കാനഡ ഓപൺ പുരുഷ സിംഗ്ൾസ് കിരീടം ലക്ഷ്യ സെന്നിന്
text_fieldsകാല്‍ഗറി: കാനഡ ഓപണ്‍ സൂപ്പര്‍ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് കിരീടമുത്തം. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ഫൈനലില്‍ ചൈനയുടെ ലി ഷിഫെങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 21കാരൻ ജേതാവായത്. സ്കോര്‍: 21-18, 22-20. കഴിഞ്ഞ വർഷം ഇന്ത്യൻ ഓപണിലും ചാമ്പ്യനായ താരത്തിന്റെ രണ്ടാം സൂപ്പര്‍ 500 കിരീടമാണിത്. ഈ വര്‍ഷം ലക്ഷ്യ നേടുന്ന ആദ്യത്തെ നേട്ടവും.
സീസണിന്റെ തുടക്കത്തിൽ ഫോം കണ്ടെത്താൻ വിഷമിച്ച ലക്ഷ്യ റാങ്കിങ്ങിൽ 19ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നെങ്കിലും കിരീടത്തോടെ തിരിച്ചെത്തുകയായിരുന്നു.
കനത്ത പോരാട്ടത്തിനൊടുവിലാണ് ഫൈനലിൽ ലി ഷിഫെങ്ങിനെ കീഴടക്കിയത്. സെമിഫൈനലിൽ ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ 21-17, 21-14 സ്കോറിന് തോൽപിച്ചായിരുന്നു ഉത്തരാഖണ്ഡുകാരനായ ലക്ഷ്യയുടെ ഫൈനല്‍ പ്രവേശനം. 2022 ആഗസ്റ്റില്‍ നടന്ന ബിര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിൽ ലക്ഷ്യ ഫൈനലിലെത്തുകയും സ്വർണം നേടുകയും ചെയ്തിരുന്നു. അതിനുശേഷം ആദ്യത്തെ ഫൈനലാണിത്. മേയിൽ മലേഷ്യ മാസ്റ്റേഴ്സിൽ മലയാളി താരം എച്ച്.എസ്. പ്രണോയി ജേതാവായശേഷം ഈ വർഷം പ്രധാന കിരീടം നേടുന്ന രണ്ടാമത്തെ സിംഗ്ൾസ് താരമാണ് ലക്ഷ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.