Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2022 10:40 PM IST Updated On
date_range 29 Oct 2022 10:40 PM ISTഫ്രഞ്ച് ഓപൺ ബാഡ്മിന്റൺ; സാത്വിക് -ചിരാഗ് സഖ്യം ഫൈനലിൽ
text_fieldsbookmark_border
പാരിസ്: ഇന്ത്യയുടെ സാത്വിക് സായ് രാജ് റാൻകിറെഡി-ചിരാഗ് ഷെട്ടി സഖ്യം ഫ്രഞ്ച് ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിന്റെ പുരുഷ ഡബ്ൾസ് ഫൈനലിൽ. കൊറിയയുടെ ചോയ് സോൾ ഗ്യൂ- കിം വോൻ ഹോ സഖ്യത്തെയാണ് സെമിയിൽ നേരിട്ടുള്ള സെറ്റിൽ തോൽപിച്ചത്.
സ്കോർ: 21-18, 21-14. ഇംഗ്ലണ്ടിന്റെ ബെൻ ലെയ്ൻ-സീൻ വെൻഡി, ചൈനീസ് തായ്പേയിയുടെ ലു ചിങ് യാവോ- യാങ് പോ ഹാൻ പോരാട്ടത്തിലെ വിജയികളെയാണ് ഇന്ത്യൻ സഖ്യം ഞായറാഴ്ച ഫൈനലിൽ നേരിടുക. ഈ വർഷം ജനുവരിയിൽ ഇന്ത്യൻ ഓപൺ കിരീടം സാത്വികും ചിരാഗും ചേർന്ന് സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story