താരങ്ങളിലല്ല, കളിയിലാണ് മുംബൈ
text_fieldsമൂന്നു വർഷം മുമ്പ് ഇന്ത്യൻ സൂപ്പർ ലീഗ് പിറവിയെടുക്കുേമ്പാൾ ഏറെ സ്വപ്നങ്ങളോടെയായിരുന്നു മുംബൈയുടെ സ്വന്തം ടീമിെൻറ വരവ്. കൈ നിറയെ പണം, അണിയറയിൽ സൂപ്പർ താരങ്ങൾ, മഹാനഗരത്തിെൻറ സ്വന്തം സംഘമെന്ന പ്രൗഢിയും. പക്ഷേ, ടൂർണമെൻറിന് പന്തുരുണ്ട് തുടങ്ങിയപ്പോൾ ഇതൊന്നും കണ്ടില്ല. പീറ്റർ റീഡ് കോച്ചും, നികളസ് അനൽക മാർക്വീ താരവുമായി കളിച്ച ആദ്യ സീസണിൽ തൊട്ടതെല്ലാം പിഴച്ചു. നാലു ജയം മാത്രമായി ടീം ഏഴാം സ്ഥാനത്തായി. രണ്ടാം സീസണിൽ അനൽക കോച്ച് കം െപ്ലയറായും സുനിൽ ഛേത്രി ടീമിലെത്തുകയും ചെയ്തെങ്കിലും ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറിലൊതുങ്ങി. എന്നാൽ, മൂന്നാം സീസണിൽ സ്വപ്നസമാനമായിരുന്നു കുതിപ്പ്. കോസ്റ്റാറീകക്കാരനായ അലക്സാന്ദ്രെ ഗ്വിമറസ് കോച്ചായും ഉറുഗ്വായ് സൂപ്പർതാരം ഡീഗോ ഫോർലാൻ മുൻനിരയിലെ താരമായും എത്തിയതോടെ മുംബൈയുടെ മാർജിൻ ഉയർന്നു. പ്രാഥമിക റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായവർ കിരീട പ്രതീക്ഷ സജീവമാക്കി. എന്നാൽ, നിർഭാഗ്യം തിരിച്ചടിയായതോടെ സെമിയിൽ അത്ലറ്റികോ കൊൽക്കത്തക്കു മുന്നിൽ വീണു. ഇക്കുറി ഗ്വിമറസിനെ നില നിർത്തിയാണ് മുംബൈയുടെ വരവ്.
ഒരുക്കം
മുംബൈക്ക് ഭാഗ്യം കൊണ്ടുവന്ന ഗ്രൗണ്ടാണ് ഫുട്ബാൾ അറീന. ആദ്യ രണ്ട് സീസണിലും ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ കളിച്ചവർ, കഴിഞ്ഞ സീസണിലാണ് അന്ധേരിയിലെ പുതുക്കിപ്പണിത ഗ്രൗണ്ടിനെ ഹോം മൈതാനമാക്കി മാറ്റിയത്. ഇക്കുറി അതേ അറീനയിൽ തന്നെ മുംബൈ പുതു സ്വപ്നങ്ങളും നെയ്യുന്നു.
കോച്ച് ഗ്വിമറസിനെ നിലനിർത്താനുള്ള തീരുമാനമായിരുന്നു ആദ്യ പ്ലസ് പോയൻറ്. ഒപ്പം, കഴിഞ്ഞ സീസണിലെ ഗോൾഡൻ ഗ്ലൗവിന് ഉടമയായ ഗോൾകീപ്പർ അമരീന്ദർ സിങ്ങിനെ 1.20 കോടി നൽകിയും മധ്യനിരയിലെ ബുദ്ധികേന്ദ്രം സെഹ്നാജ് സിങ്ങിനെയും നിലനിർത്തി. വിദേശ താരങ്ങളായ പ്രതിരോധനിരക്കാർ ലൂയിസാൻ ഗൊയൻ, ജേഴ്സൻ വിയേര എന്നിവരെക്കൂടി നേരത്തെ വലയെറിഞ്ഞു പിടിച്ചു. സൂപ്പർ താരങ്ങൾക്കു പിറകെ പോവാതെ അഞ്ചു മാസം 90 മിനിറ്റ് കളിക്കാൻ മിടുക്കുള്ള യുവതാരങ്ങൾ എന്നതായിരുന്നു ഗ്വിമറസ് സ്വീകരിച്ച നയമെന്ന് ടീം തിരഞ്ഞെടുപ്പിൽ വ്യക്തം.
