വീഴ്ചയിലും ഇതിഹാസമായി ഉസൈൻ ബോൾട്ടിെൻറ പടിയിറക്കം
text_fieldsഒരു വ്യാഴവട്ടക്കാലം അവസാനിക്കുന്നു. ഘടികാര സൂചികകൾ എതിർദിശയിലേക്ക് ചലിച്ചുതുടങ്ങി. ഉസൈൻ ബോൾട്ട് മണ്ണിലിറങ്ങി. ലണ്ടൻ ഒളിമ്പിക് സ്റ്റേഡിയത്തിലെ ഫിനിഷിങ് ലൈനിന് പത്ത് മീറ്റർ അകലെ വേദനയിൽ പുളഞ്ഞ് തലയും താഴ്ത്തി ആഘോഷങ്ങളില്ലാതെ ആ ഇതിഹാസം മടക്കയാത്ര തുടങ്ങിക്കഴിഞ്ഞു. ലോകത്തിന് ഇതുവരെ അയാൾ അതിമാനുഷനായിരുന്നു. ജയിക്കാനായി പിറന്നവൻ. വേഗമാനങ്ങളെ ഒാടിത്തോൽപിച്ച് ഭൂമി കീഴടക്കിയ പൊൻകാലിനുടമ. സ്റ്റാർട്ടിങ് ബ്ലോക്കിൽ വെടിമുഴങ്ങുേമ്പാൾ മിന്നൽപ്പിണർപോലെ കുതറിയ കാലിന് മുന്നിൽ ലോകം തോറ്റുകൊണ്ടിരുന്നു. സമകാലികരെല്ലാം പൊൻകാലിനുമുന്നിൽ കീഴടങ്ങിയപ്പോൾ ഉസൈൻ ബോൾട്ട് അവർക്ക് അതിമാനുഷികനായി. സ്പ്രിൻറ് ട്രാക്കിനെ വേഗംകൊണ്ട് വിസ്മയിപ്പിച്ച അതിശയക്കാരെൻറ സ്വപ്നസമാന കരിയറിന് ലണ്ടനിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ കണ്ണീരിെൻറ നനവും ആദരവിനാൽ അഭിമാനവുമായി തിരശ്ശീല വീണു. ജയവും തോൽവിയും അസ്തമനവുമുള്ള മനുഷ്യനായി ഉസൈൻ ബോൾട്ട് നമ്മളിൽ ഒരാളായി.
ലണ്ടനിലെ ട്രാക്കിൽ കണ്ണീർ പൊഴിഞ്ഞാലും മെഡലിന് തങ്കത്തിളക്കമില്ലെങ്കിലും ഉസൈൻ ബോൾട്ട് അനശ്വരനാണ്. അഡോൾഫ് ഹിറ്റ്ലറുടെ വർണവെറിയെ കാലിലൊളിപ്പിച്ച വേഗംകൊണ്ട് കീഴടക്കിയ ജെസി ഒാവൻസിനെപ്പോലെ അത്ലറ്റിക്സിൽ എന്നും ഇൗ ജമൈക്കക്കാരൻ ആരാധിക്കപ്പെടും. ഒളിമ്പിക്സ് സ്റ്റേഡിയത്തിലെ തോൽവിയും വീഴ്ചയും ആരാധക മനസ്സിലെ ഗോപുരത്തിൽനിന്നും ബോൾട്ടിനെ ഇളക്കില്ലെന്നുറപ്പ്.
