ഇന്ത്യക്ക് ശുഭകരം, കേരളത്തിന് മുന്നറിയിപ്പ്
text_fieldsമൂന്നു പതിറ്റാണ്ടിലേെറ പിന്നിട്ട ചാമ്പ്യൻഷിപ്പിൽ മുമ്പ് ഒമ്പതു തവണ കേരളത്തിനു കാലിടറിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത ആശങ്കയാണിപ്പോൾ. കേരളത്തിെൻറ കിരീട നഷ്ടത്തെക്കാൾ ഇതര സംസ്ഥാനങ്ങളുടെ കുതിപ്പും മത്സരവും നമ്മുടെ അത്ലറ്റിക്സിെൻറ പോസ്റ്റ്മോർട്ടമാവുന്നു. കേരളം വിതച്ചത് കൊയ്തുകഴിഞ്ഞു. ഇപ്പോൾ മറ്റു സംസ്ഥാനങ്ങൾ വിതക്കുന്നു അവർ കൊയ്ത്തും തുടങ്ങികഴിഞ്ഞു. വിജയവാഡയിൽ ആണ്‍കുട്ടികളില്‍ അണ്ടര്‍ 20 വിഭാഗത്തില്‍ കേരളം ജേതാക്കളായപ്പോള്‍ അണ്ടര്‍ 18, 16, 14 വിഭാഗം കിരീടങ്ങള്‍ മറ്റു സംസ്ഥാനത്തേക്കു പോയി.പെണ്‍കരുത്താണ് എന്നും കേരളത്തിന് തുണയായിട്ടുള്ളത്. ഇക്കുറിയും പോരാട്ടം നയിച്ചത് പെണ്‍പട തന്നെ. അണ്ടര്‍ 20, 18, 16 വിഭാഗങ്ങളില്‍ ജേതാക്കളായ പെണ്‍കുട്ടികളുടെ കരുത്തിലാണ് ഹരിയാനക്കെതിരെ പോരാടാന്‍ കേരളത്തിനു കഴിഞ്ഞത്. പക്ഷേ, അവിടെയും ആശങ്ക സമ്മാനിച്ച് അണ്ടര്‍ 14 വിഭാഗത്തില്‍ മഹാരാഷ്ട്ര ഇടിച്ചുകയറി.
എതിരാളികൾ ഒരുങ്ങിതന്നെയാണ്
മെഡൽ നഷ്ടമാവുേമ്പാൾ എതിരാളിയുടെ പ്രായത്തട്ടിപ്പും മരുന്നടിയുമാണ് കാരണമായി കണ്ടെത്തുന്നത്. ആരോപണത്തിൽ വാസ്തവമുണ്ടെങ്കിലും സ്വന്തം കാലടിയിലെ മണ്ണൊലിക്കുന്നത് കാണാതിരിക്കാനാവില്ല. മലയാളികളെക്കാൾ ഏറെ ശാരീരികക്ഷമതയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ സ്പോർട്സ് സംസ്കാരമാക്കിമാറ്റിയെടുക്കുന്നതും ഗ്രാമങ്ങൾ തോറും അക്കാദമികൾ സ്ഥാപിക്കുന്നതും അവഗണിക്കാനാവില്ല. ഭക്ഷണശീലം മാറ്റിയും തങ്ങളുടെ ശരീരപ്രകൃതിക്കൊത്ത ഇനങ്ങളിലേക്ക് അത്ലറ്റുകളെ വാർത്തെടുത്തുമാണ് ഇവരിൽ പലരും ഒരുങ്ങുന്നത്.
ഉണക്ക ചപ്പാത്തിയും പച്ചമുളകും ഉള്ളിയും മാത്രം കഴിച്ച് 1500 മീറ്ററും 3000 മീറ്ററും ഓടി രണ്ടും മൂന്നും സ്ഥാനം നേടുന്നവരാണ് ഉത്തരേന്ത്യന്‍ കൗമാരങ്ങൾ. ഇവര്‍ക്ക് കേരളത്തിലെ കുട്ടികള്‍ക്ക് നല്കുന്നതുപോലെ പോഷകമുള്ള ഭക്ഷണവും ഇറച്ചിയും കഴിച്ചാൽതന്നെ കേരളതാരങ്ങൾ നിഷ്പ്രഭമാവും -ഗുജറാത്ത് സര്‍ക്കാരിെൻറ ടാര്‍ഗറ്റ് ഒളിമ്പിക്സ് പദ്ധതിയുടെ ഭാഗമായി നദിയാഡിൽ സ്പോര്‍ട്സ് അക്കാദമി നടത്തുന്ന മുന്‍ ഇന്ത്യന്‍ പരിശീലകനും മലയാളിയുമായ എസ്. അജിമോെൻറ വാക്കുകളിൽ അവർ കാത്തിരിക്കുന്ന കുതിച്ചുചാട്ടം വ്യക്തമാക്കുന്നു. രണ്ട്, മൂന്ന് മാസത്തിനുള്ളിൽ സബ്ജില്ല സ്കൂൾ മേള തൊട്ട് ആരംഭിക്കുന്ന ഒരു ഡസനിലേറെ പോരാട്ടങ്ങളുടെ തിരക്കും നമ്മുടെ കുഞ്ഞുതാരങ്ങൾക്ക് തിരിച്ചടിയാവുന്നത് കാണാതിരുന്നുകൂടാ. -ലോക ജൂനിയര്‍ മീറ്റിനുള്ള ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനായെത്തിയ അത്ലറ്റിക്സ് ഫെഡറേഷൻ കോച്ച് കുല്‍വിന്ദര്‍ സിങ് കേരളത്തിെൻറ അത്ലറ്റിക്സ് മികവിനെക്കുറിച്ച നല്ലവാക്കുകൾ പറയുേമ്പാഴും ചൂണ്ടികാണിക്കുന്നത് മത്സരങ്ങളുടെ ആധിക്യമാണ്.
