Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2024 10:16 PM IST Updated On
date_range 15 Feb 2024 10:16 PM ISTഏഷ്യ ബാഡ്മിന്റൺ: ഇന്ത്യക്ക് തോൽവി
text_fieldsbookmark_border
ഷാ ആലം (മലേഷ്യ): ബാഡ്മിന്റൺ ഏഷ്യ ടീം ചാമ്പ്യൻഷിപ് പുരുഷ വിഭാഗം മത്സരത്തിൽ ചൈനയോട് തോറ്റ് ഇന്ത്യ. ഗ്രൂപ് എയിലെ രണ്ടാം മത്സരത്തിൽ 2-3നായിരുന്നു പരാജയം.
ഗ്രൂപ് എയിൽനിന്ന് ഇതിനകം നോക്കൗട്ടിൽ കടന്ന ഇന്ത്യ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തു. ഒന്നാം നമ്പർ ഡബ്ൾസ് ജോടിയായ സാത്വിക് സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ഇന്നലെ കളിച്ചില്ല. സിംഗ്ൾസിൽ മലയാളിതാരം എച്ച്.എസ് പ്രണോയ് 6-21, 21-18, 21-19 സ്കോറിന് വെങ് ഹോങ് യാങ്ങിനെ തോൽപിച്ചു.
ലക്ഷ്യ സെന്നും ജയം കണ്ടപ്പോൾ സിംഗ്ൾസിൽ ചിരാഗ് സെൻ, ഡബ്ൾസിൽ എം.ആർ അർജുൻ-ധ്രുവ് കപില, സൂരജ് ഗൊവാല-പൃഥ്വി കൃഷ്ണമൂർത്തി റോയ് സഖ്യങ്ങൾ പരാജയം രുചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story