ഓൾ ഇംഗ്ലണ്ട് ഓപണിൽ ഇന്ത്യൻ കുതിപ്പ്: സിന്ധു, പ്രണോയ്, സമീർ വർമ, സാത്വിക്സായ്രാജ്- ചിറാഗ് മുന്നോട്ട്
text_fieldsലണ്ടൻ: കിഡംബി ശ്രീകാന്തും സൈന നെഹ്വാളും കശ്യപും ആദ്യ റൗണ്ടിൽ പുറത്തായ ഓൾ ഇംഗ്ലണ്ട് ഓപൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ വാനോളമുയർത്തി മുൻ ലോക ഒന്നാം നമ്പർ താരം പി.വി സിന്ധുവും സാത്വിക്സായ്രാജ്- ചിറാഗ് സഖ്യവും അവസാന 16ൽ. എച്ച്.എസ് പ്രണോയ്, സമീർ വർമ, ബി. സായ് പ്രണീത്, ലക്ഷ്യ സെൻ എന്നിവരും അശ്വിനി പൊന്നപ്പ- എൻ. സിക്കി റെഡ്ഡി സഖ്യവും പ്രീ ക്വാർട്ടറിലെത്തിയിട്ടുണ്ട്.
എട്ടാം സീഡായിരുന്ന ശ്രീകാന്ത് അയർലൻഡിെൻറ സീഡില്ലാതാരം ഗുയൻ നാതിനോടാണ് വീണത്. സ്കോർ- 11-21 21-15 12-21. സെയ്ന നെഹ്വാൾ പരിക്കുമായി കളി പാതിവഴിയിൽ നിർത്തിയെങ്കിലും സ്കോർ 8-21, 4-10 ൽ നിൽക്കെയായിരുന്നു വിരമിക്കൽ.
മലേഷ്യയുടെ സോണിയ ചീഹീനെയാണ് ഏകപക്ഷീയമായ കളിയിൽ സിന്ധു വീഴ്ത്തിയത്. സ്കോർ 21-11, 21-17. നിഖാർ ഗാർഗ്- അനിരുദ്ധ് മായെകാർ സഖ്യത്തെ മറികടന്ന സാത്വിക്സായ്രാജ്- ചിറാഗ് സഖ്യം കളിയിൽ കാര്യമായ എതിർപ്പ് നേരിട്ടില്ല. പൊന്നപ്പ- സിക്കി കൂട്ടുകെട്ട് തായ്ലൻഡ് ജോഡികളെയാണ് പരാജയപ്പെടുത്തിയത്. പ്രണോയിക്ക് മലേഷ്യയുടെ ലിയൂ ഡാരെനും സമീറിന് ബ്രസീൽ താരം യിഗോർ കൊയ്ലോയുമായിരുന്നു എതിരാളികൾ. നീണ്ട ഇടവേളക്കു ശേഷം തിരിച്ചെത്തിയ ജപ്പാൻ താരം കെേന്റാ മോമോട്ടക്ക് വെല്ലുവിളിയാകാൻ പി.കശ്യപിനായില്ല. 42 മിനിറ്റ് മാത്രം നീണ്ട കളിയിൽ 13-21 20-22നായിരുന്നു തോൽവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.