Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightഅയ്യേ... കിങ്​...

അയ്യേ... കിങ്​ കോഹ്​ലിക്ക്​ റിവ്യൂ എടുക്കാനറിയില്ലേ?

text_fields
bookmark_border
അയ്യേ... കിങ്​ കോഹ്​ലിക്ക്​ റിവ്യൂ എടുക്കാനറിയില്ലേ?
cancel

ക്രൈസ്​റ്റ്​ ചർച്ച്​: ബാറ്റിങിൽ തകർപ്പൻ പ്രകടനം കാഴ്​ചവെക്കു​േമ്പാഴും റിവ്യൂ എടുക്കുന്നതിൽ പലപ്പോഴും പിഴ വ്​ വരുത്തുന്നയാളെന്ന പഴി ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിക്കുണ്ട്​. ന്യൂസിലൻഡിലെത്തിയ ശേഷം മോശം ഫോമി​​െൻറ പ ിടിയിലായ കോഹ്​ലി മണ്ടൻ റിവ്യൂ കൂടി എടുത്തതോടെ ആരാധകർ രോഷത്തിലാണ്​. ബാറ്റ്‌സ്മാനെന്ന നിലയില്‍ ടെസ്റ്റില്‍ ഇതുവരെ 13 റിവ്യൂ അവസരങ്ങള്‍ കോഹ്​ലി ഉപയോഗിച്ചിട്ടുണ്ട്. അതില്‍ രണ്ട് എണ്ണത്തില്‍ മാത്രമേ അന്തിമ വിധി കോഹ്​ലിക ്ക്​ അനുകൂലമായിട്ടുള്ളൂ.

ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്​റ്റിലെ ആദ്യ ഇന്നിങ്​സിൽ ബാറ്റ്​ ചെയ്യു​േമ്പാഴാണ്​ പുതിയ സംഭവമുണ്ടായത്​. ടിം സൗത്തിയെറിഞ്ഞ പന്ത്​ മിഡിൽ സ്​റ്റംമ്പിന്​ നേരെ വന്ന്​ കോഹ്​ലിയുടെ പാഡിൽ കൊണ്ടു. ഒറ്റ നോട്ടത്തിൽ തന്നെ വിക്കറ്റ്​ ആണെന്ന്​ വ്യക്തം. ടിം സൗത്തിയാക​ട്ടെ, പന്ത്​ പാഡിൽ തട്ടിയതും ആഘോഷം തുടങ്ങി. എന്നാൽ കോഹ്​ലി റിവ്യൂ എടുത്തു. കൃത്യം എൽ.ബി. ഡബ്ല്യൂ ആണെന്ന്​ റിവ്യൂവിൽ വ്യക്തമായതോടെ ഇന്ത്യയുടെ വിലപ്പെട്ട ഒരു റിവ്യൂ നഷ്​ടമായിരുന്നു.

ഇത്രയും സ്വാർത്ഥത നായകൻ കോഹ്​ലി കാണിക്കരുതെന്നാണ്​ ഇന്ത്യൻ ആരാധകർ പറയുന്നത്​. ഒരു റിവ്യൂ നഷ്​ടപ്പെടുത്തുന്നത്​ ചിലപ്പോൾ മത്സരഫലത്തെ വരെ സ്വാധീനിക്കാനിടയുണ്ട്​. റിവ്യൂ എടുക്കുന്നതിൽ കോഹ്​ലി വരുത്തുന്ന പിഴവുകളും മുൻ നായകൻ മഹേന്ദ്രസിങ്​ ധോണിയുടെ കൃത്യതയും ചൂണ്ടിക്കാട്ടി മുമ്പും ചർച്ചകൾ നടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newzealandDRSCricket Newsviratkohlisports snewsIndia News
News Summary - Virat Kohli for wasting a review in the second Test
Next Story