താരപ്പിറവിയുടെ മീറ്റ്
ഇതാദ്യമായാവും മികച്ച താരങ്ങളുടെ പട്ടികയിൽ മലയാളികളില്ലാതെ പോവുന്നത്. അണ്ടർ 20 പെൺകുട്ടികളിൽ ജിസ്ന മാത്യൂ മികച്ച താരമായതുമാത്രം മലയാളത്തിെൻറ ശ്രദ്ധേയ നേട്ടമായി. എന്നാൽ, ഹരിയാനയുടെ ഹൈജംപ് താരം റുബീന യാദവ്, തമിഴ്നാടിെൻറ ട്രിപ്ൾജംപർമാരായ കമൽരാജ്, മണിരാജ്, ദിപേന്ദർസിങ് (ഹരിയാന, ഷോട്ട്പുട്ട്), വികാസ് യാദവ് (മഹാരാഷ്ട്ര, ജാവലിൻത്രോ) എന്നിവർ ഇൗ മീറ്റിെൻറ കണ്ടെത്തലാണ്.
മാതൃകയാക്കാം കേരള മോഡൽ
പ്രായത്തടിപ്പ് വലക്കുന്ന അത്ലറ്റിക്സിൽ ശ്രദ്ധേയമായ ചുവടുവെപ്പുമായാണ് കേരള അത്ലറ്റിക്സ് അസോസിയേഷൻ വിജയവാഡയിലെത്തിയത്. രജിസ്റ്റർ ചെയ്തവർക്കെല്ലാം ആധാർ നമ്പറും ജനന തീയതിയും വിലാസവും ഫോേട്ടായും പതിച്ച തിരിച്ചറിയൽ കാർഡ്. ജൂനിയർ മീറ്റിൽ പെങ്കടുത്ത കേരള താരങ്ങൾക്കെല്ലാം ഇത് നൽകി. ഇൗ പദ്ധതി തമിഴ്നാടും പകർത്തികഴിഞ്ഞു. ദേശീയ ഫെഡറേഷനുകൂടി ബോധ്യപ്പെട്ട കേരള മോഡൽ പ്രാവർത്തികമായാൽ ജൂനിയർ മീറ്റിലെ പ്രധാന ആരോപണമായ പ്രായത്തട്ടിപ്പിന് ഒരു പരിധിവരെ പരിഹാരം കാണാം.
എതിരാളികൾക്കെതിരെ പ്രായത്തട്ടിപ്പും ഉത്തേജക മരുന്ന് ആരോപണവും ഉന്നയിച്ച് കേരളത്തിെൻറ വീഴ്ചയെ മറച്ചുവെക്കുന്നതിൽ കാര്യമില്ല. കേരള അത്ലറ്റിക്സിെൻറ വളർച്ച ഏതാനും സ്വകാര്യ സ്കൂളുകളെയും അക്കാദമികളെയും സർക്കാർ സ്ഥാപനങ്ങളെയും ആശ്രയിച്ചാണ്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളിലും നിലവാരത്തിലും ഇന്നും പിന്നാക്കംതന്നെയാണ്. കായിക വളർച്ച സ്വകാര്യ കേന്ദ്രങ്ങളുടെ മാത്രം കടമയാക്കി മാറ്റാതെ സംസ്ഥാന സർക്കാറും കായിക മന്ത്രാലയവും രംഗത്തിറങ്ങിയെങ്കിൽ മാത്രമേ ഇന്ത്യൻ സ്പോർട്സിൽ കേരളത്തിെൻറ മേൽവിലാസം നിലനിൽക്കൂ.
-ടോമി ചെറിയാൻ,
മലബാർ സ്പോർട്സ് അക്കാദമി,
പുല്ലൂരാംപാറ കോഴിക്കോട്
ഒാവറോൾ കിരീടം നഷ്ടമായെങ്കിലും കേരളത്തിെൻറ പ്രകടനത്തിൽ സംതൃപ്തനാണ്. മെഡൽ പട്ടികയിൽ നമ്മൾ മുൻവർഷത്തെക്കാൾ ഏറെ മുന്നിലെത്തി. എന്നാൽ, ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സർക്കാർ അടിസ്ഥാന കായിക വികസനത്തിന് നൽകുന്ന പരിഗണന ശ്രേദ്ധയമാണ്. പരിശീലന നിലവാരം ഉയർത്താനും സൗകര്യങ്ങൾ ഒരുക്കാനും സർക്കാർ ഇടപെടൽ അനിവാര്യമാണ്. സായ് കേന്ദ്രങ്ങൾ, സ്പോർട്സ് ഹോസ്റ്റലുകൾ, അക്കാദമികൾ എന്നിവയെ കൂടുതൽ കരുത്തരാക്കുക, പ്രാദേശിക കേന്ദ്രങ്ങളിൽ കൂടുതൽ അക്കാദമികൾ സ്ഥാപിക്കുക എന്നിവയാണ് പോംവഴി.
-പി.െഎ. ബാബു
സെക്രട്ടറി,
കേരള അത്ലറ്റിക്സ് അസോസിയേഷൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.