ബഹ്റൈൻ ഇന്റർനാഷനൽ ബാഡ്മിന്റൺ ടൂർണമെന്റ്; വനിത സിംഗിൾസിൽ മുൻനിര താരങ്ങൾക്ക് തിരിച്ചടി
text_fieldsമനാമ: ഇന്ത്യൻ ക്ലബിൽ നടക്കുന്ന ബഹ്റൈൻ ഇന്റർനാഷനൽ ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമിഫൈനൽ മത്സരങ്ങൾ ശനിയാഴ്ച നടന്നു. പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് കല്ലേ കോൾജോനെൻ ഫൈനലിലെത്തി. നാലാം സീഡ് അഡെ റെസ്കി ദ്വികാഹ്യോയെയാണ് തോൽപിച്ചത് (21-13, 21-17).
അതേസമയം, വനിത സിംഗിൾസ് സെമിയിൽ മുൻനിര താരങ്ങൾക്ക് ഫൈനലിലെത്താനായില്ല. ഒന്നാം സീഡ് സുങ് ഷുവോ യുൻ സീഡ് ചെയ്യപ്പെടാത്ത എതിരാളി വാങ് യുവിനോട് പരാജയപ്പെട്ടു. (21-15, 21-10). രണ്ടാം സീഡ് തേറ്റ് ഹതാർ തുസാർ സീഡ് ചെയ്യപ്പെടാത്ത ഇന്തോനേഷ്യൻ താരം എസ്തർ നുറുമി ട്രൈ വാർഡോയോവിനോട് തോൽവി ഏറ്റുവാങ്ങി (21-19, 21-15).
പുരുഷ ഡബ്ൾസ് വിഭാഗത്തിൽ തായ്ലൻഡിന്റെ പി. കയോ സമാങ്, ഡബ്ല്യു. തോങ്സ എൻഗ സഖ്യം ഇന്തോനേഷ്യൻ എതിരാളികളായ മുഹമ്മദ് റെയ്ഹാൻ, റഹ്മത്ത് ഹിദായത്ത് സഖ്യത്തെ 21-15, 22-20 എന്ന സ്കോറിന് പരാജയപ്പെടുത്തി സെമിയിലെത്തി.
വനിത ഡബ്ൾസ് വിഭാഗത്തിൽ ചൈനീസ് തായ്പേയുടെ ലിയാങ് ടിങ്, വു ടി ജങ് സഖ്യം കടുത്ത മത്സരത്തിനൊടുവിലാണ് സ്വന്തം നാട്ടുകാരായ ഹ്സു യിൻ-ഹുയി, സുങ് യി-ഹ്സുവാൻ സഖ്യത്തെ തകർത്തത്. (21-15, 22-24, 21-16)
മിക്സഡ് ഡബ്ൾസ് വിഭാഗത്തിൽ തായ്ലൻഡ് ജോഡി ആർ ഔതോങ്, ജെ. സുദ്ജയ് പരാപരത്ത് സഖ്യം തായ്പേയ് ജോഡിയായ ഹുവാങ് ജുയി-ഹ്സുവാൻ, ഹുവാങ് യു-ഹൗൺ സഖ്യത്തെ 21-18, 21-17 എന്ന സ്കോറിന് മറികടന്ന് ഫൈനലിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.