ഏഷ്യൻ ഗെയിംസ്: ഖത്തറിന് മൂന്നാം സ്വർണം
text_fieldsദോഹ: ഏഷ്യൻ ഗെയിംസ് ട്രാക്കിൽനിന്ന് വീണ്ടും സ്വർണം കൊയ്ത് ഖത്തറിന്റെ താരങ്ങൾ. സൂപ്പർ താരം മുഅ്തസ് ബർഷിം ബുധനാഴ്ച ഫൈനലിൽ മാറ്റുരക്കാനിരിക്കെ 400 മീറ്റർ ഹർഡ്ൽസിൽ ഖത്തറിന് സ്വർണവും വെള്ളിയും പിറന്നു. ചൊവ്വാഴ്ച നടന്ന ഹർഡ്ൽസ് ഫൈനലിൽ അബ്ദുറഹ്മാൻ സാംബ സ്വർണനേട്ടവുമായി തുടർച്ചയായി രണ്ടാം ഏഷ്യൻ ഗെയിംസിലും ഒന്നാമനായി. ആവേശകരമായ ഫൈനലിൽ 48.04 സെക്കൻഡിലായിരുന്നു ഫിനിഷിങ്. ഖത്തറിന്റെതന്നെ ബാസിം ഹാമിദ വെള്ളി നേടി.
ഇതോടെ, ഏഷ്യൻ ഗെയിംസിൽ ഖത്തറിന്റെ സ്വർണനേട്ടം മൂന്നായി. നാലു വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ ഒമ്പത് മെഡലുമായി 16ാം സ്ഥാനത്താണ് ഖത്തർ. 2019 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടിയ അബ്ദുറഹ്മാൻ സാംബ 2018 ജകാർത്ത ഏഷ്യൻ ഗെയിംസിൽ റിലേ ഉൾപ്പെടെ രണ്ട് സ്വർണം നേടിയിരുന്നു. ഹൈജംപിൽ ഫൈനലിൽ പ്രവേശിച്ച ബർഷിം ബുധനാഴ്ച മെഡൽ പോരാട്ടത്തിനിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.