രോഹിത്–ധവാൻ സഖ്യം, ടീം ഇന്ത്യയുടെ ആണിക്കല്ല്
text_fields2013ൽ ഒാപണർ ശിഖർ ധവാന് പങ്കാളിയായി അതുവരെ മിഡിൽ ഒാർഡറിൽ ബാറ്റ് ചെയ്തിരുന്ന രോ ഹിത് ശർമക്ക് ക്യാപ്റ്റൻ എം.എസ്. ധോണി സ്ഥാനക്കയറ്റം നൽകിയപ്പോൾ ഒരു പരീക്ഷണം എന്നുമാത്രമേ അധികപേരും കരുതിയുള്ളൂ. രോഹിതിെൻറ കടുത്ത ആരാധകർ പോലും മറിച്ച് പ്രതീക്ഷിച്ചില്ല. കാരണം അത്രക്കും സ്ഥിരതയില്ലാത്തതായിരുന്നു മധ്യനിരയിൽ എല്ലാം പൊസിഷനിലും ബാറ്റ് ചെയ്ത രോഹിതിെൻറ അതുവരെയുള്ള പ്രകടനം. 80ഒാളം മത്സരങ്ങളിൽനിന്ന് 30ന് ചുറ്റിപ്പറ്റിയുള്ള ശരാശരിയുമായി ടീമിന് അകത്തോ പുറത്തോ എന്ന് രോഹിതിന് തന്നെ ഉറപ്പില്ലാതിരുന്ന കാലം. ഏറെ പ്രതിഭാധനനെന്ന് വിലയിരുത്തപ്പെടുേമ്പാഴും അത് കളത്തിൽ പുറത്തെടുക്കാനാവാതെ ഉഴലുകയായിരുന്നു രോഹിത്. മറുവശത്ത് ധവാനാവെട്ട 20ഒാളം മത്സരങ്ങളുടെ അനുഭവസമ്പത്ത് മാത്രവും.
എന്നാൽ, ധോണിയുടെ മറ്റുപല തീരുമാനങ്ങളെയും പോലെ മാസ്റ്റർ സ്ട്രോക്കായി മാറുകയായിരുന്നു രോഹിതിനെ ഒാപണറാക്കാനുള്ള തീരുമാനം. അതോടെ മുംബൈക്കാരെൻറ കരിയർ തന്നെ മാറിമറിഞ്ഞു എന്നുമാത്രമല്ല, ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച ഒാപണിങ് ജോടിയെയും ലഭിച്ചു. ഞായറാഴ്ച പാകിസ്താനെതിരെ ഇരട്ട സെഞ്ച്വറി ഒാപണിങ് കൂട്ടുകെട്ട് സ്ഥാപിച്ചതിനു പിന്നാലെ ഇന്ത്യൻ ഏകദിന ടീമിെൻറ ചരിത്രത്തിലെ മികച്ച രണ്ടാമത്തെ ഒാപണിങ് ജോടിയായി മാറിയിരിക്കുകയാണ് രോഹിത്-ധവാൻ കൂട്ടുകെട്ട്. സചിൻ ടെണ്ടുൽകർ-സൗരവ് ഗാംഗുലി സഖ്യമാണ് മുന്നിൽ.
സചിൻ ടെണ്ടുൽകർ-സൗരവ് ഗാംഗുലി
1996-2007-6609 റൺസ്
ലോക ക്രിക്കറ്റിൽ തന്നെ ഏകദിനത്തിലെ ഏറ്റവും മികച്ച ഒാപണിങ് ജോടിയാണ് സചിൻ-ഗാംഗുലി സഖ്യം. 136 ഇന്നിങ്സുകളിൽനിന്ന് 49.32 ശരാശരിയിലാണ് ഇരുവരും ചേർന്ന് 6609 റൺസ് അടിച്ചുകൂട്ടിയത്. കെനിയക്കെതിരായ 258 റൺസാണ് മികച്ച കൂട്ടുകെട്ട്. 21 സെഞ്ച്വറി, 23 ഫിഫ്റ്റി കൂട്ടുകെട്ടുകളുമായി ലോകത്ത് തന്നെ അക്കാര്യത്തിലും മുന്നിലാണ് ഇൗ സഖ്യം.
രോഹിത് ശർമ-ശിഖർ ധവാൻ
2013 മുതൽ 3846 റൺസ്
അഞ്ചു വർഷമായി ഏകദിനത്തിലും ട്വൻറി20യിലും ഇന്ത്യയുടെ ഇന്നിങ്സിന് തുടക്കമിടുന്ന ഇരുവരും 82 ഇന്നിങ്സുകളിൽനിന്ന് 47.80 ശരാശരിയിലാണ് 3846 റൺസിലെത്തിനിൽക്കുന്നത്. ഞായറാഴ്ച പാകിസ്താനെതിരെ കൂട്ടിച്ചേർത്ത 210 റൺസാണ് മികച്ച കൂട്ടുകെട്ട്. 13 സെഞ്ച്വറി, 12 ഫിഫ്റ്റി പാർട്ണർഷിപ്പുകളാണ് അക്കൗണ്ടിലുള്ളത്.
