Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2023 5:45 PMUpdated On
date_range 26 April 2023 5:45 PMഏഷ്യ ബാഡ്മിന്റൺ: ലക്ഷ്യ പുറത്ത്; സിന്ധു, ശ്രീകാന്ത് മുന്നോട്ട്
text_fieldsbookmark_border
ദുബൈ: ഏഷ്യ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും തെരേസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യവും പ്രീക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചപ്പോൾ ലക്ഷ്യ സെൻ ഒന്നാം റൗണ്ടിൽ പുറത്തായി. വനിത സിംഗ്ൾസിൽ തായ്‍വാന്റെ വെൻ ചി സൂവിനെ 21-15, 22-20 സ്കോറിനാണ് സിന്ധു തോൽപിച്ചത്.
ബഹ്റൈന്റെ അദ്നാൻ ഇബ്രാഹിമിനെ പുരുഷ സിംഗ്ൾസിൽ 21-13, 21-8ന് ശ്രീകാന്തും പരാജയപ്പെടുത്തി. സിംഗപ്പൂരിന്റെ ലോ കിയാൻ യൂവിനോട് 7-21, 21-23 തോൽവി ഏറ്റുവാങ്ങി ലക്ഷ്യ. ഇന്തോനേഷ്യയുടെ ലാനി ട്രിയ മയസാരി-റിബ്ക സുഗ്യാർതോ സഖ്യത്തെ വനിത ഡബ്ൾസിൽ ട്രീസയും ഗായത്രിയും ചേർന്ന് 17-21, 21-17, 21-18ന് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story