ലോക ഗുസ്തി ചാമ്പ്യൻഷിപ്: ലോക ചാമ്പ്യനെ മറിച്ചിട്ട ആന്റിം സെമിയിൽ വീണു
text_fieldsബെൽഗ്രേഡ് (സെർബിയ): നിലവിലെ ലോക ചാമ്പ്യനെയടക്കം അട്ടിമറിച്ച് തകർപ്പൻ വിജയങ്ങളുമായി ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് വനിത 53 കിലോഗ്രാം ഇനത്തിൽ സെമി ഫൈനലിലെത്തിയ ഇന്ത്യയുടെ ആന്റിം പൻഘലിന് ഫൈനൽ യോഗ്യത നേടാനായില്ല.
ഇന്ത്യൻ മെഡൽ പ്രതീക്ഷയായ പൻഘൽ ആദ്യ മത്സരത്തിൽ 3-2നാണ് ലോക ചാമ്പ്യൻ യു.എസിന്റെ ഒളീവിയ ഡോമിനിക് പാരിഷിനെ മറിച്ചിട്ടത്. 0-2ന് പിറകിലായിരുന്ന 19കാരി ഗംഭീര തിരിച്ചുവരവ് നടത്തി മത്സരം ജയിക്കുകയായിരുന്നു. പോളണ്ടിന്റെ റുക്സാന മാർത്ത സാസിനയെ ടെക്നിക്കൽ സുപ്പീരിയോറിറ്റിയിലും മറികടന്നായിരുന്നു പൻഘലിന്റെ ക്വാർട്ടർ പ്രവേശനം.
റഷ്യയുടെ നടാലിയ മലിഷേവയെ ക്വാർട്ടറിൽ വീഴ്ത്തി സെമിയിലുമെത്തിയെങ്കിലും തുടർന്ന് ബെലറൂസിന്റെ വനേസ കലദ്സിൻസ്കയോട് (4-5) തോൽവി ഏറ്റുവാങ്ങി. വ്യാഴാഴ്ചത്തെ വെങ്കല മെഡൽ മത്സരത്തിനിറങ്ങുന്ന ആന്റിം ഒളിമ്പിക്സ് യോഗ്യതയും ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.