സന്ദീപ്, ബേസിൽ, നിധീഷ് -കേരള മിസൈൽ
text_fieldsകോഴിക്കോട്: ജീവനില്ലാത്ത പിച്ചുകളിൽ പന്തെറിഞ്ഞു തളരുന്ന പഴങ്കഥയിൽനിന്ന് ഇന ്ത്യൻ പേസ് പട പുതുചരിതം രചിക്കുന്ന ശുഭവാർത്തകൾക്കിടയിലിതാ കേരള ക്രിക്കറ്റിെൻ റ ചരിത്രം മാറ്റിയെഴുതിയ പേസ് ത്രയം. ഏഴു പതിറ്റാണ്ടിനോടടുക്കുന്ന രഞ്ജി ട്രോഫി ക്ര ിക്കറ്റ് ചരിത്രത്തിൽ ആദ്യമായി സെമിയിൽ ഇടംനേടിയ കേരളത്തിെൻറ വിജയത്തിനു പിന്നിൽ മൂവർ സംഘത്തിെൻറ രസതന്ത്രമുണ്ട്. സീസണിലെ ഒമ്പതു മത്സരങ്ങളും കളിച്ച സന്ദീപ് വാര്യരും ബേസിൽ തമ്പിയും ക്വാർട്ടർ ഫൈനൽ വരെ പങ്കിെട്ടടുത്തത് 72 വിക്കറ്റുകൾ. സന്ദീപ് 39ഉം തമ്പി 33ഉം. ഇവർക്ക് മികച്ച പിന്തുണയുമായി എം.ഡി. നിധീഷുമുണ്ട്. ഹിമാചലിനെതിരെ നേടിയ ആറു വിക്കറ്റടക്കം നാലു കളികളിൽ 14 വിക്കറ്റുകളാണ് നിധീഷിെൻറ സമ്പാദ്യം. മലയാളക്കരയിൽനിന്ന് ടിനു യോഹന്നാനും എസ്. ശ്രീശാന്തും ഇന്ത്യൻ കുപ്പായത്തിലേക്ക് വളർന്നപ്പോഴും രഞ്ജിയിൽ കേരളത്തിെൻറ തലവര മാറ്റിയെഴുതാനായിരുന്നില്ല എന്നിടത്താണ് പേസ് ആക്രമണത്തിെൻറ ഇൗ മികവ്.
ക്രിക്കറ്റിൽ ഏതു ടീമും കൊതിക്കുന്ന സ്വപ്നതുല്യമായ ഒാപണിങ് പേസ് ബൗളർമാരാണ് സന്ദീപും ബേസിലുമെന്ന് രാജ്യത്തെ ക്രിക്കറ്റ് പണ്ഡിറ്റുകൾ ഒരുപോലെ വിലയിരുത്തുന്നു. പരിചയസമ്പത്തിെൻറ കരുത്തിൽ ബാറ്റ്സ്മാനെ അസ്വസ്ഥമാക്കുന്ന സ്ഥിരതയോടെ സന്ദീപ് പന്തെറിഞ്ഞപ്പോൾ വേഗംകൊണ്ട് മുട്ടിടിപ്പിക്കുകയായിരുന്നു തമ്പി. ഇന്ത്യയുടെ മുൻനിര പേസർ മുഹമ്മദ് ഷമി പന്തെറിഞ്ഞ ഇൗഡൻഗാർഡനിലെ വിക്കറ്റിൽ വേഗത്തിെൻറ കരുത്തറിയിച്ചവരാണ് ഇരുവരും. 10 വിക്കറ്റ് വിജയം കൊയ്ത പഞ്ചാബിെൻറ ഒാപണർമാർ മാത്രമാണ് ഇവർക്കെതിരെ സീസണിലെ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയത്. അസാധാരണമായ മനക്കരുത്തും ആത്മവിശ്വാസവുമായിരുന്നു ബലം. പേസ് ബൗളിങ്ങിന് എന്നും കരുത്താവേണ്ട ശാരീരികക്ഷമതയും സ്ഥിരതയും കാത്തുസൂക്ഷിച്ചപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ പുകഴ്പെറ്റ നാടുകളിൽ നിന്നെത്തിയ കൊമ്പന്മാർക്ക് പിടിച്ചുനിൽക്കാനായില്ല. കേരളത്തിെൻറ ബാറ്റിങ് നിരക്ക് കാണിക്കാനാവാതെപോയ സ്ഥിരതയാർജിച്ചാണ് പലപ്പോഴും ഇവർ ടീമിനെ കാത്തത്. ഒാൾറൗണ്ട് മികവുമായി ഒന്നാന്തരം ടീം മാനായി ഒപ്പം നിന്ന ജലജ് സക്സേനയെയും വിസ്മരിക്കാനാവില്ല.
ചരിത്രത്തിലേക്ക് ഇടംതേടിയിറങ്ങിയ കൃഷ്ണഗിരിയിലെ പ്രകടനം ജീവിതത്തിലെ ഏറ്റവും മികച്ചതാണെന്ന് വാര്യരും ബേസിലും ഒരുപോലെ പറയുന്നു. ഷോട്ട് ക്രിക്കറ്റിെൻറ ആശാനായി അറിയപ്പെടുേമ്പാഴും ആസ്ട്രേലിയയിൽ സെന്തിൽ നാഥിെൻറ ശിക്ഷണത്തിൽ ലഭിച്ച പരിശീലനത്തിലൂടെയാണ് ബേസിൽ മൾട്ടി ഡേ ക്രിക്കറ്റിന് പാകപ്പെട്ടത്. ലക്ഷ്യം കൈവിടാതെ വിക്കറ്റിലേക്ക് കൃത്യതയോടെ പന്തെറിഞ്ഞ വാര്യർ ബാറ്റ്സ്മാന്മാരെ ശരിക്കും കുഴക്കി. തമ്പിയാവെട്ട, ഏതു നിമിഷവും അത്ഭുതപ്പെടുത്തുന്ന പന്തിലൂടെ എതിർ ബാറ്റ്സ്മാനെ വീഴ്ത്തി. ഇവർക്കിടയിലെ വിശ്രമത്തിനിടയിൽ ഇരുഭാഗത്തും പന്ത് ചലിപ്പിച്ച നിധീഷും ബാറ്റ്സ്മാന്മാർക്ക് കൂടുതൽ അവസരം നൽകിയില്ല.
എം.ആർ.എഫ് പേസ് ഫൗണ്ടേഷനിലെ പരിശീലനമാണ് തമ്പിയെയും വാര്യരെയും മികച്ച ബൗളർമാരായി പാകപ്പെടുത്തിയത്. ഡേവ് വാട്ട്മോർ എന്ന അതികായനായ പരിശീലകെൻറ സാന്നിധ്യം കൂടുതൽ പരുവപ്പെടുത്തി. ഒാരോ മത്സരത്തിലെയും പിഴവുകൾ അടുത്ത കളിയിൽ ഇല്ലാതാക്കി. ടിനുവിെൻറയും മറ്റു പരിശീലകരുടെയും പരിശീലനവും നിർദേശങ്ങളും ബൗളിങ്ങിന് കൂടുതൽ മൂർച്ചയൊരുക്കി -ബേസിലും വാര്യരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.