Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2023 7:38 AM GMT Updated On
date_range 15 Jun 2023 7:38 AM GMTഇന്തോനേഷ്യൻ ഓപൺ: പി.വി സിന്ധു പുറത്ത്
text_fieldsbookmark_border
ജക്കാർത്ത: ഇന്തോനേഷ്യൻ ഓപൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽനിന്ന് ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി സിന്ധു പുറത്ത്. പ്രീ ക്വാർട്ടറിൽ ചൈനീസ് തായ് പേയിയുടെ തായ് സു യിങ് ആണ് നേരിട്ടുള്ള സെറ്റുകൾക്ക് രണ്ടുതവണ ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യൻ താരത്തെ തകർത്തുവിട്ടത്. സ്കോർ: 21-18, 21-16.
തുടക്കത്തിലേ താളം കണ്ടെത്താൻ വിഷമിച്ച സിന്ധു പിന്നീട് പൊരുതിക്കയറി ആദ്യ സെറ്റിൽ ഒപ്പത്തിനൊപ്പം നിന്നെങ്കിലും വിജയം സു യിങ്ങിനൊപ്പം നിന്നു. രണ്ടാം സെറ്റിൽ കാര്യമായ വെല്ലുവിളിയുയർത്താൻ സിന്ധുവിനായുമില്ല. സ്പെയിനിന്റെ കരോലിന മരിൻ ആണ് ക്വാർട്ടറിൽ തായ് സു യിങ്ങിന്റെ എതിരാളി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story