ഇന്തോനേഷ്യ ഓപൺ: സിന്ധു, പ്രണോയ് പ്രീ ക്വാർട്ടറിൽ
text_fieldsജകാർത്ത: ഇന്തോനേഷ്യ ഓപൺ വേൾഡ് ടൂർ സൂപ്പർ 1000 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേത്രി പി.വി. സിന്ധുവും മലയാളി താരം എച്ച്.എസ് പ്രണോയിയും പ്രീ ക്വാർട്ടറിൽ കടന്നു. വനിത സിംഗ്ൾസിൽ ആതിഥേയതാരം ഗ്രിഗോറിയ മാരിസ്ക തുൻജുങ്ങിനെ 21-19, 21-15 സ്കോറിനാണ് സിന്ധു തോല്പിച്ചത്. ലോക മൂന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ ചൈനീസ് തായ് പേയിയുടെ തായ് സൂ യിങ്ങാണ് അടുത്ത എതിരാളി.
പുരുഷ സിംഗ്ൾസിൽ പ്രണോയി, ജപ്പാന്റെ കെന്റ നിഷിമോട്ടോയെ അനായാസം മറികടന്നു. സ്കോർ: 21-16, 21-14. പ്രീ ക്വാർട്ടറിൽ ഹോങ്കോങ്ങിന്റെ ആൻഗസ് എങ് കായെ പ്രണോയി നേരിടും. പുരുഷ ഡബ്ൾസിൽ മലയാളി എം.ആർ അർജുൻ-ധ്രുവ് കപില സഖ്യം മലേഷ്യക്കാരായ ഓങ് യൂ സിന്നിനോടും ടിയോ ഈ യീയോട് 21-12, 6-21, 20-22നും വനിതകളിൽ മലയാളി ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് ജോടി ജപ്പാന്റെ റിൻ ഇവാങ്ക-കീ നകാനിഷി കൂട്ടുകെട്ടിനോട് 22-20, 12-21, 16-21നും തോറ്റ് പ്രാഥമിക റൗണ്ടിൽ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.