Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകാനഡ ഓപൺ: ലക്ഷ്യ,...

കാനഡ ഓപൺ: ലക്ഷ്യ, സിന്ധു സെമിയിൽ

text_fields
bookmark_border
കാനഡ ഓപൺ: ലക്ഷ്യ, സിന്ധു സെമിയിൽ
cancel

ഓ​ട്ട​വ: കാ​ന​ഡ ഓ​പ​ണി​ൽ ഇ​ന്ത്യ​യു​ടെ കോ​മ​ൺ​വെ​ൽ​ത്ത് ചാ​മ്പ്യ​ന്മാ​രാ​യ പി.​വി. സി​ന്ധു​വും ല​ക്ഷ്യ സെ​ന്നും സെ​മി​യി​ൽ. ക​ഴി​ഞ്ഞ മൂ​ന്നു ക​ളി​ക​ളി​ലും ത​ന്നെ മു​ട്ടു​കു​ത്തി​ച്ച ഫാ​ങ് ജി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ അ​നാ​യാ​സം വീ​ഴ്ത്തി​യാ​ണ് സി​ന്ധു ക​ളി ജ​യി​ച്ച​ത്. സ്കോ​ർ 21-13, 21-7. എ​ന്നാ​ൽ, ഇ​ട​ക്ക് പോ​രാ​ട്ടം ക​ന​പ്പി​ച്ച ജ​ർ​മ​ൻ എ​തി​രാ​ളി​യെ വാ​ഴാ​​ൻ വി​ടാ​തെ​യാ​യി​രു​ന്നു ല​ക്ഷ്യ​യു​ടെ വി​ജ​യം. സ്കോ​ർ 21-8, 17-21, 21-10.

ക​രു​ത​ലോ​ടെ തു​ട​ങ്ങി​യ സി​ന്ധു ആ​ദ്യ​വ​സാ​നം ആ​ധി​പ​ത്യം കാ​ട്ടി​യാ​ണ് എ​തി​രാ​ളി​യെ മു​ട്ടു​കു​ത്തി​ച്ച​ത്. ആ​ദ്യ സെ​റ്റി​ൽ 5-1ന് ​ലീ​ഡ് പി​ടി​ച്ച് തു​ട​ങ്ങി​യ 28കാ​രി ഒ​രു ഘ​ട്ട​ത്തി​ലും എ​തി​രാ​ളി​ക്ക് ലീ​ഡ് വി​ട്ടു​ന​ൽ​കി​യി​ല്ല. അ​തി​വേ​ഗ നീ​ക്ക​ങ്ങ​ളു​മാ​യി കൃ​ത്യ​ത കാ​ട്ടി​യ സി​ന്ധു കോ​ർ​ട്ട് നി​റ​ഞ്ഞു​ക​ളി​ച്ച​തോ​ടെ എ​തി​രാ​ളി​ക്ക് അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞു. ര​ണ്ടാം സെ​റ്റി​ൽ പ​ക്ഷേ, തു​ട​ക്കം പി​ടി​ച്ച് ഫെ​ങ് തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങി​യെ​ങ്കി​ലും അ​തി​വേ​ഗം ആ​ധി​പ​ത്യം തി​രി​ച്ചു​പി​ടി​ച്ച് സി​ന്ധു സെ​റ്റും ക​ളി​യും ജ​യി​ക്കു​ക​യാ​യി​രു​ന്നു.

ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ജ​പ്പാ​ന്റെ യ​മാ​ഗു​ച്ചി​യാ​കും സി​ന്ധു​വി​ന് സെ​മി​യി​ൽ എ​തി​രാ​ളി​യെ​ങ്കി​ൽ ജ​പ്പാ​ന്റെ ത​ന്നെ നാ​ലാം സീ​ഡ് കെ​ന്റ നി​ഷി​മോ​ട്ടോ​യാ​ണ് സെ​ന്നു​മാ​യി മു​ഖാ​മു​ഖം. സി​ന്ധു​വും യ​മാ​ഗു​ച്ചി​യും ത​മ്മി​ൽ 14-10ന്റെ ​ആ​നു​കൂ​ല്യം ഇ​ന്ത്യ​ൻ താ​ര​ത്തി​നാ​ണെ​ങ്കി​ൽ നി​ഷി​മോ​ട്ടോ​യു​മാ​യി സെ​ന്നി​ന്റേ​ത് 1-1 ആ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Canada Open
News Summary - Canada Open: Lakshya, Sindhu in semis
Next Story