കൊറിയ ഓപൺ ബാഡ്മിന്റൺ: ലക്ഷ്യ മുന്നോട്ട്; പ്രണോയ് പുറത്ത്
text_fieldsഎച്ച്.എസ്. പ്രണോയ്
സഞ്ചിയോൺ: കൊറിയ ഓപൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നും മാളവിക ബാൻസോദും രണ്ടാം റൗണ്ടിലെത്തിയപ്പോൾ മലയാളി താരം എച്ച്.എസ്. പ്രണോയ് പുറത്തായി. ആറാം സീഡായ ലക്ഷ്യ 14-21, 21-16, 21-18ന് ആതിഥേയതാരമായ ചോയ് ജി ഹൂനിനെയാണ് തോൽപിച്ചത്.
അടുത്ത റൗണ്ടിൽ ഇന്തോനേഷ്യയുടെ ഷെസാർ ഹിരെൻ റുസ്റ്റാവിറ്റോയാണ് ലക്ഷ്യയുടെ എതിരാളി. സീഡില്ലാതാരമായ ബാൻസോദ് 20-22, 22-20, 21-10ന് ലോക 24ാം നമ്പർ ചൈനയുടെ ഹാൻ യുവെയെ ആണ് കീഴടക്കിയത്.
അടുത്തിടെ സ്വിസ് ഓപണിൽ റണ്ണറപ്പായിരുന്ന പ്രണോയ് ആദ്യ റൗണ്ടിൽ മലേഷ്യയുടെ ചീം ജൂൺ വെയിയോടാണ് നേരിട്ടുള്ള സെറ്റുകളിൽ തോറ്റത്. സ്കോർ: 21-17, 21-7.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.