2005 ഹെൽസിങ്കി ലോക മീറ്റ് 200 മീറ്റർ ഫൈനലിൽ എട്ടാം സ്ഥാനക്കാരനായി ഫിനിഷ് ചെയ്ത് തുടങ്ങിയ കരിയറിനാണ് 12 വർഷത്തിനുശേഷം മറ്റൊരു ലോക മീറ്റിലെ കണ്ണീരുമായി അവസാനം കുറിക്കുന്നത്. ‘‘ലോകം കണ്ട എക്കാലത്തെയും മഹാനായ കായികതാരമാവാൻ ഇനി ഞാൻ എന്ത് ചെയ്യണം. സ്പോർട്സിനെ ഞാൻ ആവേശമാക്കി. കാണികളെ ആകർഷിച്ചു, മത്സരങ്ങളെ ആകാശേത്താളം ഉയർത്തി. പെലെയെയും മുഹമ്മദലിയെയും പോലെ മഹാനായി മടങ്ങണം’’ -റിയോ ഒളിമ്പിക്സിൽ മൂന്ന് സ്വർണവും നേടി നെഞ്ചുനിവർത്തി ബോൾട്ട് ലോകത്തിനോട് ചോദിച്ചത് ഇൗയൊരു വാചകമായിരുന്നു. പരിക്കിനെ തോൽപിച്ച് പ്രത്യേകാനുമതിയിലെത്തി റിയോയിൽ ട്രിപ്പ്ൾ നേടിയ ബോൾട്ട്, നല്ല സമയത്തിൽ കരിയർ അവസാനിപ്പിക്കാനായിരുന്നു ലണ്ടനിൽ ഒരുങ്ങിയത്. വിശ്രമവും പരിശീലനവും കഴിഞ്ഞ് പ്രതീക്ഷയോടെ ലണ്ടനിലെത്തിയ താരം വെറുംകൈയോടെ വിടവാങ്ങുേമ്പാൾ കായികപ്രേമികൾക്കൊരു നൊമ്പരവുമാണ്.
ഹൃദയം ജയിച്ച ക്ലീൻ ബോൾട്ട്
സ്പ്രിൻറ് ട്രാക്കിൽ അമേരിക്കയുടെ വാഴ്ചക്ക് അന്ത്യംകുറിച്ചായിരുന്നു ബോൾട്ടിെൻറ പിറവി. കാൾലൂയിസ്, മൈക്കൽ ജോൺസൺ, ടൈസൻ ഗേ, മൗറീസ് ഗ്രീൻ, ജസ്റ്റിൻ ഗാറ്റ്ലിൻ തുടങ്ങിയ കറുത്തവംശജരെല്ലാം സ്പ്രിൻറിലെ ചാമ്പ്യന്മാരായപ്പോൾ ലോകത്തിന് അവരെല്ലാം അമേരിക്കക്കാരായിരുന്നു. ഇവിടെനിന്നാണ് ഉസൈൻ ബോൾട്ടിെൻറ വരവും അശ്വമേധവും. 2002 ലോക ജൂനിയർ ചാമ്പ്യനായി തുടങ്ങിയ ഒാട്ടം, 2008 ബെയ്ജിങ് ഒളിമ്പിക്സിലെ ട്രിപ്പ്ൾ സ്വർണവുമായി ലോകത്തിെൻറ നെറുകയിലെത്തിയത് മുതൽ ബോൾട്ട് ഒരു ആഘോഷമായി.
തുടർന്നിങ്ങോട്ട് വീഴ്ചയില്ലാതെ ബോൾട്ട് സ്പ്രിൻറ് ട്രാക്ക് വാണപ്പോൾ ലോകത്തിന് അയാൾ ഉത്സവമായി. ലോക റെക്കോഡുകൾ മാറ്റിയെഴുതിയ കുതിപ്പുകൾക്ക് പിന്നാലെ കാണികളും കൂടി. ഗാലറിയിലും ടെലിവിഷനു മുന്നിലും കാഴ്ചക്കാർ ഒഴിഞ്ഞ അത്ലറ്റിക്സ് ജനനിബിഡമായി മാറി. ഒരു സീസണിൽ മെഡൽ കൊയ്യുന്ന അത്ലറ്റുകളെ ഉത്തേജകമരുന്നിെൻറ സംശയം കുരുക്കിടുേമ്പാൾ അവിടെയും ബോൾട്ട് വ്യത്യസ്തനായിരുന്നു. ഒരു ദശാബ്ദക്കാലം സ്പ്രിൻറ് ട്രാക്ക് അടക്കിവാഴുേമ്പാഴും ക്ലീൻ അത്ലറ്റ് എന്ന ഇമേജാണ് ബോൾട്ടിെൻറ സ്വീകാര്യതക്കുപിന്നിലെ വിജയരഹസ്യം. തുടർച്ചയായ പരിശോധനകളിൽ ഒരിക്കൽപോലും ബോൾട്ടിൽ മരുന്നിെൻറ മണമില്ലെന്നത് ആ പ്രതിഭയുടെ യശസ്സുയർത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെയാണ് ലണ്ടനിൽ ബോൾട്ടിനെ വീഴ്ത്തി ഗാറ്റ്ലിൻ സ്വർണമണിഞ്ഞപ്പോൾ അത്ലറ്റിക്സ് ഫെഡറേഷൻ തലവൻ സെബാസ്റ്റ്യൻ കോ അമേരിക്കൻ താരത്തിനെതിരെ സംശയമുന്നയിച്ചതും.