കളിയും കരുത്തും
പ്രതിരോധം മുതൽ മുന്നേറ്റം വരെ അഞ്ച് ബ്രസീലിയൻ താരങ്ങളാണ് ഗ്വിമറസിെൻറ ടീമിൽ. അവർക്കൊപ്പം ഏതാനും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളും. പ്രതിരോധത്തിന് മുൻതൂക്കം നൽകിയാവും ടീമിെൻറ കളി തന്ത്രം. നിലനിർത്തിയ ലൂസിയാൻ ഗൊയാനും ജേഴ്സൻ വിയേരയും നൽകുന്ന സൂചനയും ഇതു തന്നെ. എന്നാൽ, മുന്നേറ്റത്തിനും മധ്യനിരക്കും മൂന്നാം സീസണിലെ അത്ര മൂർച്ച കാണില്ലെന്നുറപ്പ്. ഗോളടിക്കാൻ ഛേത്രിയോ ഫോർലാനോ പോലെയുള്ള ക്ലിനിക്കൽ ഫിനിഷർമാരുടെ അഭാവം ടീമിെൻറ മുനയൊടിക്കും.
സ്പെയിനിെൻറ റഫ ജോർദ, ബ്രസീലിെൻറ എവർട്ടൻ സാേൻറാസ് എന്നിവർക്കൊപ്പം ഇന്ത്യൻ ദേശീയ ടീമിലെ പുതുതാരം ബൽവന്ത് സിങ്ങാണ് പ്രതീക്ഷ നൽകുന്നത്. മധ്യനിരയിൽ ഫ്ലെമങ്ങോയിൽനിന്നും സ്വന്തമാക്കിയ തിയാഗോ സാേൻറാസ്, കാമറൂൺ ദേശീയ താരം അചിലെ എമാന, ഇന്ത്യയുടെ സെഹ്നാജ് സിങ് എന്നിവർക്കാവും കളി ചടുലമാക്കാനുള്ള ചുമതല. ബാക്കിയെല്ലാം ഗ്വിമറസ് എന്ന തന്ത്രശാലിയായ കോച്ചിെൻറ നീക്കങ്ങൾക്കനുസരിച്ചിരിക്കും.
ടീം മുംബൈ സിറ്റി
ഗോൾകീപ്പർ: അമരീന്ദർ സിങ്, അരിന്ദം ഭട്ടാചാര്യ, കുനാൽ സാവന്ത് (എല്ലാവരും ഇന്ത്യ).
പ്രതിരോധം: ലൂയിയാൻ ഗൊയാൻ (റുേമനിയ), മാർസിയോ റൊസാരിയോ, ജേഴ്സൻ വിയേര (ബ്രസീൽ), രാജു ഗെയ്ക്വാദ്, ദേവീന്ദർ സിങ്, മെഹ്റാജുദ്ദീൻ വാദു, അയ്ബർലാങ് കോങ്ജീ, ബിശ്വജിത് സാഹ, ലാൽചൗൻകിയ (ഇന്ത്യ).
മധ്യനിര: തിയാഗോ സാേൻറാസ്, ലിയോ കോസ്റ്റ (ഇരുവരും ബ്രസീൽ), അചിലെ എമാന (കാമറൂൺ), സെഹ്നാജ് സിങ്, രാകേഷ് ഒറാം, എം.പി. സക്കീർ, സാഹിൽ തവോര, അബിനാസ് റുയിഡാസ്, സഞ്ജു പ്രദാൻ (ഇന്ത്യ).
മുന്നേറ്റം: എവർട്ടൻ സാേൻറാസ് (ബ്രസീൽ), റഫ ജോർദ (സ്പെയിൻ), പ്രഞ്ജാൽ ബുമിജി, ബാൽവന്ത് സിങ് (ഇന്ത്യ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.