Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 11:16 PM IST Updated On
date_range 20 March 2022 11:16 PM ISTഓൾ ഇംഗ്ലണ്ട് ഓപൺ: യമാഗുച്ചി ചാമ്പ്യൻ
text_fieldsbookmark_border
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപൺ വനിതകളിൽ ജപ്പാൻ താരം അകാനെ യമാഗുച്ചിക്ക് കിരീടം. മുൻനിര താരങ്ങളിൽ പലരും നേരത്തെ മടങ്ങിയ ചാമ്പ്യൻഷിപ്പിൽ ദക്ഷിണ കൊറിയയുടെ ആൻ സിയോങ്ങിനെ നേരിട്ടുള്ള സെറ്റുകളിലാണ് വീഴ്ത്തിയത്.
സ്കോർ 21-15, 21-15. സമീപകാലത്ത് ഇരുവരും ആറു തവണ മുഖാമുഖം നിന്നതിൽ തുല്യമായി വിജയിച്ചതിനാൽ ബെർമിങ്ഹാമിലും തുല്യ സാധ്യത കൽപിക്കപ്പെട്ടതായിരുന്നു. എന്നാൽ, എതിരാളിക്ക് കാര്യമായി അവസരം നൽകാതെ 43 മിനിറ്റിൽ വിജയം പിടിക്കുകയായിരുന്നു.
ഡബ്ൾസിൽ മുഹമ്മദ് അഹ്സൻ- ഹെന്ദ്ര സെറ്റ്യാവൻ സഖ്യത്തെ വീഴ്ത്തി മുഹമ്മദ് ഷുഹൈബുൽ ഫിക്രി- ബാഗാസ് മൗലാന സഖ്യം കിരീടം ചൂടി. സ്കോർ 21-19, 21-13.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story