ട്രാക്കിൽ കണ്ണീർ മടക്കം
ലണ്ടൻ: ഉസൈൻ ബോൾട്ടിനെ യാത്രയാക്കാനായിരുന്നു ലണ്ടനിൽ ശനിയാഴ്ച സൂര്യൻ ഉദിച്ചത്. രണ്ടുതവണ ബോൾട്ട് ട്രാക്കിലിറങ്ങുന്നത് കാണാൻ ആരാധകക്കൂട്ടങ്ങൾ നേരത്തെ എത്തി. 60,000ത്തിലേറെ പേർ രാവിലെത്തന്നെ ഗാലറിയിൽ ഇടംപിടിച്ചു. രാവിലെ നടന്ന 4x100 മീറ്റർ റിലേ ഹീറ്റ്സിൽ േബാൾട്ട് നയിച്ച ജമൈക്ക ഒന്നാമതെത്തിയപ്പോൾ ഫൈനലിലും ആ കുതിപ്പിന് സാക്ഷിയാവാനുള്ള കാത്തിരിപ്പിലായിരുന്നു ലോകം. ഒടുവിൽ, ഇന്ത്യൻ സമയം പുലർച്ചെ 2.30ന് പോരാട്ടത്തിന് വെടിമുഴങ്ങി. അമേരിക്കയും ബ്രിട്ടനും വെല്ലുവിളി ഉയർത്തിയ ഫൈനലിൽ ഒമർ മക്ലോഡാണ് ജമൈക്കക്ക് സ്റ്റാർട്ട് നൽകിയത്. രണ്ടാമതായി ജൂലിയൻ ഫോർട്ട്. മൂന്നാമനായി ഒാടിയ യൊഹാൻ ബ്ലെയ്ക്, ആങ്കർ ലാപ്പിൽ ഇറങ്ങിയ ഉസൈൻ ബോൾട്ടിന് ബാറ്റൺ കൈമാറുേമ്പാൾ ജമൈക്ക മൂന്നാമതായിരുന്നു. വെള്ളിയോ സ്വർണമോ ഉറപ്പിച്ച നിമിഷം. പ്രാർഥനയിൽ ഗാലറി. പക്ഷേ, കുതിച്ചുതുടങ്ങിയ ബോൾട്ടിന് ഒരുദുരന്തം പോലെ അടിതെറ്റി. പേശീ വേദനയിൽ വലിഞ്ഞുമുറുകി സ്പൈക്ക് ട്രാക്കിൽ തൊടാനാവാതെ നിലംപതിച്ചു. ഒളിമ്പിക്സ് സ്റ്റേഡിയം ആരവങ്ങൾ നിലച്ച് നിശ്ശബ്ദമായ നിമിഷം. എട്ട് ഒളിമ്പിക്സ് സ്വർണവും 11 ലോക ചാമ്പ്യൻഷിപ് സ്വർണവും മൂന്ന് ലോക റെക്കോഡ് സമയവും സ്വന്തം പേരിലാക്കിയ ഉസൈൻ ബോൾട്ട് കണ്ണീർനനവുമായി, ആഘോഷങ്ങളില്ലാതെ കളംവിട്ടു. ബ്രിട്ടൻ സ്വർണവും അമേരിക്ക വെള്ളിയും നേടിയപ്പോൾ ജപ്പാൻ വെങ്കലമണിഞ്ഞു.
