സുദിർമൻ കപ്പ്: ഇന്ത്യക്ക് തോൽവിത്തുടക്കം
text_fieldsസൂഷൂ (ചൈന): സുദിർമൻ കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കനത്ത തോൽവിയോടെ തുടക്കം. തായ്വാനോട് 1-4നായിരുന്നു പി.വി. സിന്ധുവിന്റെയും സംഘത്തിന്റെയും പരാജയം. മിക്സഡ് ഡബ്ൾസിലായിരുന്നു തുടക്കം.
ഇന്ത്യയുടെ തനിഷ ക്രാസ്റ്റോ-സായ് പ്രതീക് സഖ്യം 21-18, 24-26, 6-21 സ്കോറിന് യാങ് പോ ഹുസുവാൻ-ഹു ലീങ് പാങ് കൂട്ടുകെട്ടിനോട് മുട്ടുമടക്കി. തുടർന്ന് മലയാളി താരം എച്ച്.എസ്. പ്രണോയ് പുരുഷ സിംഗ്ൾസിൽ ചൂ ടിയെൻ ചെന്നിനോട് 19-21, 15-21നും തോറ്റു.
വനിത സിംഗ്ൾസിൽ സിന്ധു 14-21, 21-18, 17-21 സ്കോറിന് തായ് സൂ യിങ്ങിനോടും വീണു. പുരുഷ ഡബ്ൾസിൽ സാത്വിക് സായ് രാജ് രൻകിറെഡ്ഡി-ചിരാഗ് ഷെട്ടി ജോടി 13-21, 21-17, 18-21 ന് ലീ യാങ്-യെ ഹോങ് വെയ് സഖ്യത്തോടും പരാജയം രുചിച്ചതോടെ തായ്വാന്റെ ലീഡ് 0-4.
അവസാനം ഇറങ്ങിയ മലയാളി ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് വനിത ഡബ്ൾസ് ടീം 15-21, 21-18, 21-13ന് ലീ ചിയാ സിൻ-ടെങ് ചുൻ സുൻ ജോടിയെ തോൽപിച്ചതോടെയാണ് തൂത്തുവാരൽ ഒഴിവാക്കി 1-4ലെത്തിയത്. ഗ്രൂപ് ‘സി’യിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ തിങ്കളാഴ്ച മലേഷ്യയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.