Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2024 10:20 PM IST Updated On
date_range 15 March 2024 10:20 PM ISTഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ; സാത്വിക്- ചിരാഗ് സഖ്യം പുറത്ത്
text_fieldsbookmark_border
ബർമിങ്ഹാം: ലോക ഒന്നാം നമ്പർ താരങ്ങളായ ഇന്ത്യയുടെ സാത്വിക്സായ് രാജ് റാൻകി റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ പുരുഷ ഡബ്ൾസ് പ്രീക്വാർട്ടർ ഫൈനലിൽ പുറത്ത്. മുൻ ജേതാക്കളായ ഇന്തോനേഷ്യയുടെ മുഹമ്മദ് ഷോഹിബുൽ ഫിക്രി- ബഗാസ് മൗലാന സഖ്യമാണ് ഇന്ത്യൻ ഫോഡിയെ തോൽപിച്ചത്.
സ്കോർ: 21-16, 21-15. കഴിഞ്ഞ ആഴ്ച ഫ്രഞ്ച് ഓപൺ കിരീടം ചൂടിയ ഇന്ത്യൻ താരങ്ങൾക്ക് റാങ്കിങ്ങിൽ താഴെയുള്ള എതിരാളികളെ പിടിച്ചുകെട്ടാനായില്ല. വനിത ഡബ്ൾസിൽ താനിഷ ക്രാസ്റ്റോ-അശ്വിനി പൊന്നപ്പ സഖ്യവും പുറത്തായി. ചൈനയുടെ ഷാങ് ഷു സിയാൻ- ഷെങ് യു കൂട്ടുകെട്ടിനോടായിരുന്നു തോൽവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story