ലോക റാങ്കിങ്: ലക്ഷ്യ സെൻ ആദ്യ പത്തിൽ; ട്രീസ-ഗായത്രി സഖ്യം 34ൽ
text_fieldsന്യൂഡൽഹി: ഓൾ ഇംഗ്ലണ്ട് ഓപൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വപ്നക്കുതിപ്പുമായി ഫൈനൽ വരെയെത്തിയ ഇന്ത്യയുടെ ലക്ഷ്യ സെൻ ലോകറാങ്കിങ്ങിൽ ആദ്യ പത്തിൽ. നേരത്തേ 11ാം റാങ്കിലായിരുന്ന സെൻ ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ പുതിയ റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്തേക്ക് കയറി.
74,786 പോയന്റാണ് ഉത്തരാഖണ്ഡുകാരന്. നിലവിൽ റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യൻ സിംഗിൾസ് താരവും ഈ 20കാരനാണ്. കെ. ശ്രീകാന്ത് 12ാം സ്ഥാനത്ത് തുടരുന്നു. ബി. സായ് പ്രണീത് (19), മലയാളി താരം എച്ച്.എസ്. പ്രണോയ് (26), സമീർ വർമ (27), പി. കശ്യപ് (37), സൗരഭ് വർമ (38) എന്നിവരാണ് ആദ്യ 50ലുള്ള മറ്റു ഇന്ത്യക്കാർ. വനിതകളിൽ ഇന്ത്യയുടെ പി.വി. സിന്ധു ഏഴാം റാങ്കിൽ തുടരുന്നു. സൈന നെഹ്വാൾ (23) മാത്രമാണ് ആദ്യ 50ലുള്ള മറ്റൊരു ഇന്ത്യക്കാരി. പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ സാത്വിക് സായ് രാജ് റാൻകി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഒരു സ്ഥാനം കയറി ഏഴാം റാങ്കിലെത്തി.
ഓൾ ഇംഗ്ലണ്ടിൽ അത്ഭുതക്കുതിപ്പുമായി സെമിയിലെത്തിയ മലയാളി താരം ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് ജോടിയാണ് റാങ്കിങ്ങിലും വൻ മുന്നേറ്റം നടത്തിയത്. 46ാം സ്ഥാനത്തായിരുന്നു ജോടി 12 സ്ഥാനം ചാടിക്കടന്ന് ഈ ജോടി 34ാം റാങ്കിലെത്തി. ഈ വിഭാഗത്തിൽ അശ്വിനി പൊന്നപ്പ-എൻ. സിക്കി റെഡ്ഡി സഖ്യം 20ാം റാങ്കിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.