സാദിയോ മാനെ ബാംബലിക്ക് ജീവനാണ്
text_fields''നിെൻറ കാലിലേക്കൊന്നു നോക്കൂ. കീറിപ്പറിഞ്ഞ ഈ ബൂട്ടുമായി എങ്ങനെ ഫുട്ബാൾ കളിക്കു ം. ശരിയായൊരു ഷോട്ടുപോലും എടുക്കാനാവില്ല'' -വീട്ടിൽനിന്ന് 500 മൈൽ ദൂരെ നടന്ന ഫുട്ബ ാൾ ട്രയൽസിൽ പങ്കെടുക്കാനെത്തിയ 15കാരെൻറ സ്വപ്നങ്ങളെല്ലാം തച്ചുടക്കുന്നതായിരു ന്നു കോച്ചിെൻറ വാക്കുകൾ. പക്ഷേ, അവൻ പതറിയില്ല.
''എെൻറ കൈവശമുള്ളതിൽ ഏറ്റവും മി കച്ചതാണിത്. ഗ്രൗണ്ടിലിറങ്ങിയാൽ ഞാൻ കളിച്ചു കാണിച്ചുതരാം'' -ആത്മവിശ്വാസം തുടിക്കു ന്ന അവെൻറ വാക്കുകളിൽ ആ പരിശീലകൻ കീഴടങ്ങി. ട്രയൽസിനൊടുവിൽ കൗമാരക്കാരെൻറ തോ ളിൽ തട്ടി പരിശീലകൻ പറഞ്ഞു: ''ഇനി നീ എെൻറ ടീമിൽ കളിക്കും.'' പട്ടിണിയും ഇല്ലായ്മകൾ ക്കുമിടയിൽനിന്ന് ഒരു ഫുട്ബാളറുടെ പിറവിയായിരുന്നു അത്. പിന്നെ ഒമ്പതു വർഷം കഴിഞ്ഞ്, ആ കൗമാരക്കാരൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻക്ലബായ ലിവർപൂൾ വരെയെത്തി. ഏതാനും വർഷങ്ങൾക്കുശേഷം പഴയ കോച്ചിനരികിലെത്തുന്നത് 'സാദിയോ മാനെ' എന്ന സ്വന്തം ബ്രാൻഡായ ഒരു ജോടി ഷൂ സമ്മാനിക്കാനാണ്.
ഇത് സെനഗാളിെൻറ തലസ്ഥാനമായ ഡാകാറിൽനിന്ന് 400 കിലോമീറ്ററിലേറെ ദൂരമുള്ള ആഫ്രിക്കൻ ഗ്രാമീണതയുടെ എല്ലാ ദുരിതവും പേറുന്ന ബാംബലിയുടെ പുത്രൻ സാദിയോ മാനെയുടെ കഥയാണ്.
വൻകരകൾക്കപ്പുറത്തെത്തി ലോകമറിയുന്ന കളിക്കാരനായി മാറി കാൽപന്തുലോകം കീഴടക്കിയ സൂപ്പർ താരം. ഫ്രഞ്ച് ക്ലബായ എഫ്.സി മെട്സ്, ഓസ്ട്രിയയിലെ റെഡ്ബുൾ സാൽസ്ബർഗ്, ഇംഗ്ലണ്ടിലെ സതാംപ്ടൻ വഴി ലിവർപൂളിലെത്തി. യുർഗൻ േക്ലാപ്പിന് കീഴിൽ ക്ലബ് ആദ്യ പ്രീമിയർ ലീഗ് കിരീടത്തിലേക്കു കുതിക്കവെയാണ് കഴിഞ്ഞ ദിവസം മാനെ തെൻറ കളിയുടെ രഹസ്യം വെളിപ്പെടുത്തിയത്.
