ലക്ഷ്യ സെന്നിന് കാനഡ ഓപൺ കിരീടം
text_fieldsകൽഗറി: ചൈനയുടെ ലി ഷിഫെഗിനെ തോൽപിച്ച് ലക്ഷ്യ സെൻ കാനഡ ഓപൺ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി. കാൽഗറിയിൽ നടന്ന കാനഡ ഓപ്പണിന്റെ ഫൈനലിൽ 21-18, 22-20 നേരിട്ടുള്ള സെറ്റുകൾക്കാണ് സെന്നിന്റെ ജയം.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കോമൺവെൽത്ത് ഗെയിംസിൽ കന്നി സ്വർണം നേടിയ ശേഷം സെന്നിന്റെ ആദ്യ കിരീടമാണിത്. മേയിൽ മലേഷ്യ മാസ്റ്റേഴ്സിൽ എച്ച്.എസ് പ്രണോയിയുടെ വിജയത്തിന് ശേഷം ഈ വർഷം കിരീടം നേടുന്ന രാജ്യത്ത് നിന്നുള്ള രണ്ടാമത്തെ സിംഗിൾസ് താരമാണ് ഈ 21 കാരൻ.
സീസണിന്റെ തുടക്കത്തിൽ ഫോം കണ്ടെത്താൻ വിഷമിച്ച സെൻ റാങ്കിങ്ങിൽ 19-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നെങ്കിലും കിരീടത്തോടെ തിരിച്ചെത്തുകയായിരുന്നു.
നേരത്തെ ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ലക്ഷ്യയുടെ ഫൈനല്‍ പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.