Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2024 8:16 PM IST Updated On
date_range 11 April 2024 8:16 PM ISTബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്: പി.വി സിന്ധുവും എച്ച്.എസ് പ്രണോയിയും പുറത്ത്
text_fieldsbookmark_border
നിങ്ബോ (ചൈന): ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. ഒളിമ്പിക്സ് മെഡൽ ജേതാവ് പി.വി സിന്ധുവും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും മലയാളി താരവുമായ എച്ച്.എസ് പ്രണോയിയും പ്രീ ക്വാർട്ടറിൽ പുറത്തായതോടെയാണിത്.
വനിത സിംഗ്ൾസിൽ ആറാം സീഡ് ചൈനയുടെ ഹാൻ യൂവിനോട് 18-21, 21-13, 17-21 സ്കോറിനാണ് സിന്ധു തോറ്റത്. പുരുഷ സിംഗ്ൾസിൽ ചൈനീസ് തായ്പേയിയുടെ സീഡില്ലാ താരം ലിൻ ചൂൻ യി ഏഴാം സീഡായ പ്രണോയിയെ 18-2, 11-21ന് അട്ടിമറിക്കുകയായിരുന്നു. വനിത ഡബ്ൾസ് പ്രീ ക്വാർട്ടറിൽ താനിഷ കാസ്ട്രോ-അശ്വിനി പൊന്നപ്പ സഖ്യം ജപ്പാന്റെ നാമി മട്സ്യൂയാമ-ചിഹാരു ഷിഡ ജോഡിയോട് 17-21, 12-21നും തോറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story