Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2023 10:49 PM IST Updated On
date_range 17 Jan 2023 10:49 PM ISTഇന്ത്യൻ ഓപൺ: പ്രണോയ്, സിന്ധു പുറത്ത്
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യൻ ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ആതിഥേയ താരങ്ങളായ ഒളിമ്പ്യൻ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയിയും ആദ്യ റൗണ്ടിൽ പുറത്തായി. പുരുഷ സിംഗ്ൾസിൽ നിലവിലെ ചാമ്പ്യൻ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെൻ 21-14, 21-15 സ്കോറിനാണ് മലയാളിയായ പ്രണോയിയെ വീഴ്ത്തിയത്.
വനിത സിംഗ്ൾസിൽ സിന്ധു തായ്‍ലൻഡിന്റെ സുപാനിദ കറ്റേതോങ്ങിനോട് തോറ്റു. സ്കോർ: 12-21, 20-22. പുരുഷ ഡബ്ൾസിൽ നിലവിലെ ജേതാക്കളായ ഇന്ത്യൻ ജോടി സാത്വിക് സായ് രാജ് റൻകിറെഡ്ഡിയും ചിരാഗ് ഷെട്ടിയും സ്കോട്ട്ലൻഡിന്റെ ക്രിസ്റ്റഫർ ഗ്രിംലേ-മാത്യു ഗ്രിംലേ സഖ്യത്തെ 21-13, 21-15ന് തോൽപിച്ചും രണ്ടാം റൗണ്ടിൽ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story