ഉസൈൻ ബോൾട്ട്
ജനനം: 1986 ആഗസ്റ്റ് 21
ട്രെലോണി-ജമൈക്ക
100 മീ. 9.58 സെ (WR)
200 മീ. 19.19 സെ (WR)
400 മീ. 45.28 സെ
(കിങ്സ്റ്റൺ 2007)
- 2007 ഒസാക്ക ലോക ചാമ്പ്യൻഷിപ്പിൽആദ്യ സീനിയർ മെഡൽ (വെള്ളി)
- 2008 ബെയ്ജിങ് ഒളിമ്പിക്സ് ബോൾട്ടിെൻറ മിന്നൽവരവായി. 100, 200, 4x100* മീ. റിലേ സ്വർണം. 100 മീറ്റർ 9.58 സെക്കൻഡിൽ ഒാടി ഒളിമ്പിക്സ് റെക്കോഡ്
- (*സഹതാരം ഉത്തേജക പരിശോധനയിൽ കുരുങ്ങിയതോടെ മെഡൽ റദ്ദാക്കി).
- 2009 ബർലിൻ ലോക ചാമ്പ്യൻഷിപ്പിൽ ട്രിപ്പ്ൾ സ്വർണം. 100 മീറ്ററിലും (9.58 സെ), 200 മീറ്ററിലും (19.19 സെ) ലോക റെക്കോഡ് പിറവി
- 2011 ദേയ്ഗു ലോക ചാമ്പ്യൻഷിപ് 100 മീ. ഫൈനലിൽ ബോൾട്ടിന് ഫൗൾ സ്റ്റാർട്ട്. 200, സ്പ്രിൻറ് റിലേ സ്വർണം
- 2012 ലണ്ടൻ ഒളിമ്പിക്സിൽ സ്പ്രിൻറ് കിരീടം നിലനിർത്തിയ ബോൾട്ട് റിലേയിൽ (36.84 സെ) കൂട്ടുകാർക്കൊപ്പം റെക്കോഡും സ്ഥാപിച്ചു. 100 (9.63 സെ), 200 (19.32 സെ) സ്വർണം
- 2013 മോസ്കോ ലോക ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണം. കാൾലൂയിസിനെയും മൈക്കൽ ജോൺസനെയും മറികടന്ന് ലോക മീറ്റിൽ സ്വർണം നിലനിർത്തിയ താരമായി
- 2015 പരിക്ക് വലച്ച സീസണിനിടയിലും ബെയ്ജിങ് ലോക ചാമ്പ്യൻഷിപ്പിൽ ബോൾട്ട് ട്രിപ്പ്ൾ സ്വർണം നിലനിർത്തി. ലോക മീറ്റിലെ സ്വർണം 11
- 2016 പരിക്ക് ഭീഷണിക്കിടെ റിയോ ഒളിമ്പിക്സ്. വെല്ലുവിളിയെല്ലാം മറികടന്ന് ബോൾട്ട് വീണ്ടും മിന്നൽപ്പിണറായി. സ്പ്രിൻറ് ട്രിപ്പ്ൾ സ്വർണവുമായി ഒളിമ്പിക്സിൽ പെർഫക്ട് ബോൾട്ട്
- 2017 ലണ്ടനിൽ വിടവാങ്ങൽ. സ്വർണ സ്വപ്നം പൊലിഞ്ഞ ബോൾട്ടിന് 100ൽ വെങ്കലം. റിലേയിൽ പേശീവേദനയെ തുടർന്ന് ട്രാക്കിൽ വീണ് കണ്ണീർ യാത്രാമൊഴി
ഒളിമ്പിക്സ്
സ്വർണം 08
100 മീ. 3 സ്വർണം
200 മീ. 3 സ്വർണം
4x100 മീ. 2 സ്വർണം
ലോക ചാമ്പ്യൻഷിപ്
സ്വർണം 11 വെള്ളി 2 വെങ്കലം 1
100 മീ. സ്വർണം 3 വെങ്കലം 1
200 മീ. സ്വർണം 4 വെള്ളി 1
4x100 മീ. സ്വർണം 4 വെള്ളി 1
െഎ.എ.എ.എഫ്
ലോക അത്ലറ്റ്
2008 2009
2011 2012
2013 2016
ബി.ബി.സി സ്പോർട്സ്
പേഴ്സനാലിറ്റി
2008 2009
2012
ലോറസ്
സ്പോർട്സ് മാൻ
2009 2010
2013 2017
ജമൈക്ക
സ്പോർട്സ് മാൻ
2008 2009 2011 2012 2013 2015 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.