Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഡ​ബ്ല്യു.​ആ​ർ ചെ​സ്...

ഡ​ബ്ല്യു.​ആ​ർ ചെ​സ് മാ​സ്റ്റേ​ഴ്സ്: അ​ർ​ജു​ൻ എ​രി​ഗെ​യ്സി​​ കരുക്കൾ നീക്കിയത് സ്വപ്ന നേട്ടത്തിലേക്ക്

text_fields
bookmark_border
ഡ​ബ്ല്യു.​ആ​ർ ചെ​സ് മാ​സ്റ്റേ​ഴ്സ്: അ​ർ​ജു​ൻ എ​രി​ഗെ​യ്സി​​ കരുക്കൾ നീക്കിയത് സ്വപ്ന നേട്ടത്തിലേക്ക്
cancel

ല​ണ്ട​ൻ: ഡ​ബ്ല്യു.​ആ​ർ ചെ​സ് മാ​സ്റ്റേ​ഴ്സ് കി​രീ​ടത്തിളക്കത്തിൽ ഇ​ന്ത്യ​​ൻ ചെ​സി​ലെ ഇ​ള​മു​റ​ത്ത​മ്പു​രാ​ൻ അ​ർ​ജു​ൻ എ​രി​ഗെ​യ്സി​​. സ​മ​നി​ല​ക്ക​ളി​ക​ൾ​ക്കൊ​ടു​വി​ൽ ‘അ​ർ​മ​ഗ​ഡ​ൻ’ മ​ത്സ​ര​ത്തി​ലേ​ക്ക് നീ​ണ്ട ക​ലാ​ശ​പ്പോ​രി​ൽ ഫ്ര​ഞ്ച് താ​രം മാ​ക്സിം വാ​ഷി​യ​ർ -ല​ഗ്രേ​വി​നെ വീ​ഴ്ത്തി​യാണ് സ്വപ്ന നേട്ടത്തിലെത്തിയത്. ജ​യ​ത്തോ​ടെ 27.84 ഫി​ഡെ സ​ർ​ക്യൂ​ട്ട് പോ​യ​ന്റു​ക​ൾ സ്വ​ന്ത​മാ​ക്കി എ​ലേ റേ​റ്റി​ങ് 2796ലെ​ത്തി​ച്ച അ​ർ​ജു​ന് 2800 എ​ന്ന മാ​ന്ത്രി​ക അ​ക്ക​ത്തി​ലേ​ക്ക് ഇ​നി നാ​ല് പോ​യ​ന്റ് മാ​ത്രം അ​ക​ല​മാ​യി. ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് ആ​രം​ഭി​ക്കു​ന്ന യൂ​റോ​പ്യ​ൻ ക​പ്പി​ൽ 21കാ​ര​ൻ അ​തു​കൂ​ടി പി​ന്നി​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഫൈ​ന​ലി​ൽ ക്ലാ​സി​ക്ക​ൽ മ​ത്സ​ര​ങ്ങ​ൾ എ​ല്ലാം സ​മ​നി​ല​യി​ലാ​യ​തോ​ടെ​യാ​ണ് അ​ർ​മ​ഗ​ഡ​നി​ലേ​ക്ക് നീ​ങ്ങി​യ​ത്.

അ​വ​യി​ൽ മൂ​ന്നും ജ​യി​ച്ചാ​യി​രു​ന്നു കി​രീ​ട​ധാ​ര​ണം. 20,000 യൂ​റോ (18 ല​ക്ഷം രൂ​പ)​യാ​ണ് സ​മ്മാ​ന​ത്തു​ക. സെ​മി​യി​ൽ ആ​ർ. പ്ര​ഗ്നാ​ന​ന്ദ​യെ ക​ട​ന്നാ​യി​രു​ന്നു അ​ർ​ജു​ൻ അ​വ​സാ​ന അ​ങ്ക​ത്തി​​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത​ത്. ​

ഒ​മ്പ​തു വ​യ​സ്സു​കാ​രി​യാ​യ ഇം​ഗ്ലീ​ഷ് താ​രം ബോ​ധ​ന ശി​വാ​ന​ന്ദ​നെ വീ​ഴ്ത്തി ടൂ​ർ​ണ​മെ​ന്റി​ൽ വി​ജ​യ​യാ​ത്ര തു​ട​ങ്ങി​യ അ​ർ​ജു​ൻ വി​ദി​ത് ഗു​ജ​റാ​ത്തി​യെ​യും ക​ട​ന്നാ​ണ് സെ​മി​യി​ലെ​ത്തി​യ​ത്. ഫൈ​ന​ലി​ൽ ലോ​ക നാ​ലാം ന​മ്പ​ർ താ​ര​മാ​യ അ​ർ​ജു​നെ​തി​രെ ല​ഗ്രേ​വ് ക​ടു​ത്ത ചെ​റു​ത്തു​നി​ൽ​പി​നൊ​ടു​വി​ലാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. അ​തേ​സ​മ​യം, എ​ലേ റേ​റ്റി​ങ്ങി​ൽ 2796.1ൽ ​നി​ൽ​ക്കു​ന്ന അ​ർ​ജു​ന് മു​ന്നി​ലാ​യി മാ​ഗ്ന​സ് കാ​ൾ​സ​ൺ 2831, ഫാ​ബി​യാ​നോ ക​രു​വാ​ന 2806.3, ഹി​കാ​രു ന​കാ​മ​റ (2802) എ​ന്നി​വ​രാ​ണു​ള്ള​ത്. അ​ടു​ത്ത മാ​സം ലോ​ക ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ചൈ​ന​യു​ടെ ഡി​ങ് ലി​റെ​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന ഡി. ​ഗു​കേ​ഷ് 2794 പോ​യ​ന്റു​മാ​യി തൊ​ട്ടു​പി​റ​കി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arjun ErigaisiWR Chess Masters
News Summary - Arjun Erigaisi wins WR Chess Masters crown
Next Story