പ്ലാൻ ബി ഇല്ലാതെ ടീം ഇന്ത്യ
text_fieldsന്യൂഡൽഹി: ഡൗൺ അണ്ടറിലെ ആധികാരിക പ്രകടനങ്ങളുടെ ഏഴാം സ്വർഗത്തിൽനിന്ന് താരതമ്യേ ന ദുർബലരായ ആസ്ട്രേലിയക്കെതിരായ ട്വൻറി20, ഏകദിന പരമ്പരയിലെ പരാജയങ്ങളോടെ ഭൂ മിയിലേക്കിറങ്ങാൻ നിർബന്ധിതരായിരിക്കുകയാണ് ടീം ഇന്ത്യ. ലോകകപ്പിനുള്ള ഒരുക്ക ങ്ങളെ ബാധിക്കില്ലെന്ന് ക്യാപ്റ്റനും കോച്ചും വ്യക്തമാക്കുേമ്പാഴും ഏറെ ചോദ്യങ്ങൾ അ വശേഷിപ്പിക്കുന്നതാണ് ഇൗ പരമ്പര.
ലോകകപ്പിന് രണ്ടരമാസം മാത്രം ബാക്കിയിരിക്കെ ടീം ഏറക്കുറെ സെറ്റാണെന്നാണ് ടീം മാനേജ്മെൻറിെൻറ വാദം. എന്നാൽ, നാലാം നമ്പറിൽ ആര് ബ ാറ്റ് ചെയ്യും? ശിഖർ ധവാൻ വീണ്ടും പരാജയപ്പെട്ടാൽ മൂന്നാം ഒാപണർ ആര്? നാലാമതൊരു സ്പെ ഷലിസ്റ്റ് പേസർ ടീമിലുണ്ടാവുമോ? രണ്ടാം വിക്കറ്റ് കീപ്പർ ആരായിരിക്കും? രവീന്ദ്ര ജദേജ ടീമിലിടം പിടിക്കാൻ അർഹതയുള്ള പ്രകടനം പുറത്തെടുത്തോ? ചോദ്യങ്ങൾ നിരവധിയാണ്. ഇതിനൊന്നും ഉത്തരം നൽകുന്ന രീതിയിലുള്ള പ്രകടനം ഒാസീസിനെതിരായ പരമ്പരയിൽ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായതുമില്ല.
പ്രധാന പ്രശ്നം നാലാം നമ്പർ തന്നെ
കുറച്ചുകാലമായി ഇന്ത്യൻ ഏകദിന ടീമിനെ അലട്ടുന്ന പ്രശ്നമാണ് നാലാം നമ്പറിൽ ആര് ബാറ്റ് ചെയ്യുമെന്നത്. ഇടക്കാലത്ത് സ്ഥിരതയാർന്ന പ്രകടനങ്ങളുമായി അമ്പാട്ടി റായുഡു സ്ഥാനമുറപ്പിച്ചെന്ന് കരുതിയെങ്കിലും സമീപകാലത്ത് പ്രകടനം േമാശമായത് താരത്തിന് തിരിച്ചടിയായിരിക്കുകയാണ്. ഫസ്റ്റ് ചോയ്സായി റായുഡുവിന് മൂന്ന് കളികളിൽ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ടോപ് ഒാർഡറിൽ ബാറ്റ് ചെയ്യാനിഷ്ടപ്പെടുന്ന ലേകേഷ് രാഹുലിന് മൂന്നാം നമ്പറിൽ ഇറങ്ങാൻ ചാൻസ് നൽകി കോഹ്ലി ഒരു കളിയിൽ നാലിലേക്കിറങ്ങിയെങ്കിലും ആ പരീക്ഷണവും പാളി. അവസാന കളിയിൽ ഋഷഭ് പന്തിനെ നാലാമത് ഇറക്കിയതും ഫലംകണ്ടില്ല.
ആദ്യ മൂന്ന് സ്ഥാനങ്ങളിൽ രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി എന്നിവരും അഞ്ചും ആറും സ്ഥാനങ്ങളിൽ എം.എസ്. ധോണിയും കേദാർ ജാദവും ഉറപ്പാണെന്നിരിക്കെ നാലാം നമ്പർ മാത്രമാണ് അവശേഷിക്കുന്ന പ്രശ്നം.
കാർത്തിക് വരുമോ? പന്ത് പോകുമോ?
പരീക്ഷിച്ചവരൊക്കെ പരാജയപ്പെട്ട സ്ഥിതിക്ക് ഒാസീസിനെതിരെ ടീമിലില്ലാതിരുന്ന ദിനേഷ് കാർത്തികിനെ തിരിച്ചുവിളിച്ചാലും അത്ഭുതമില്ല. മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ തുടങ്ങിയവർ ആഭ്യന്തര ക്രിക്കറ്റിൽ നടത്തുന്ന മികച്ച പ്രകടനങ്ങൾക്ക് ഫലം ലഭിക്കാൻ സാധ്യതയില്ല.
ഫോം ഒൗട്ടായി ഇലവനിൽനിന്ന് പുറത്താവുമെന്ന ഘട്ടത്തിൽ തകർപ്പൻ പ്രകടനവുമായി തിളങ്ങുന്ന ധവാന് പകരക്കാരനെ കാണാൻ സാധ്യതയില്ല. കാർത്തിക് ടീമിലെത്തുകയാണെങ്കിൽ രണ്ടാം കീപ്പറായി പരിഗണിക്കപ്പെടുമോ അതോ പന്തിനു തന്നെ അവസരം ലഭിക്കുമോ എന്നും പറയാനാവില്ല.
വിക്കറ്റിന് മുന്നിലും പിന്നിലും പ്രതിഭയെ സാധൂകരിക്കുന്ന പ്രകടനമൊന്നും പുറത്തെടുക്കാനായില്ല എന്ന യാഥാർഥ്യമാണ് പന്തിന് തിരിച്ചടിയാവുന്നത്. ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവരെയല്ലാതെ ആരെയും പരമ്പരയിൽ പരീക്ഷിക്കാതിരുന്നതോടെ നാലാമതൊരു പേസറുടെ കാര്യക്ഷമത പരിശോധിക്കാനുള്ള അവസരവും ഇന്ത്യ നഷ്ടമാക്കി.
പരിക്കുമാറി ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുന്നതോടെ അതിെൻറ ആവശ്യമില്ലെന്നാവും ടീം മാനേജ്മെൻറ് കരുതുന്നത്. മൂന്നാം സ്പിന്നർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള പ്രകടനം ജദേജക്കും കാഴ്ചവെക്കാനായില്ലെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.