സ്മാഷ് വേഗത്തിൽ ലോക റെക്കോഡ് സ്ഥാപിച്ച് ഇന്ത്യൻ താരം
text_fieldsസോക (ജപ്പാൻ): കരയിലെ ഏറ്റവും വേഗമുള്ള ജീവിയായ ചീറ്റപ്പുലിക്ക് മണിക്കൂറിൽ 130 കിലോമീറ്ററിനപ്പുറം ഓടാൻ കഴിയില്ല. ഒരു ഫോർമുല വൺ കാർ ഇതുവരെ കൈവരിച്ച കൂടിയ വേഗം മണിക്കൂറിൽ 372.6 കിലോമീറ്ററാണ്. എന്നാൽ, ഇന്ത്യൻ ബാഡ്മിന്റൺ താരം സാത്വിക് സായ് രാജ് രൻകിറെഡ്ഡിയുടെ ഒറ്റ സ്മാഷിന്റെ വേഗം ഇതിനൊക്കെ എത്രയോ മുകളിലെത്തി. കഴിഞ്ഞ ഏപ്രിലിൽ സാത്വികിന്റെ ബാറ്റിന്റെ പ്രഹരമേറ്റ ഷട്ടിൽ കോക്ക് സഞ്ചരിച്ചത് മണിക്കൂറിൽ 565 കിലോമീറ്റർ വേഗത്തിലാണ്. ഇത് ഗിന്നസ് ലോക റെക്കോഡായി.
ചിരാഗ് ഷെട്ടിക്കൊപ്പം ഡബ്ൾസ് കിരീടങ്ങളുമായി ജൈത്രയാത്ര നടത്തുന്ന സാത്വിക് പതിറ്റാണ്ടു പിന്നിട്ട റെക്കോഡാണ് തകർത്തത്. 2013ൽ മലേഷ്യയുടെ ടാൻ ബൂൺ ഹ്യോങ്ങിന്റെ സ്മാഷിന്റെ വേഗം മണിക്കൂറിൽ 493 കിലോമീറ്ററായിരുന്നു. വനിതകളിൽ മലേഷ്യൻ താരം ടാൻ പേളി മണിക്കൂറിൽ 438 കിലോമീറ്ററുമായി പുതിയ റെക്കോഡ് സ്ഥാപിച്ചിട്ടുണ്ട്. ജാപ്പനീസ് കായികോപകരണ നിർമാണ കമ്പനിയായ യോനെക്സാണ് വാർത്ത പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.