യോഗ്യത നേടാൻ ഇനി അവസരമില്ല; ശ്രീകാന്ത് ടോക്കിയോ ഒളിമ്പിക്സിനില്ല
text_fieldsടോക്കിയോ: അടുത്തിടെയായി വളരെ മോശം ഫോം തുടരുന്ന മുൻ ലോക ഒന്നാം നമ്പർ താരം കിഡംബി ശ്രീകാന്ത് അടുത്ത ടോക്കിയോ ഒളിമ്പിക്സിനില്ലെന്ന് ഉറപ്പായി. ബാഡ്മിൻറൺ ലോക ഫെഡറേഷൻ അവസാന യോഗ്യത മത്സരവും അവസാനിച്ചതായി പ്രഖ്യാപിച്ചതോടെയാണ് ലോക റാങ്കിങ്ങിൽ 20ാമതുള്ള ശ്രീകാന്തിനു മുന്നിൽ വാതിലുകളടഞ്ഞത്. സെയ്ന നെഹ്വാളും നേരത്തെ സാധ്യത പട്ടികയിൽ നിന്ന് പുറത്തായിരുന്നു. ഡബ്ൾസിൽ അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഡി സഖ്യത്തിനും സാധ്യത തീരെ കുറവാണ്. പരമാവധി രാജ്യങ്ങൾക്ക് അവസരം നൽകിയും അവസാനം വരെ ഇടംതേടാൻ യോഗ്യതാ പോരാട്ടങ്ങൾ നടത്തിയും എല്ലാ സാധ്യതകളും തുറന്നുനൽകിയിട്ടും പുറത്തായത് ശ്രീകാന്തിന് നഷ്ടമാകും.
2019 മുതൽ 30 തോൽവികളാണ് ശ്രീകാന്ത് നേരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.