റൺമല കയറുമോ ഒാസീസ്...?
text_fieldsസിഡ്നി: ഇന്ത്യ - ഒാസീസ് ടെസ്റ്റ് മണ്ഡലകാലം അവസാനിക്കാൻ ഇനിയും മൂന്നു ദിവസമുണ്ട്. ഒാസീസിെൻറ കൈയിൽ രണ്ടി ന്നിങ്സും 20 വിക്കറ്റും. ഇന്ത്യ ഉയർത്തിയ റൺമല എങ്ങനെ ചവിട്ടിക്കയറുമെന്ന ആശങ്കയുണ്ട് ഒാസീസ് ക്രിക്കറ്റ് ടീ മിന്. എന്തായാലും അത്യദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ പരമ്പര ഇന്ത്യക്കു തന്നെ സ്വന്തമെന്ന നിലയിലാണ് രണ്ടാം ദ ിവസത്തെ കളി അവസാനിക്കുമ്പോൾ കാര്യങ്ങളുടെ കിടപ്പ്.
നാല് വിക്കറ്റ് നഷ്ടത്തിൽ 303 റൺസുമായി രണ്ടാം ദിനം കള ി പുനരാംരംഭിച്ച ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 622 എന്ന കൂറ്റൻ സ്കോറിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഏഴ് റൺ സിന് ഡബിൾ സെഞ്ച്വറി നഷ്ടമായ ചേതേശ്വർ പൂജാരയുടെ ഇന്നിങ്സും ആസ്ട്രേലിയൻ മണ്ണിൽ സെഞ്ച്വറി തികയ്ക്കുന്ന ആദ ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കിയ ഋഷഭ് പന്തിെൻറ ഉജ്വല ബാറ്റിങും വാലറ്റത്ത് തകർത്താടിയ രവീന്ദ്ര ജദേജയും ചേർന്നാണ് ഇന്ത്യയെ വൻമല കടത്തിയത്.
നാലിന് 303 എന്ന സ്കോറിൽ രണ്ടാം ദിനം പുനരാരംഭിക്കുമ്പോൾ 130 റൺസായിരുന്നു പൂജാരയുടെ സ്കോർ. 39 റൺസുമായി ഹനുമ വിഹാരിയുടെ കൂട്ടുമുണ്ടായിരുന്നു. മൂന്നു റൺസുകൂടിയേ വിഹാരിക്ക് ആയുസ്സുണ്ടായിരുന്നുള്ളു. നഥാൻ ലിയോണിന്‍െറ പന്തിൽ മാർനസ് ലാബുഷാഗ്നെ പിടിച്ച് വിഹാരി പുറത്താകുമ്പോൾ അഞ്ചാം വിക്കറ്റിൽ ഇരുവരും 101 റൺസ് കൂട്ടിചേർത്തിരുന്നു.
പിന്നീട് പൂജാരയ്ക്ക് കൂട്ടുകിട്ടിയത് ഋഷഭ് പന്തിനെ. കൂസലില്ലാതെ ഒാസീസ് ബൗളിങിനെ നേരിട്ട പന്ത് കസറി. അതിനിടയിൽ ഡബിൾ സെഞ്ച്വറി തികയ്ക്കുമെന്ന് കരുതിയ നിമിഷമാണ് 193ൽ പൂജാര ലിയോണിന്‍െറ പന്തിൽ റിേട്ടൺ ക്യാച്ച് നൽകി പുറത്തായത്. 373 പന്തുകൾ നേരിട്ട പൂജാര 22 ബൗണ്ടറി സഹിതമാണ് 193 റൺസ് എടുത്തത്.
പക്ഷേ, വരാനുള്ള വെടിക്കെട്ട് വഴിയിൽ തങ്ങില്ലെന്ന മട്ടിലായിരുന്നു പന്തിന് കൂെട്ടത്തിയ രവീന്ദ്ര ജദേജ. വേഗത്തിൽ സ്കോർ ഉയർത്തി രണ്ടാം ദിനം തന്നെ ഒാസീസിനെ ബാറ്റിങ്ങിനിറക്കുകയാണ് ക്യാപ്റ്റന്െറ ലക്ഷ്യമെന്ന് വ്യക്താമക്കുന്ന വിധം ഇരുവരും ബാറ്റ് വീശി.
മൂന്നാം ടെസ്റ്റിനിടയിൽ തന്‍െറ കുഞ്ഞിനെ നോക്കാൻ ക്ഷണിച്ച ഒാസീസ് ക്യാപ്റ്റൻ ടിം പെയ്നെയുടെ വായടപ്പിക്കുന്ന മറുപടിയായിരുന്നു പന്തിന്െറ സെഞ്ച്വറി. കഴിഞ്ഞ ദിവസം ടീമംഗങ്ങൾക്ക് ആസ്ട്രേലിയൻ മന്ത്രി നൽകിയ സ്വീകരണത്തിൽ ടിം പെയിനിന്െറ കുഞ്ഞിനെ എടുത്ത് പകരം വീട്ടിയ പന്ത് ഇക്കുറി ബാറ്റുകൊണ്ടും മറുപടി പറഞ്ഞു. സെഞ്ച്വറിയിലും നിർത്താൻ ഭാവമില്ലാതെ പന്ത് 150ഉം കഴിഞ്ഞ് മുന്നോട്ട് കുതിച്ചു. ജദേജ കൂടി സെഞ്ച്വറി നേടിയാൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ കാത്തിരിക്കുകയായിരുന്നു കോഹ്ലി. അതിനിടയിൽ നഥാൻ ലിയോണിനെ ആഞ്ഞടിക്കാനുള്ള ജദേജയുടെ ശ്രമം പാളി. സ്കോർ 81ൽ ജദേജയുടെ കുറ്റി തെറിച്ചതോടെ കോഹ്ലി ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഒാസീസ് 10 ഒാവറിൽ നഷ്ടങ്ങളൊന്നും വരുത്താതെ 24 റൺസെടുത്തു. മാർകസ് ഹാരിസും (19) ഉസ്മാൻ ഖ്വാജയുമാണ് ക്രീസിലുള്ളത്.
നാല് വിക്കറ്റുകൾ വീഴ്ത്തിയ നഥാൻ ലിയോണിന്‍െറ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷയാണ് നൽകുന്നത്. പിച്ച് സ്പിന്നിന് അനുകൂലമായി മാറുന്ന സാഹചര്യം മുന്നിൽ കണ്ടാണ് ഇന്ത്യ ഒരു പേസ് ബൗളറെ കുറച്ച് സ്പെഷലിസ്റ്റ് സ്പിന്നറായ കുൽദീപ് യാദവിനെ കൂടി ടീമിൽ ഉൾപ്പെടുത്തിയത്. പാർട്ട് ടൈം സ്പിന്നറായി ഹനുമ വിഹാരിയുടെ പിന്തുണയും കൂടിയാകുമ്പോൾ അടുത്ത ദിവസങ്ങൾ ഒാസീസിനു മുന്നിൽ കനത്ത വെല്ലുവിളിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.