Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2023 10:54 PM IST Updated On
date_range 30 May 2023 10:54 PM ISTബാഡ്മിന്റൺ റാങ്കിങ്: പ്രണോയിക്കും സാത്വിക്-ചിരാഗ് സഖ്യത്തിനും മുന്നേറ്റം
text_fieldsbookmark_border
ന്യൂഡൽഹി: അന്താരാഷ്ട്ര ബാഡ്മിന്റൺ ഫെഡറേഷന്റെ പുതിയ റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ സാത്വിക് സായ് രാജ് രൻകിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും മലയാളി താരം എച്ച്.എസ്. പ്രണോയിയും.
കഴിഞ്ഞ ദിവസം മലേഷ്യ മാസ്റ്റേഴ്സ് കിരീടം ചൂടിയ പ്രണോയ്, പുരുഷ സിംഗ്ൾസിൽ ഒരു റാങ്ക് മുന്നേറി എട്ടിലെത്തി. സാത്വിക്-ചിരാഗ് പുരുഷ ഡബ്ൾസ് സഖ്യം കരിയറിലെ ഏറ്റവും മികച്ച റാങ്കായ നാലിലേക്ക് കയറി. കിഡംബി ശ്രീകാന്ത് 20, ലക്ഷ്യ സെൻ 23, വനിത സിംഗ്ൾസിൽ പി.വി. സിന്ധു 13, ഡബ്ൾസിൽ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് ജോടി 15 എന്നിങ്ങനെയാണ് മറ്റു പ്രധാന റാങ്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story