവരെ ഒഴിവാക്കി യുവതാരങ്ങളെ ഉൾക്കൊള്ളിക്കാനാണ് നീക്കം.ആദ്യ നടപടിയെന്നോണം അണ്ടർ 17 ലോകകപ്പ് താരം നോങ്ദംബ നയ്റോമിനെയാണ് ടീമിലെത്തിക്കുന്നത്. ഐ ലീഗ് ചാമ്പ്യന്മാരായ മിനർവ പഞ്ചാബിൽനിന്ന് വായ്പാടിസ്ഥാനത്തിലാണ് 18കാരൻ ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
കരാർ തുകയായി 10 ലക്ഷം രൂപ ടീം മാനേജ്മെൻറ് അടച്ചു. ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോയിലൂടെയാകും താരം ടീമിലെത്തുക. 2021-22 സീസൺ അവസാനിക്കുന്നതു വരെയാണ് കരാർ കാലാവധി. ഇംഫാലിലെ സൈനിക് സ്കൂൾ പഠനത്തിനു പിന്നാലെ മിനർവ പഞ്ചാബ് യൂത്ത് ടീമിലൂടെയായിരുന്നു മണിപ്പൂരി താരത്തിെൻറ വളർച്ച. അവിടെനിന്ന് അണ്ടർ 17 ലോകകപ്പ് ഇന്ത്യൻ ടീമിലെത്തി.
ലോകകപ്പിനു മുന്നോടിയായി മെക്സികോയിൽ നടന്ന സൗഹൃദ മത്സരത്തിൽ ചിലിക്കെതിരെ സമനില ഗോൾ നേടിയതോടെ ശ്രദ്ധിക്കപ്പെട്ടു. ലോകകപ്പിൽ ഘാനക്കെതിരായ മത്സരത്തിൽ ബൂട്ടണിഞ്ഞു. തുടർന്ന് ലോണടിസ്ഥാനത്തിൽ ഇന്ത്യൻ ആരോസിലെത്തി. ഐ ലീഗിൽ ഷില്ലോജ് ലജോങ് പ്രതിരോധ നിരയെ ഒന്നാകെ വെട്ടിയൊഴിഞ്ഞ് നേടിയ ഗോൾ ഫുട്ബാൾ ലോകത്തിെൻറ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.