ബാംബലിയുടെ പുത്രൻ
''ഗ്രാമമാണ് എെൻറ കരുത്ത്. അവിടെ കുെറ നല്ല മനുഷ്യരുണ്ട്. എന്നിലൂടെയാണ് അവർ സ്വപ്നം കാണുന്നത്. അവരുടെ സ്വപ്നസാക്ഷാത്കരണത്തിനാണ് ഞാൻ കളിക്കുന്നത്. മൈതാനത്തിറങ്ങിയാൽ അവരുടെ പിന്തുണയും പ്രാർഥനയും എനിക്ക് ഉൗർജമാവും. ഓരോ ദിവസവും അവർ എനിക്കായി പ്രാർഥിക്കും. എപ്പോഴും ജയിക്കുന്നതും അഭിമാനമാവുന്നതും മാത്രമേ അവെര തൃപ്തിപ്പെടുത്തുന്നുള്ളൂ. അതിനാൽ, അവർക്കുവേണ്ടിയാണ് എെൻറ ഫുട്ബാളും ജീവിതവും'' -ലിവർപൂൾ എഫ്.സി വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ മാനെ നാടിനോടുള്ള പ്രിയം വെളിപ്പെടുത്തുന്നു.
ലോകമാകെ പടരുേമ്പാഴും പിറന്ന മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന മാനെയുടെ ജീവിതം ലോകമറിഞ്ഞതാണ്. അതുകൊണ്ടായിരുന്നു ഇക്കഴിഞ്ഞ ആഫ്രിക്കൻ ഫുട്ബാളർ പുരസ്കാരം തെൻറ ഗ്രാമീണർക്ക് സമർപ്പിച്ചുകൊണ്ട് മാനെ ഇങ്ങനെ പറഞ്ഞത്: ''എനിക്ക് എന്തിനാണ് പത്ത് ഫെരാരിയും വിമാനങ്ങളും വജ്രംപതിപ്പിച്ച വാച്ചുകളും? അവകൊണ്ട് എനിക്കോ മറ്റുള്ളവര്‍ക്കോ എന്താണ് പ്രയോജനം. ദുരിതകാലം താണ്ടിയാണ് ഞാൻ വരുന്നത്. കളിക്കാൻ ബൂട്ടില്ലായിരുന്നു. വിദ്യാഭ്യാസം ലഭിച്ചില്ല, നല്ല വസ്ത്രമില്ലായിരുന്നു, പട്ടിണിയും കിടന്നു. അക്കാലം മാറിയപ്പോൾ ഫുട്ബാളിനോടാണ് ഞാൻ നന്ദി പറയുന്നത്. എെൻറ സമ്പാദ്യമെല്ലാം എെൻറ ജനങ്ങളെ സഹായിക്കാനുള്ളതാണ്'' -മനുഷ്യത്വത്തിെൻറ അപാരമായ മാതൃകയാവുകയാണ് മാനെ.
സെനഗാളിൽ സ്കൂളുകൾ, സ്റ്റേഡിയം, ആശുപത്രി, പള്ളികൾ എന്നിവ നിർമിച്ചുനൽകിയിട്ടുണ്ട് മാനെ. തുണി, ചെരിപ്പ്, ഭക്ഷണം എന്നിങ്ങനെ അവശ്യവസ്തുക്കള്‍ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടേയിരുന്നു. ഒരു ഗ്രാമത്തെ മുഴുവന്‍ സ്ഥിരവരുമാനം കൊടുത്ത് ദത്തെടുത്തു. സെനഗാളിലെ ദരിദ്ര മേഖലകളിലെ ഓരോ കുടുംബത്തിനും പ്രതിമാസം 85 ഡോളർ (6000 രൂപ) വീതം മാനെയുടെ ചാരിറ്റി ഫണ്ടിൽനിന്നെത്തും.
കുടുംബത്തിെൻറ പട്ടിണി മാറ്റാനും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും അത് ധാരാളം. ചിലപ്പോൾ നാട്ടിലെ കുട്ടികളെ തേടി ലിവർപൂളിെൻറ ജഴ്സിയും ബൂട്ടും പന്തുമെല്ലാം എത്തും. ഓരോ തവണ കളത്തിലിറങ്ങുേമ്പാഴും തനിക്കില്ലാതെ പോയതൊന്നും പിന്മുറക്കാർക്ക് നിഷേധിക്കപ്പെടരുതെന്നാണ് അദ്ദേഹത്തിെൻറ ചിന്ത. സാദിയോ മാനെ അവർക്ക് വെറുമൊരു കാൽപന്തുകളിക്കാരനല്ല, മറിച്ച് അയാള്‍ ഒരു ഹീറോയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.