സിദാെൻറ വിജയം
text_fields‘‘എെൻറ ഫുട്ബാൾ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള മുഹൂർത്തം. ഒരു കളിക്കാരനെന്ന നിലയിൽ ലോകകപ്പ് ഉൾപ്പെടെ എല്ലാം ഞാൻ സ്വന്തമാക്കി. പക്ഷേ, ഇൗ ലാ ലിഗ കിരീടം എല്ലാത്തിനും മീതെ പ്രിയപ്പെട്ടതാകുന്നു’’ -റയലിെൻറ കിരീടജയത്തിനു പിന്നാലെ വാർത്തസമ്മേളനത്തിൽ സിദാെൻറ വാക്കുകളിൽ എല്ലാമുണ്ട്. തെൻറ സന്തോഷം പറഞ്ഞ് മുഴുമിപ്പിക്കുംമുേമ്പ മാഴ്സലോയുടെ നേതൃത്വത്തിലെത്തിയ കളിക്കാർ ബോസിനെ ഷാംപെയ്നിൽ കുളിപ്പിച്ച് ആഹ്ലാദനൃത്തം ചവിട്ടിച്ചു.
കളിക്കാരനായി പേരെടുത്ത സിദാൻ 2016 ജനുവരിയിലാണ് റഫാ ബെനിറ്റസിെൻറ പകരക്കാരനായി സ്ഥാനമേൽക്കുന്നത്. പക്ഷേ, അപ്പോഴേക്കും ലാ ലിഗ സീസൺ അവസാനത്തോടടുത്തിരുന്നു. എങ്കിലും അരങ്ങേറ്റത്തിൽ ചാമ്പ്യൻസ് ലീഗ് കിരീടമണിഞ്ഞ് വിമർശകരുടെ വായടപ്പിച്ചു. ഇക്കുറി സീസൺ പൂർണമായുംതന്നെ കൈയിലെത്തിയപ്പോൾ അഞ്ചുവർഷത്തിനിടെ സാൻറിയാഗോ ബെർണബ്യൂവിലേക്ക് ആദ്യ ലാ ലിഗ കിരീടമെത്തിച്ചതിെൻറ ആഘോഷത്തിലാണ് സിദാൻ. റിസർവ് ബെഞ്ച് ഉൾപ്പെടെ ലോകത്തിെല ഏറ്റവും മികച്ച നിരയുമായി പരീക്ഷണങ്ങൾ മാറ്റിമാറ്റി നടത്തി നേടിയ ചരിത്ര വിജയം. ജൂൺ നാലിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ കൂടി ജയിച്ച് റയലിെൻറ ചരിത്ര പുരുഷനാവാനിരിക്കുകയാണ് ഇൗ മുൻ നായകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.