സചിൻ ടെണ്ടുൽകർ-വീരേന്ദർ സെവാഗ്
2002-2012-3919 റൺസ്
സചിൻ-ഗാംഗുലി സഖ്യം തകർപ്പൻ ഫോമിൽ നിൽക്കെ 2002ലെ ശ്രീലങ്കൻ പര്യടനത്തിനിടെ സചിന് പരിക്കേറ്റപ്പോഴാണ് അതുവരെ മിഡിൽ ഒാർഡറിലായിരുന്ന പുതുമുഖം സെവാഗിനെ നായകൻ ഗാംഗുലി തനിക്കൊപ്പം ഒാപണറാക്കുന്നത്. പരീക്ഷണം വിജയിച്ചതോടെ സചിൻ തിരിച്ചെത്തിയിട്ടും സെവാഗിനെ മാറ്റാതിരുന്ന ഗാംഗുലി സ്വയം ബാറ്റിങ് ഒാർഡറിൽ താഴോട്ടിറങ്ങുകയാണ് ചെയ്തത്. പിന്നീടുള്ളത് ചരിത്രം. 93 ഇന്നിങ്സിൽനിന്ന് 42.13 ശരാശരിയിൽ 3919 റൺസാണ് ഇൗ കൂട്ടുകെട്ടിൽനിന്ന് പിറന്നത്. 12 സെഞ്ച്വറി, 18 ഫിഫ്റ്റി കൂട്ടുകെട്ടുകളും. 182 റൺസാണ് മികച്ച പാർട്ണർഷിപ്.
വീരേന്ദർ സെവാഗ്-ഗൗതം ഗംഭീർ
2003-2013 1870 റൺസ്
ഡൽഹി ടീമിലെ സഹതാരങ്ങൾ കൂടിയായ ഇരുവർക്കും ഇന്ത്യക്കുവേണ്ടി ടെസ്റ്റിൽ കൂടുതൽ കാലം ഒരുമിച്ച് ഒാപൺ ചെയ്യാൻ പറ്റിയെങ്കിലും ഏകദിനത്തിൽ അവസരങ്ങൾ കുറച്ചേ ലഭിച്ചുള്ളൂ. സചിൻ-സെവാഗ് അല്ലെങ്കിൽ സചിൻ-ഗാംഗുലി കൂട്ടുകെട്ടുകളായിരുന്നു ഇൗ കാലത്തെല്ലാം ഫസ്റ്റ് ചോയ്സ് ഒാപണിങ് ജോടി എന്നതായിരുന്നു കാരണം. പത്തു വർഷത്തിനിടെ 38 ഇന്നിങ്സുകളിൽ മാത്രമാണ് സെവാഗിനും ഗംഭീറിനും ഒരുമിച്ച് ഒാപൺ ചെയ്യാനായത്. 50.54 ശരാശരിയിൽ അഞ്ചു സെഞ്ച്വറി, ഏഴു ഫിഫ്റ്റി പാർട്ണർഷിപ്പുകളടക്കം 1870 റൺസാണ് സമ്പാദ്യം. മികച്ച കൂട്ടുകെട്ട് ന്യൂസിലൻഡിനെതിരെ നേടിയ 201 റൺസ്.
സുനിൽ ഗവാസ്കർ-കൃഷ്ണമാചാരി ശ്രീകാന്ത്
1981- 1987-1680 റൺസ്
1995നുമുമ്പ് ഇന്ത്യയുടെ ഏറ്റവും വിജയിച്ച ഒാപണിങ് ജോടി. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കായി ഇന്നിങ്സ് ഒാപൺ ചെയ്ത ഇൗ സഖ്യം തീയും െഎസും പോലെയായിരുന്നു. ഗവാസ്കർ നങ്കൂരമിടുേമ്പാൾ ശ്രീകാന്ത് കത്തിക്കയറും. 55 ഇന്നിങ്സുകളിൽനിന്ന് 30.80 ശരാശരിയിൽ 1680 റൺസ് നേടിയ ഇൗ കൂട്ടുകെട്ട് രണ്ടു സെഞ്ച്വറി, 11 ഫിഫ്റ്റി പാർട്ണർഷിപ്പുകളിൽ പങ്കാളികളായി. 136 റൺസാണ് മികച്ച കൂട്ടുകെട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.